Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവശേഷിക്കുന്ന സാധനങ്ങൾ മാറ്റാനെത്തിയ ഉടമകൾ കണ്ടത് കാലിയായ ഫ്‌ളാറ്റുകൾ; തേക്കുകൊണ്ടുള്ള മുൻവാതിലും സ്റ്റീൽറെയിലിങ്ങും എ.സി.യുമടക്കം ഒന്നുംബാക്കിയില്ല; പൊളിക്കൽ കമ്പനിക്കാർ കൊണ്ടുപോയെന്ന് ഉടമകൾ; സാധനങ്ങൾ മാറ്റാൻ ഉടമകൾക്ക് യഥേഷ്ടം സമയം നൽകിയിരുന്നുവെന്ന് നഗരസഭാ സെക്രട്ടറി

അവശേഷിക്കുന്ന സാധനങ്ങൾ മാറ്റാനെത്തിയ ഉടമകൾ കണ്ടത് കാലിയായ ഫ്‌ളാറ്റുകൾ; തേക്കുകൊണ്ടുള്ള മുൻവാതിലും സ്റ്റീൽറെയിലിങ്ങും എ.സി.യുമടക്കം ഒന്നുംബാക്കിയില്ല; പൊളിക്കൽ കമ്പനിക്കാർ കൊണ്ടുപോയെന്ന് ഉടമകൾ; സാധനങ്ങൾ മാറ്റാൻ ഉടമകൾക്ക് യഥേഷ്ടം സമയം നൽകിയിരുന്നുവെന്ന് നഗരസഭാ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി;നഷ്ടപരിഹാരസമിതിയുടെ ഉത്തരവുപ്രകാരം അവശേഷിക്കുന്ന സാധനങ്ങളെടുക്കാൻ ചെന്ന ഫ്‌ളാറ്റുടമകൾ കണ്ടത് കാലിയായ ഫ്‌ളാറ്റുകൾ മാത്രമെന്ന് പരാതി. എ.സി. അടക്കം എല്ലാം പൊളിക്കൽ കമ്പനിക്കാർ കൊണ്ടുപോയെന്നും ഇനിയൊന്നും അവശേഷിക്കുന്നില്ലെന്നും ഉടമകൾ കുറ്റപ്പെടുത്തി.തേക്കുകൊണ്ടുള്ള മുൻവാതിലും സ്റ്റീൽറെയിലിങ്ങും എ.സി.യുമടക്കം ഒന്നുംബാക്കിയില്ല.മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകളിൽനിന്ന് അവശേഷിക്കുന്ന സാധനങ്ങൾ മാറ്റാൻ കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ നഷ്ടപരിഹാരസമിതി അനുവദിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ഏഴുമുതൽ അഞ്ചുവരെയായിരുന്നു സമയം. ഇതനുസരിച്ച് ഏതാനും ഉടമകളെത്തിയപ്പോൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ലെന്ന് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലെ താമസക്കാരനായിരുന്ന ആന്റണി സി. എട്ടുകെട്ടിൽ പറഞ്ഞു.'തിരക്കുകാരണം നേരത്തേ സാധനങ്ങൾ മാറ്റാൻ കഴിയാതിരുന്നവർ കുടുങ്ങിയിരിക്കുകയാണ്. ഫ്‌ളാറ്റ് പൊളിക്കാനല്ലാതെ സാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടില്ല'- അദ്ദേഹം പറഞ്ഞു.പുനരുപയോഗിക്കാവുന്ന എല്ലാ വസ്തുക്കളും കരാറുകാരന് എടുക്കാമെന്നാണ് അവരും നഗരസഭയും തമ്മിലുള്ള കരാർ. ഇതനുസരിച്ച് വാതിൽ, ജനലുകൾ, ഗ്ലാസ്, ഇരുമ്പ്-ഉരുക്ക് ദണ്ഡുകൾ, ഇഷ്ടിക എന്നിവയെല്ലാം കരാറുകാരനാണ്. ഇത്തരം സാധനങ്ങൾ കിട്ടുമെന്നതിനാലാണ് കരാർതുക കുറച്ചതെന്നും നഗരസഭ നഷ്ടപരിഹാരസമിതിയുടെ സിറ്റിങ്ങിൽ ഇവർ അറിയിച്ചിരുന്നു.

ഉടമകൾക്ക് സാധനങ്ങൾ മാറ്റാൻ യഥേഷ്ടം സമയംനൽകിയിരുന്നുവെന്ന് നഗരസഭാ സെക്രട്ടറിയും സമിതി മുമ്പാകെ അറിയിച്ചു. എന്നാൽ, എടുത്തുകൊണ്ടുപോകാവുന്ന സാധനങ്ങൾ ഉടമകളുടെതാണെന്നും ഇതു കൊണ്ടുപോകാൻ അനുവദിക്കണമെന്നും സമിതി ഉത്തരവിട്ടു. ഇതിന് അനുവദിച്ച സമയമായിരുന്നു ബുധനാഴ്ച. എന്നാൽ ഇത്തരം സാധനങ്ങളും നഷ്ടപ്പെട്ടുവെന്നാണ് പരാതി.പൊളിക്കുന്ന നാലുഫ്‌ളാറ്റുകളിലും ഏതാനും ഉടമകൾ സാധനങ്ങൾ മാറ്റാൻഎത്തിയിരുന്നു.

അതിനാൽ പൊളിക്കൽജോലികൾ ബുധനാഴ്ച മന്ദഗതിയിലായിരുന്നു. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റിൽ ഏതാനും ഉടമകൾ കാവലിലുള്ള പൊലീസിനോട് കയർത്തു. ചിലർ കരാറുകാരെ വിളിച്ച് പ്രതിഷേധമറിയിച്ചു. മുകൾനിലകളിലേക്ക് കയറാൻ സാധിക്കാത്തവിധം മലമൂത്രവിസർജ്യങ്ങൾ നിറഞ്ഞിരിക്കുകയാണെന്നും ഉടമകൾ പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതിയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP