Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനിതികൾ വീണ്ടും ബുക്ക് ചെയ്യുമെന്ന ആശങ്ക സജീവം; സുപ്രീംകോടതിയിലെ പുനപരിശോധനാ ഹർജിയിലെ വിധി നീളുന്നതും ഭക്തരെ കുഴക്കുന്നു; മണ്ഡലകാലമെത്തിയിട്ടും ശബരിമല വെർച്വൽ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീർത്ഥാടകർ; വഴിപാട് ബുക്ക് ചെയ്യുന്നതിലെ അപാകതയും 10 രൂപ ഇൻർനെറ്റ് ഫീസും വെർച്വൽ ക്യൂവിന് വിനയാകുന്നു; യുവതി പ്രവേശനത്തിൽ തുടങ്ങിയ പ്രതിസന്ധി വിട്ടൊഴിയാതെ ശബരിമല

മനിതികൾ വീണ്ടും ബുക്ക് ചെയ്യുമെന്ന ആശങ്ക സജീവം; സുപ്രീംകോടതിയിലെ പുനപരിശോധനാ ഹർജിയിലെ വിധി നീളുന്നതും ഭക്തരെ കുഴക്കുന്നു; മണ്ഡലകാലമെത്തിയിട്ടും ശബരിമല വെർച്വൽ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീർത്ഥാടകർ; വഴിപാട് ബുക്ക് ചെയ്യുന്നതിലെ അപാകതയും 10 രൂപ ഇൻർനെറ്റ് ഫീസും വെർച്വൽ ക്യൂവിന് വിനയാകുന്നു; യുവതി പ്രവേശനത്തിൽ തുടങ്ങിയ പ്രതിസന്ധി വിട്ടൊഴിയാതെ ശബരിമല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ സുപ്രീംകോടതിയുടെ വിധി ഉടനുണ്ടാകും. പുനപരിശോധനാ ഹർജിയിൽ വാദം തുടർന്നാൽ വീണ്ടും നിയമ പോരാട്ടത്തിന് വഴിയൊരുങ്ങും. ഇല്ലെങ്കിൽ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്ന് വ്യക്തമാകും. അതുകൊണ്ട് തന്നെ ശബരിമലയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലകാലമെത്തിയിട്ടും ശബരിമല വെർച്വൽ ക്യൂ സംവിധാനത്തോട് താത്പര്യം കാട്ടാതെ തീർത്ഥാടകർ ഒഴിഞ്ഞു മാറുന്നതും ഇതുകൊണ്ട് മാത്രമാണ്. യുവതി പ്രവേശനത്തിന് സർക്കാർ വീണ്ടും ശ്രമിക്കുമെന്ന ആശങ്കയും ഭക്തർക്കുണ്ട്. അങ്ങനെ ശബരിമലയിൽ കാര്യങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല.

മുൻവർഷങ്ങളിൽ സീസൺ തുടങ്ങുംമുമ്പുതന്നെ വെർച്വൽ ക്യൂ ബുക്കിംഗിന് തിരിക്ക് ഏറെയായിരുന്നു. എന്നാൽ ഇത്തവണ അത്രയും തിരക്കില്ല. മണ്ഡലകാലം തുടങ്ങുന്ന നവംബർ 17 മുതൽ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ബുക്കിങ്ങിനുള്ള നടപടികൾ ലഘൂകരിച്ചിട്ടുണ്ട്. എന്നാൽ ബുക്ക് ചെയ്യുന്ന ഓരോ തീർത്ഥാടകരുടെയും പൂർണവിവരങ്ങളും തിരിച്ചറിയൽ നമ്പരും നൽകാതെ ബുക്കിങ് നടത്താനാവില്ല. അതിനിടെ മനതി സംഘവും വെർച്യുൽ ക്യൂവിലൂടെ ബുക്ക് ചെയ്യുമെന്ന സൂചനയും ഉണ്ട്. നിലവിൽ യുവതികൾക്കും വെർച്വൽ ക്യൂവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

അതുകൊണ്ട് തന്നെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഈ തീർത്ഥാടനകാലത്തെ സ്ഥിതിഗതികൾ എന്തായിരിക്കുമെന്ന ആശങ്ക അതിശക്തമാണ്. വെർച്വൽ ക്യൂവിനൊപ്പം പുതുതായി ആരംഭിച്ച വഴിപാട് ബുക്കിങ്ങിലെ പോരായ്മയും വെർച്വൽ ക്യൂ ബുക്കിങ് കുറയാൻ കാരണമായിട്ടുണ്ട്. ഈ മണ്ഡലകാലം മുതൽ ക്യൂ ബുക്കിങ്ങിനൊപ്പം വഴിപാട് പ്രസാദത്തിന് ബുക്ക് ചെയ്ത് പണം അടയ്ക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ, നെയ്യഭിഷേകം, വിഭൂതി, മഞ്ഞൾ-കുങ്കുമ പ്രസാദം എന്നിവ ഇത്തരത്തിൽ ബുക്ക് ചെയ്യാം. എന്നാൽ ഒരാൾക്ക് രണ്ട് ടിൻ അരവണയും ഒരു അപ്പം പാക്കറ്റും മാത്രമേ ലഭിക്കൂ.

തീർത്ഥാടകർ ഏറ്റവും കൂടുതൽ വാങ്ങുന്ന അപ്പം, അരവണ എന്നിവയുടെ ഈ നിയന്ത്രണം ഓൺലൈൻ ബുക്കിങ്ങിനെ അനാകർഷകമാക്കുന്നുണ്ട്. വഴിപാട് ബുക്ക് ചെയ്യുന്നവർ ഇന്റർനെറ്റ് ഫീ എന്ന പേരിൽ പത്ത് രൂപ അധികമായി അടയ്ക്കുകയും വേണം. പതിനെട്ടാംപടി വരെയും തിരക്കില്ലാതെ കടന്നുചെല്ലാമെന്നതായിരുന്നു വെർച്വൽ ക്യൂ സംവിധാനത്തിന്റെ പ്രത്യേകത. എന്നാൽ കഴിഞ്ഞ വർഷം യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നങ്ങൾ പ്രതിസന്ധിയായി. മുൻവർഷങ്ങളിൽ മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും അധികദിവസങ്ങളിലേക്കുമുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയാകുമായിരുന്നു.

നട അടച്ചിരിക്കുന്ന സമയങ്ങളൊഴിച്ച് പുലർച്ചെ നാലുമുതൽ രാത്രി 10 വരെ ഒരു മണിക്കൂർ ഇടവിട്ട് 16 സ്ലോട്ടുകളായി തിരിച്ചാണ് ഇത്തവണ വെർച്വൽ ക്യൂവിൽ തീർത്ഥാടകരെ കടത്തിവിടുന്നത്. മണിക്കൂറിൽ ഏതാണ്ട് മൂവായിരത്തോടടുത്ത തീർത്ഥാടകർക്കാണ് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. നവംബർ 17 മുതൽ ജനുവരി 5 വരെ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP