Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോട്ടറി എടുത്തത് നറുക്കെടുപ്പിന് രണ്ടു മിനിട്ടു മുൻപ്; 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും തേടിയെത്തിയത് മുൻ ലോട്ടറി വിൽപ്പനക്കാരിക്ക്; ദൈവത്തിന്റെ കാരുണ്യമെത്തിയത് ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമൊടുന്ന കുടുംബത്തിലേക്ക്

ലോട്ടറി എടുത്തത് നറുക്കെടുപ്പിന് രണ്ടു മിനിട്ടു മുൻപ്; 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും തേടിയെത്തിയത് മുൻ ലോട്ടറി വിൽപ്പനക്കാരിക്ക്; ദൈവത്തിന്റെ കാരുണ്യമെത്തിയത് ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമൊടുന്ന കുടുംബത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ;നറുക്കെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് ലോട്ടറി എടുത്ത മുൻ ലോട്ടറി വിൽപ്പനക്കാരിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യസമ്മാനം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടിയിരുന്ന കുടുംബത്തിലേക്കാണ് ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം വിരുന്നെത്തിയത്. തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപാണ് ടിക്കറ്റ് സ്വന്തമാക്കിയത്.

60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി.കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ-771712 നമ്പർ ലോട്ടറി ടിക്കറ്റ് ഇന്നലെ 2.58നാണ് എടുത്തത്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വർഷം മുൻപു വരെ കലക്ടറേറ്റിന് മുൻപിൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു ലേഖ.

ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ.പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്.ഭർത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാർത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമ്മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്‌ബിഐ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP