Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പെയർ പാർട്‌സും ടയറും ഇല്ലാത്തതിനാൽ 1246 ബസുകൾ കട്ടപ്പുറത്ത്; 600 എണ്ണമെങ്കിലും വഴിയിൽ കേടായി ദിവസവും സർവ്വീസ് മുടക്കുന്നു; 719 ലോ ഫ്‌ളോർ ബസുകളിൽ 400 എണ്ണവും വർക് ഷോപ്പിൽ; വേണ്ടത് 3300 ടയർ; കിട്ടിയത് 700ഉം; കേടായതിനാലും വാറന്റി കാലാവധി കഴിഞ്ഞതിനാലും 7 ഡിപ്പോകളിൽ ടിക്കറ്റ് മെഷീനുമില്ല; കെ എസ് ആർ ടി സി നേരിടുന്നത് വമ്പൻ പ്രതിസന്ധി

സ്‌പെയർ പാർട്‌സും ടയറും ഇല്ലാത്തതിനാൽ 1246 ബസുകൾ കട്ടപ്പുറത്ത്; 600 എണ്ണമെങ്കിലും വഴിയിൽ കേടായി ദിവസവും സർവ്വീസ് മുടക്കുന്നു; 719 ലോ ഫ്‌ളോർ ബസുകളിൽ 400 എണ്ണവും വർക് ഷോപ്പിൽ; വേണ്ടത് 3300 ടയർ; കിട്ടിയത് 700ഉം; കേടായതിനാലും വാറന്റി കാലാവധി കഴിഞ്ഞതിനാലും 7 ഡിപ്പോകളിൽ ടിക്കറ്റ് മെഷീനുമില്ല; കെ എസ് ആർ ടി സി നേരിടുന്നത് വമ്പൻ പ്രതിസന്ധി

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്‌പെയർ പാർട്‌സും ടയറും ഇല്ലാത്തതിനാൽ കെഎസ്ആർടിസിയുടെ 1246 ബസുകൾ കട്ടപ്പുറത്ത്. ഓടുന്ന ബസുകളിലാകട്ടെ 600 എണ്ണമെങ്കിലും വഴിയിൽ കേടായി ദിവസവും സർവ്വീസ് മുടങ്ങുന്നു. ആനവണ്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ഈ കണക്കുകളിൽ ഉള്ളത്. ലോ ഫ്‌ളോർ എസി ബസുകൾ ഉൾപ്പെടെ 6300 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. 719 ലോ ഫ്‌ളോർ ബസുകളിൽ 400 എണ്ണവും കട്ടപ്പുറത്താണ്.

പരമാവധി ബസുകൾ നിരത്തിലിറക്കിയാണ് എംഡിയായിരിക്കുമ്പോൾ ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സിക്ക് വരുമാനം ഉയർത്തിയത്. എന്നാൽ പുതിയ മാനേജ്‌മെന്റ് എത്തിയതോടെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി, ഓടുന്ന ബസുകൾ 4000 ആയി കുറച്ചിരുന്നു. ഇതോടെ വരുമാനത്തിൽ ദിവസം 50 ലക്ഷം രൂപ വീതം കുറഞ്ഞെങ്കിലും ചെലവിനത്തിൽ ഇതിനേക്കാൾ ലാഭമുണ്ടെന്നാണു മാനേജ്‌മെന്റ് വാദം. ഇന്ധന ഇനത്തിൽ 20 ലക്ഷം രൂപയോളമാണു ലാഭം. സർവീസുകൾ കുറച്ചും പ്രധാന റോഡുകളിൽ കൃത്യമായ ഇടവേള പാലിച്ചുമാണ് ഇപ്പോൾ സർവീസെന്നും വീമ്പു പറയുന്നു. എന്നാൽ ശമ്പളം പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് കെ എസ് ആർ ടി സി.

ഇതിനിടെയാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്. കട്ടപ്പുറത്തിരിക്കുന്ന ലോ ഫ്‌ളോർ ബസുകൾ നിരത്തിലിറക്കണമെങ്കിൽ കമ്പനിക്കു കോടികളുടെ കുടിശിക തീർക്കണം. മാത്രമല്ല, ഈ ബസുകൾക്ക് ഒരു ലീറ്റർ ഡീസൽ കൊണ്ട് 2 കിലോമീറ്റർ ദൂരമേ ഓടാനാകൂ. മറ്റു ബസുകൾക്ക് 4 കിലോമീറ്റർ ലഭിക്കുമ്പോഴാണിത്. ഈ നഷ്ടക്കച്ചവടവും കുറയ്ക്കണമെന്നതിനാലാണു ലോ ഫ്‌ളോർ ബസ് അറ്റകുറ്റപ്പണിക്കു മാനേജ്‌മെന്റ് മടിക്കുന്നത്.

3300 ടയറുകൾ ലഭിച്ചാൽ മാത്രമേ കട്ടപ്പുറത്തുള്ള കുറച്ചു ബസുകളെങ്കിലും നിരത്തിലിറക്കാനാകൂ. പക്ഷേ, ടയർ വിതരണക്കാർക്ക് 10 കോടിയോളം രൂപ കുടിശിക കൊടുക്കാനുള്ളതിനാൽ 700 ടയർ മാത്രമേ ലഭ്യമായുള്ളൂ. ഗതാഗതമന്ത്രി നിയമസഭയിൽ നൽകിയതാണ് ഈ കണക്ക്. കേടായതിനാലും വാറന്റി കാലാവധി കഴിഞ്ഞതിനാലും 7 ഡിപ്പോകളിൽ ടിക്കറ്റ് മെഷീൻ പ്രവർത്തനമില്ലെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP