Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഷ്ടപരിഹാരം തേടി ഒമ്പത് അപേക്ഷകൾ എത്തിയത് ഒരു രേഖയും ഇല്ലാതെ; പിന്നിൽ ഫ്‌ളാറ്റ് നിർമ്മാതക്കൾ എന്ന സംശയത്തിൽ നഷ്ടപരിഹാര സമിതി; ഇതുവരെ നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം 236; സമിതിയിക്ക് മുന്നിലുള്ളത് 18 എണ്ണം; അപേക്ഷ നൽകാത്തത് 11പേർ; നവംബർ 15ന് കാലാവധി അവസാനിക്കും

നഷ്ടപരിഹാരം തേടി ഒമ്പത് അപേക്ഷകൾ എത്തിയത് ഒരു രേഖയും ഇല്ലാതെ; പിന്നിൽ ഫ്‌ളാറ്റ് നിർമ്മാതക്കൾ എന്ന സംശയത്തിൽ നഷ്ടപരിഹാര സമിതി; ഇതുവരെ നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം 236; സമിതിയിക്ക് മുന്നിലുള്ളത് 18 എണ്ണം; അപേക്ഷ നൽകാത്തത് 11പേർ; നവംബർ 15ന് കാലാവധി അവസാനിക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി;മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാരം തേടി ഒരു രേഖയുമില്ലാത്ത ഒമ്പത് അപേക്ഷകൾ. ഇതിന് പിന്നിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾ തന്നെയാണോ എന്ന് സംശയിക്കുന്ന നഷ്ടപരിഹാര സമിതി, കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.ഫ്‌ളാറ്റുകളിരിക്കുന്ന ഭൂമിയുടെ ഓഹരി വാങ്ങിയതിന്റെ ആധാരമോ ഫ്‌ളാറ്റ് വാങ്ങിയതിന്റെ ആധാരമോ ഫ്‌ളാറ്റുടമയും നിർമ്മാതാവും തമ്മിലുള്ള കരാർ രേഖകളോ ഒന്നും ഇവർ ഹാജരാക്കിയിട്ടില്ല. ഈ ഒമ്പത് അപേക്ഷകളും മുമ്പ് പരിഗണിച്ചെങ്കിലും മാറ്റിവെച്ചിരിക്കുകയായിരുന്നു.

നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻനായർ സമിതി.15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കാത്തവർക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയർമാൻ റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അറിയിച്ചു. മരട് നഗരസഭയിലാണ് അപേക്ഷ സമർപ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമർപ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണൻനായർ സമിതി വ്യക്തമാക്കി.

അതേസമയം രേഖകളില്ലാതെ അപേക്ഷ സമർപ്പിച്ചവരോട് ഉചിതമായ അധികൃതർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം പ്രത്യേക അപേക്ഷ സമർപ്പിക്കാൻ ഇവരോട് സമിതി നിർദേശിച്ചു. പത്തുദിവസത്തിനകം മരട് നഗരസഭയ്ക്ക് അപേക്ഷ നൽകണം. ഇവ 19-ന് സമിതി പരിഗണിക്കും.ബുധനാഴ്ച പരിഗണിച്ച അഞ്ച് അപേക്ഷകളിൽ നാലുപേർക്ക് ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം വീതം അനുവദിച്ചു.

ഒരു ബിൽഡറുടെ ഭാര്യയായിരുന്നു അഞ്ചാമത്തെയാൾ. ഇത്തരം മറ്റ് അപേക്ഷകൾ മാറ്റിവെച്ചിരിക്കുന്നതിനാൽ ഇതും പരിഗണിച്ചില്ല. എല്ലാവരെയും കേട്ടശേഷം ഈ അപേക്ഷകളിൽ തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം 236 ആയി. 18 എണ്ണമാണ് ഇനി സമിതിയുടെ മുന്നിലുള്ളത്. 11 പേർ ഇതുവരെ നഷ്ടപരിഹാര അപേക്ഷ നൽകിയിട്ടില്ല. നവംബർ 15 ആണ് അവസാന തീയതി. അധ്യക്ഷൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP