Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് ഗവേഷക വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു; ബോട്ടണി അദ്ധ്യാപിക ഡോ. എം ഷാമിനയുടെ ഗൈഡ്ഷിപ്പ് റദ്ദാക്കാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റി; ദളിത് വിദ്യാർത്ഥിനിയുടെ ഗവേഷണ തീസിസ് വൈകിപ്പിച്ച ഡോ. എൽ തോമസിനെതിരെയും നടപടി; ഷാമിനിക്കെതിരെ പരാതിയുമായെത്തിയത് അവർക്കുകീഴിൽ ഗവേഷണം നടത്തുന്ന മുഴുവൻ പേരും

ദളിത് ഗവേഷക വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു; ബോട്ടണി അദ്ധ്യാപിക ഡോ. എം ഷാമിനയുടെ ഗൈഡ്ഷിപ്പ് റദ്ദാക്കാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റി; ദളിത് വിദ്യാർത്ഥിനിയുടെ ഗവേഷണ തീസിസ് വൈകിപ്പിച്ച ഡോ. എൽ തോമസിനെതിരെയും നടപടി; ഷാമിനിക്കെതിരെ പരാതിയുമായെത്തിയത് അവർക്കുകീഴിൽ ഗവേഷണം നടത്തുന്ന മുഴുവൻ പേരും

മറുനാടൻ ഡെസ്‌ക്‌

തേഞ്ഞിപ്പലം; ഗവേഷക വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ  കലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി അദ്ധ്യാപിക ഡോ. എം ഷാമിനയുടെ ഗൈഡ്ഷിപ്പ് റദ്ദാക്കാൻ യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് യോഗത്തിന്റെ തീരുമാനം. ദളിത് വിദ്യാർത്ഥിനിയുടെ ഗവേഷണ തീസിസ് വൈകിപ്പിച്ച ഡോ. എൽ തോമസ് കുട്ടിയെ മലയാള പഠനവിഭാഗം തലവൻ സ്ഥാനത്തുനിന്ന് നീക്കും. നിരവധി വിദ്യാർത്ഥികളാണ് ഇരുവർക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഡോ. എം ഷാമിനക്കെതിരെ അവർക്കുകീഴിൽ ഗവേഷണം നടത്തുന്ന മുഴുവൻ പേരും പരാതി നൽകിയിരുന്നു. ഇവർക്കെതിരെ പ്രതിഷേധവും ക്യാമ്പസിൽ അരങ്ങേറിയിരുന്നു. തുടർന്ന് സിൻഡിക്കറ്റംഗം ഡോ. ഷംസാദ് ഹുസൈൻ കൺവീനറായി നിയമിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്കെതിരെ സർവീസ് ചട്ടങ്ങളുടെ ലംഘന ആരോപണംകൂടി ഉള്ളതിനാൽ ആഭ്യന്തര അന്വേഷണവും നടത്തും. സംസ്‌കൃതം പഠന വിഭാഗം മേധാവിയും ലാംഗ്വേജ് ആൻഡ് ലിറററേച്ചർ ഫാക്കൽറ്റി ഡീനുമായ ഡോ. കെ കെ ഗീതാകുമാരിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കരാർ അദ്ധ്യാപികമാർക്കും ആനുകൂല്യത്തോടെ ആറുമാസത്തെ പ്രസവാവധി അനുവദിക്കാനുള്ള സുപ്രധാന തീരുമാനവും യോഗം കൈക്കൊണ്ടു. ഗവേഷണത്തിൽ കൃത്യമായ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെടുക്കും. ഇതിനായി ഏഴംഗ സിൻഡിക്കറ്റ് ഉപസമിതിക്ക് രൂപംനൽകി. പ്രവേശനംമുതൽ വിദ്യാർത്ഥികൾ ഡിഗ്രി നേടി പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും. ഉത്തരക്കടലാസ് പുനഃപരിശോധന കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനം ഉടൻ പ്രാവർത്തികമാക്കാനും ഫ്രണ്ട് ഓഫീസ് പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനും തീരുമാനിച്ചു.

ഓട്ടോണമസ് കോളേജുകളുടെ ബൈലോ അംഗീകരിച്ചു. ജില്ലാതല കോളേജ് പരിശോധനാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോഴിക്കോടും വയനാടും കെ കെ ഹനീഫയായിരിക്കും കമ്മിറ്റി കൺവീനർ. തൃശൂരിൽ ഡോ. കെ ഡി ബാഹുലേയനും പാലക്കാട് പ്രൊഫ. എം എം നാരായണനും കമ്മിറ്റികൾക്ക് നേതൃത്വം നൽകും. മലപ്പുറത്തെ കമ്മിറ്റി കൺവീനർ അഡ്വ. ടോം കെ തോമസ് ആണ്. സർവകലാശാലയിൽ ഉറുദു പഠനവകുപ്പ് തുടങ്ങാനും തീരുമാനിച്ചു. സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP