Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളെല്ലാം ചിലരുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് മൈസൂർ കത്തോലിക്ക രൂപതാ ബിഷപ്പ് കെ.എ വില്യംസിന്റെ പ്രതികരണം; ബിഷപ്പിനെതിരെ ഉയർന്നിരിക്കുന്നത് ലൈംഗിക പീഡന പരാതിയും സാമ്പത്തിക തട്ടിപ്പും; ആരാപണത്തിൽ അടിയുറച്ച് പോപ്പിന് പരാതിയുമായി രൂപതയ്ക്ക് കീഴിലെ വൈദികരും; ഫ്രാങ്കോ മുളയ്ക്കലിന് സമാനമായ രീതിയിൽ മൈസൂർ ബിഷപ്പും പ്രതിക്കൂട്ടിൽ; സിനിമയ്ക്കുള്ള തിരക്കഥയെന്ന് ആരോപണങ്ങളെ തള്ളി ബിഷപ്പിന്റെ പ്രതികരണവും

തനിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളെല്ലാം ചിലരുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് മൈസൂർ കത്തോലിക്ക രൂപതാ ബിഷപ്പ് കെ.എ വില്യംസിന്റെ പ്രതികരണം; ബിഷപ്പിനെതിരെ ഉയർന്നിരിക്കുന്നത് ലൈംഗിക പീഡന പരാതിയും സാമ്പത്തിക തട്ടിപ്പും; ആരാപണത്തിൽ അടിയുറച്ച് പോപ്പിന് പരാതിയുമായി രൂപതയ്ക്ക് കീഴിലെ വൈദികരും; ഫ്രാങ്കോ മുളയ്ക്കലിന് സമാനമായ രീതിയിൽ മൈസൂർ ബിഷപ്പും പ്രതിക്കൂട്ടിൽ; സിനിമയ്ക്കുള്ള തിരക്കഥയെന്ന് ആരോപണങ്ങളെ തള്ളി ബിഷപ്പിന്റെ പ്രതികരണവും

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു:മൈസൂരുവിലെ കത്തോലിക്കാ ബിഷപ്പ് കെ.എ. വില്യമിനെതിരേ സാമ്പത്തികത്തട്ടിപ്പും സ്വഭാവദൂഷ്യവും ഉന്നയിച്ച് വൈദികരും വിശ്വാസികളും രംഗത്ത് വന്നതിന് പിന്നാലെ ആരോപണങ്ങളെ തള്ളി ബിഷപ്പിന്റെ പ്രതികരണം.തനിക്കെതിരെ വൈദികർ ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് മൈസൂരു ബിഷപ് കെ.എ വില്യം പ്രതികരിക്കുന്നത്.

രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിനു കോഴ വാങ്ങിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് അസോസിയേഷൻ ഓഫ് കൺസേൺഡ് കാത്തലിക്‌സ് (എഒസിസി) എന്ന സംഘടന ഉയർത്തിയത്. എന്നാൽ ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും ബിഷപ്പ് കെ.എ വില്യം വാദിക്കുന്നു. ബിഷപ്പിനെ ചുമതലയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്കും ബെംഗളൂരു ആർച്ച് ബിഷപ് ഡോ.പീറ്റർ മച്ചാഡോയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. രൂപതയ്ക്കു കീഴിലെ 37 വൈദികരും പരാതിയിൽ ഒപ്പു വച്ചിട്ടുണ്ട്.

മുംബൈ ആസ്ഥാനമായുള്ള 'അസോസിയേഷൻ ഓഫ് കൺസേൺഡ് കാത്തലിക്സ്' എന്ന സംഘടനയാണ് മൈസൂരുവിലെ ഏതാനും കത്തോലിക്കാവിശ്വാസികളുടെ പിന്തുണയോടെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ 5ന് മൈസൂരുവിലെ ലഷ്‌കർ പൊലീസ് സ്റ്റേഷനിൽ എ.ഒ.സി.സി പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.വൈദികനായ ലെസ്‌ലി മോറിസിനെതിരെയും പീഡന പരാതി ഉയർന്നിട്ടുണ്ട്. തനിക്കും ലെസ്‌ലി മോറിസിനും എതിരെയുള്ള എല്ലാ ആരോപണങ്ങളും കളവാണെന്നും, ഈ കഥകൾ ഒരു നിർമ്മാതാവിനു നൽകിയാൽ സിനിമയാക്കാമെന്നും ബിഷപ് വില്യം വ്യക്തമാക്കുന്നത്.

ബിഷപ്പ് സാമ്പത്തികക്രമക്കേടും അഴിമതിയും നടത്തുന്നതായും ഇതിനെതിരേ ശബ്ദമുയർത്തുന്നവരെ അധികാരവും സ്വാധീനവും ഉപയോഗിച്ച് നിശ്ശബ്ദരാക്കുന്നുവെന്നുമാണ് ആരോപണമാണ ്പ്രധാനമായും വിശ്വാസികളും വൈദികരും ഉന്നയിച്ചിരുന്നത്. വൈദികനായ ലെസ്‌ലി മോറിസിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് പ്രതികരിക്കാനും തയ്യാറാകുന്നില്ല.നല്ലൊരു സിനിമയ്ക്ക് പറ്റിയ തിരക്കയാണിതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ബിഷപ്പിന്റെപേരിൽ സ്വഭാവദൂഷ്യവും ആരോപിച്ചിച്ച് രൂപതയിലെ 37 പുരോഹിതന്മാർ മാർപാപ്പയ്ക്ക് കത്തയച്ചതായും അവർ പറഞ്ഞു. കത്തയച്ച പുരോഹിതർ ഇപ്പോൾ കള്ളക്കേസ് നേരിടുകയാണെന്നും അവർ കുറ്റപ്പെടുത്തി.ബിഷപ്പിന് ഒട്ടേറെ ബിനാമി സ്വത്തുക്കളുണ്ട്. സംശയാസ്പദമായ ഇടപാടുകളാണ് ബിഷപ്പ് നടത്തുന്നത്.

അടുത്തകാലത്ത് അദ്ദേഹം സ്വന്തംപേരിൽ ഒരു കാർ വാങ്ങി. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ഇത് ഒരു സ്ത്രീയുടെ പേരിലേക്കു മാറ്റി. ബിഷപ്പിനും പുരോഹിതർക്കും സ്വന്തമായി വരുമാനമൊന്നുമില്ലെന്നിരിക്കെ ബിഷപ്പിന് കാർ വാങ്ങാനുള്ള സാമ്പത്തികസ്രോതസ്സ് എന്താണെന്നൈാമ് വൈദികരുടെ സംഘടന ചോദ്യം ഉന്നയിക്കുന്നത്.

ബിഷപ്പിന് ബിനാമി ഇടപാടുകളുണ്ടെന്നും ബിഷപ്പിന് മക്കളുണ്ടെന്നും തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം ഇവർക്കായാണ് ഉപയോഗിക്കുന്നതെന്നും കുട്ടികളുടെ ഡി.എൻ.എ.ടെസ്റ്റ് നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും സംഘടന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ബിഷപ്പ് കെ.എ. വില്യം തള്ളിയാണ് പ്രസ്താവന ഇറക്കിയത്. ചിലർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

മൈസൂരു രൂപതയെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലെത്തിക്കാനും ഭരണത്തിൽസുതാര്യതയുണ്ടാക്കാനുമുള്ള പദ്ധതികൾ തുടരുമെന്നും ആരോപണങ്ങൾ തന്നെബാധിക്കില്ലെന്നും പ്രതികരിക്കുന്നത്. ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗിക പീഡന പരാതിയിലും സാമ്പത്തിക തട്ടിപ്പിലും പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസരത്തിലാണ് മൈസൂർ രൂപതാ ബിഷപ്പിനെതിരെ സമാനമായ ആരോപണവുമായി ഒരു വിഭാഗം വിശ്വാസികളും വൈദികരും രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP