Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിവെട്ടുകാരനുമായി വർഷയുടെ പ്രണയം തുടങ്ങിയത് പഠനകാലത്ത്; പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാ സാഹചര്യവും ഒരുക്കിയത് സഹപ്രവർത്തകനായ ഉറ്റ സുഹൃത്ത്; പഴയ ഒത്താശയ്ക്ക് കൂട്ടുകാരൻ പകരം ചോദിച്ചത് പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാനുള്ള സാഹചര്യം; നഗ്നവീഡിയോയുടെ സാമ്പത്തിക ലാഭ ചിന്ത യുവ മിഥുനങ്ങളെ എത്തിച്ചത് അഴിക്കുള്ളിൽ; വടുതലയിലെ വില്ലനും വില്ലത്തിയും വിവാഹിതരായത് അഞ്ച് മാസം മുമ്പ്; വർഷയും ബിപിനും ലിതിനും ചേർന്ന് ഏഴാം ക്ലാസുകാരിയെ പിച്ചിചീന്തിയത് അതിക്രൂരമായി

കോഴിവെട്ടുകാരനുമായി വർഷയുടെ പ്രണയം തുടങ്ങിയത് പഠനകാലത്ത്; പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാ സാഹചര്യവും ഒരുക്കിയത് സഹപ്രവർത്തകനായ ഉറ്റ സുഹൃത്ത്; പഴയ ഒത്താശയ്ക്ക് കൂട്ടുകാരൻ പകരം ചോദിച്ചത് പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാനുള്ള സാഹചര്യം; നഗ്നവീഡിയോയുടെ സാമ്പത്തിക ലാഭ ചിന്ത യുവ മിഥുനങ്ങളെ എത്തിച്ചത് അഴിക്കുള്ളിൽ; വടുതലയിലെ വില്ലനും വില്ലത്തിയും വിവാഹിതരായത് അഞ്ച് മാസം മുമ്പ്; വർഷയും ബിപിനും ലിതിനും ചേർന്ന് ഏഴാം ക്ലാസുകാരിയെ പിച്ചിചീന്തിയത് അതിക്രൂരമായി

എം മനോജ് കുമാർ

കൊച്ചി: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കുമ്പോൾ നഗ്‌ന ചിത്രങ്ങൾ പകർത്തിയതിന് പോക്‌സോ കേസിൽ അറസ്റ്റിലായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ചു മാസം മാത്രം. അഞ്ചു മാസം നീണ്ട ദാമ്പത്യമാണ് ഇപ്പോൾ ജയിൽ അറകളിലേക്ക് നീങ്ങുന്നതും.

അതുകൊണ്ട് തന്നെ പോക്‌സോ കേസിലുള്ള ഇവരുടെ അറസ്റ്റ് വടുതലക്കാരെ ഞെട്ടിക്കുകയാണ്. ഇപ്പോൾ റിമാൻഡിലുള്ള വർഷയ്ക്ക് പത്തൊൻപത് വയസ് മാത്രമാണ് പ്രായം. ബിപിനാണെങ്കിൽ ഇരുപത്തിയഞ്ചു വയസുമാത്രവും. അതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിൽ ഇവർ ചെയ്ത ക്രിമിനൽ കുറ്റത്തിൽ വടുതലക്കാർ ഞെട്ടുന്നത്. മാതാപിതാക്കളുടെ ഒരൊറ്റ മകളാണ് പീഡനത്തിനു വിധേയമായതും. അതുകൊണ്ട് തന്നെ ബിപിനും വർഷയ്ക്കും എതിരെ രോഷം ശക്തവുമാണ്.

കഴിഞ്ഞ ജൂണിലായിരുന്നു കേസിനു ആസ്പദമായ സംഭവങ്ങൾ നടന്നത്. ബിപിൻ നടത്തുന്ന ചിക്കൻ സെന്ററിലെ ജീവനക്കാരനായ ലിതിനാണ് ഏഴാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. ലിതിനു പെൺകുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നൽകിയതിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിനുമാണ് വർഷയും ബിപിനും അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതി വന്നതോടെ വടുതലയിലുള്ള ബിപിന്റെ വീട്ടിൽനിന്നാണ് വർഷയെയെയും ബിപിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് വീട്ടിൽനിന്ന് കടന്നുകളയാൻ ബിബിൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിൻ പോക്സോ കോടതിയിൽ കീഴടങ്ങിയിരുന്നു. മൂവരും ഇപ്പോൾ റിമാൻഡിലാണ്.

വടുതല സ്വദേശികൾ തന്നെയാണ് ബിപിനും വർഷയും. ബിപിൻ വിവിധ ചിക്കൻ സെന്ററുകളിൽ ജീവനക്കാരനായിരുന്നു. വർഷ പഠിച്ചു കൊണ്ടിരിക്കെയാണ് ബിപിനുമായി പ്രണയം തുടങ്ങുന്നത്. വർഷയുമായി പ്രണയം തുടങ്ങിയതോടെയാണ് ബിപിൻ ചിക്കൻ സെന്റർ സ്വന്തമായി തുടങ്ങിയത്. ബിപിനും വർഷയുമായുള്ള പ്രണയം പൂത്തുലഞ്ഞത് ലിതിൻ വഴിയായിരുന്നു. ഇവർക്ക് എല്ലാ വിധ ഒത്താശയും ചെയ്തത് ലിതിനായിരുന്നു. അതുകൊണ്ടാണ് ലിപിന് പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും വർഷ ഒരുക്കി നൽകിയത്.

ബിപിനും വർഷയുമായി പെൺകുട്ടിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് പീഡനവീരനായ ലിതിൻ മുതലെടുത്തത്. ഈ അടുപ്പം മുതലാക്കിയാണ് ലിതിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ലിതിൻ പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞപ്പോൾ അതിൽ നിന്ന് മുതലെടുപ്പ് നടത്താനാണ് ബിപിനും വർഷയും തുനിഞ്ഞത്. വെറും പന്ത്രണ്ട് വയസുമാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ എല്ലാ ഒത്താശയും ഇവർ ചെയ്ത് നൽകുകയും പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഇരുവരും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

ലിതിൻ പെൺകുട്ടിയെ പീഡിപ്പിച്ച വിവരം ബിപിനും വർഷയും അറിഞ്ഞതോടെയാണ് ഇവരും കുറ്റകൃത്യങ്ങളിൽ പങ്കാളിയായത്. പീഡനം നടത്തുമ്പോൾ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഇവർ തീരുമാനിച്ചു. പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഇവർ പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്തതും. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബിബിനും വർഷയും ചേർന്ന് പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പെൺകുട്ടിയെ കാണിച്ചാണ് വീണ്ടും വീണ്ടും നഗ്‌ന ദൃശ്യങ്ങൾ ഇവർ പകർത്തിയത്. ലിതിൻ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ദൃശ്യങ്ങളും ഇവർ മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇവർ വീണ്ടും പെൺകുട്ടിയോട് നഗ്‌ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടി കാര്യങ്ങൾ വീട്ടിൽ പറഞ്ഞത്.

വർഷയെ കുറ്റപ്പെടുത്തിയാണ് പെൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഇതോടെ മാതാപിതാക്കൾ വിവരം നോർത്ത് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വർഷയെയും വടുതലയിലുള്ള വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പം പീഡിപ്പിച്ച ലിതിനും അറസ്റ്റിലായി. ഇവർ എന്തിനാണ് ദൃശ്യങ്ങൾ പകർത്തി സ്വന്തം ഫോണിൽ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. മൂവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഇവർ ഒരുങ്ങുന്നത്. നഗ്‌ന ചിത്രങ്ങൾ സെക്‌സ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നവർ ആണോ എന്നറിയാനാണ് ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നത്.

പെൺകുട്ടിയുടെ ചിത്രങ്ങൾ ഏതെങ്കിലും വെബ്‌സൈറ്റിന് ഇവർ നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP