Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവ... അടങ്ങെടാ....! മനോജിന്റെ സ്‌നേഹം ചാലിച്ച വിളിയിൽ തിരുനക്കര കൊമ്പന്റെ കലിയടങ്ങി; രണ്ടരമണിക്കൂർ നാടും നഗരവും വിറപ്പിച്ച തിരുനക്കര ശിവനെ തളച്ചത് മുൻ പാപ്പാൻ മനോജിനെ തിരികെ വിളിപ്പിച്ച്; സ്വകാര്യബസ് തകർത്തുംയാത്രക്കാരെ ഭീതിയിലാഴ്‌ത്തിയും കടന്നുപോയ മണിക്കൂറുകളിൽ നിസ്സഹായരായി പൊലീസും ദേവസ്വം ബോർഡും; പത്ത് വർഷം ശിവനെ പരിചരിച്ച പാപ്പാനെ തിരികെ നിയമിച്ച് ദേവസ്വത്തിന്റെ ദ്രുതകർമ്മ നടപടിയും; ആനയ്ക്ക് മദപ്പാടില്ലെന്ന് വ്യക്തമാക്കി ദേവസ്വം

ശിവ... അടങ്ങെടാ....! മനോജിന്റെ സ്‌നേഹം ചാലിച്ച വിളിയിൽ തിരുനക്കര കൊമ്പന്റെ കലിയടങ്ങി; രണ്ടരമണിക്കൂർ നാടും നഗരവും വിറപ്പിച്ച തിരുനക്കര ശിവനെ തളച്ചത് മുൻ പാപ്പാൻ മനോജിനെ തിരികെ വിളിപ്പിച്ച്; സ്വകാര്യബസ് തകർത്തുംയാത്രക്കാരെ ഭീതിയിലാഴ്‌ത്തിയും കടന്നുപോയ മണിക്കൂറുകളിൽ നിസ്സഹായരായി പൊലീസും ദേവസ്വം ബോർഡും; പത്ത് വർഷം ശിവനെ പരിചരിച്ച പാപ്പാനെ തിരികെ നിയമിച്ച് ദേവസ്വത്തിന്റെ ദ്രുതകർമ്മ നടപടിയും; ആനയ്ക്ക് മദപ്പാടില്ലെന്ന് വ്യക്തമാക്കി ദേവസ്വം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭീതിയുടെ മുൾമുനയിൽ നിർത്തിയ രണ്ടരമണിക്കൂറിനൊടുവിൽ തിരുനക്കര ശിവനെ തളച്ചു! ആനയുടെ ഒന്നാം പാപ്പാനായ മനോജിനെ ദേവസ്വം ബോർഡ് വിളിച്ചു വരുത്തിയാണ് രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചത്. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ തിരുനക്കര ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളത്തിന് ശേഷം ചെങ്ങളത്ത് കാവിലേക്ക് തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ് വിരണ്ടോടുന്നത്. ഇല്ലിക്കൽ വച്ച് ആന ഇടഞ്ഞതോടെ ആനയുടെ അക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം മരിച്ചിരുന്നു. എന്നാൽ ആനപ്പുറത്തു നിന്ന് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ആനയ്ക്കും ഇലക്ട്രിക്ക് പോസ്റ്റിനുമിടയിൽ പെട്ട് പാപ്പാൻ മരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.

ഇടഞ്ഞ കൊമ്പനു മുന്നിൽ രണ്ടര മണിക്കൂർ വിറച്ച് നാടും നഗരവും നിന്നത്. ശിവൻ ഇടഞ്ഞെന്ന വാർത്ത അറിഞ്ഞതോടെ മരുതന ഭാഗത്തേക്കു പല ഭാഗത്തു നിന്നായി ജനമെത്തിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനും പ്രകോപനം സൃഷ്ടിക്കാതിരിക്കാനും കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഇല്ലിക്കൽ ഭാഗത്തു വച്ചായിരുന്നു ആന ആദ്യം പാപ്പാനുമായി തെറ്റിയത്. പിണങ്ങിയോടിയ ആന മരുതന ഭാഗത്തേക്ക് തുടർന്ന് ഓടിുകയായിരുന്നു. മരുതന ഭാഗത്ത് ആനയെത്തിയപ്പോൾ ചേർത്തലയിൽ നിന്നു വന്ന യാത്രിക് ബസ് യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസിനുള്ളിൽ സ്ത്രീകളും കുട്ടികളുമടക്കം 70 പേരുണ്ടായിരുന്നു. ബസിൽ നിന്നിറങ്ങിയവർ ആന വരുന്നത് കണ്ടതോടെ ഭയന്നോടി.

ഇവിടെ ആക്രമസ്വഭാവം കാട്ടിയ ആന സ്വകാര്യബസ് തകർത്തും ബൈക്ക് യാത്രക്കാരെ ആക്രമിച്ചുമാണ് ആന ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആനയെ തളയ്ക്കാൻ എലിഫന്റ് സ്വാക്ഡ് ഉൾപ്പടെുള്ള സംവിധാനങ്ങളെ ദേവസ്വം ബോർഡ് ബന്ധപ്പെട്ടെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ജനക്കൂട്ടം കണ്ട ആന പിന്നീട് വേഗതയിലാണ് ഓടിയത്.

എന്നാൽ റോഡരികെ വാഹനഹ്ങളൊന്നും പിന്നീട് അക്രമിച്ചില്ല. .ഇടക്കരിച്ചിറ റോഡിലേക്കു കയറിയ ആന കൊച്ചുപുരയ്ക്കൽ ബിജു മാത്യുവിന്റെ ഗേറ്റ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്തിരിഞ്ഞു. തുടർന്ന് സമീപവാസിയായ അറയ്ക്കൽ രജിത്തിന്റെ ഗേറ്റിനു മുന്നിൽ നിന്ന ആനയെ രണ്ടാം പാപ്പാൻ കൂട്ട ചങ്ങലയിട്ട് വൈദ്യുതി പോസ്റ്റിലായി തളയ്ക്കുകയായിരുന്നു. എന്നാലും ആന അടങ്ങിയിരുന്നില്ല. വൈദ്യുതി പോസ്റ്റ് തകർക്കാനും സമീപമുണ്ടായിരുന്നവ തകർക്കാനും ശ്രമിച്ചു


ശിവന്റെ കലിയടങ്ങിയത് മനോജെത്തിയപ്പോൾ

ആനയെ തളയ്ക്കാൻ രണ്ടാം പാപ്പാനും മറ്റ് പപ്പാന്മാർക്കും കഴിയാതെ വന്നതോടെ ശിവന്റെ മുൻ പാപ്പാനായ മനോജിനെ വിളിക്കാൻ ദേവസ്വം ബോർഡിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പത്ത് വർഷം ശിവനെ പരിചരിച്ചിരുന്ന മനോജിനെ നിയമം നൽകി തിരിച്ചുവിളിച്ചാണ് ദ്രുതഗതിയിൽ സ്ഥലത്തെത്തിച്ചത്. തിരുവിതാംകൂർ ദേവസ്വത്തിന്റെ തന്നെ ചിറയ്ക്കൽ ക്ഷേത്രത്തിലേക്ക് നാലുമാസം മുൻപാണ് മനോജ് സ്ഥലം മാറി പോയത്. മനോജിന് പകരമെത്തിയ ഒന്നാം പാപ്പാൻ വിക്രം ശിവനുമായി ഇണങ്ങി വരുന്നതിനിടയിലാണ് ദാരുണ സംഭവവും അരങ്ങേറിയത്. രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിയ മനോജിന്റെ ശിവാ.. എന്ന വിളിയോടെ ആന ശാന്തനാകുകയും ചെയ്തു.

രാത്രി എട്ടരയോടെ ആനയുടെ കൂച്ചുവിലങ്ങഴിച്ചു ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് മനോജ് തളച്ചതോടെയാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്. സുഖചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ അനുമതി വാങ്ങിയാണ് ദേവസ്വം ബോർഡ് എഴുന്നള്ളത്തിനായി എത്തിച്ചതും.

മദപ്പാടിനെത്തുടർന്ന് ആനയെ ഒരു മാസത്തിലേറെയായി ചെങ്ങളത്തുകാവ് ക്ഷേത്ര മൈതാനത്ത് തളച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ആനയെ തിരുനക്കര ക്ഷേത്രത്തിലേക്കു കൊണ്ടു പോയത്. ആനയ്ക്ക് മദപ്പാടില്ലായിരുന്നുവെന്നു തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP