Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിന്തൽ മണ്ണയിൽ കല്ലട ബസ് നാട്ടുകാർ തടഞ്ഞിട്ട് ആക്രമിച്ചത് ബസിന്റെ അമിതവേഗയിൽ തീർത്ത അപകടം മൂലം; ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ; അക്രമാസക്തരായ നാട്ടുകാർ ബസിന്റെ ചില്ലുകൾ തകർത്തതോടെ ലാത്തി വീശിയതെന്ന വിശദീകരണവുമായി പൊലീസും; മൂന്ന് മണിക്കൂർ നീണ്ട സംഘർഷത്തിലും പൊലീസ് നടപടിയിലും ബസ് സ്റ്റേഷനിലെത്തിച്ചത് വൻ സുരക്ഷിയിൽ; പൊലീസിനെ കയ്യേറ്റം ചെയ്ത കേസിൽ പ്രദേശവാസിയായ ഒരാൾ അറസ്റ്റിൽ

പെരിന്തൽ മണ്ണയിൽ കല്ലട ബസ് നാട്ടുകാർ തടഞ്ഞിട്ട് ആക്രമിച്ചത് ബസിന്റെ അമിതവേഗയിൽ തീർത്ത അപകടം മൂലം; ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ; അക്രമാസക്തരായ നാട്ടുകാർ ബസിന്റെ ചില്ലുകൾ തകർത്തതോടെ ലാത്തി വീശിയതെന്ന വിശദീകരണവുമായി പൊലീസും; മൂന്ന് മണിക്കൂർ നീണ്ട സംഘർഷത്തിലും പൊലീസ് നടപടിയിലും ബസ് സ്റ്റേഷനിലെത്തിച്ചത് വൻ സുരക്ഷിയിൽ; പൊലീസിനെ കയ്യേറ്റം ചെയ്ത കേസിൽ പ്രദേശവാസിയായ ഒരാൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കല്ലട ഗ്രൂപ്പിന്റെ സ്വകാര്യ ക്യാരേജ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും ഒരാൾ പൊലീസ് കസറ്റഡിയിൽ. എരവിമംഗലം ഒലിങ്കര തോട്ടുംപുറത്ത് രതീഷ് ബാബു(32) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഘർഷ സമയത്ത് തന്നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും സംഘം ചേർന്ന് ബസ് തടഞ്ഞതിനും വാഹനത്തിന് കേടുപാടുകൾ വരുത്തിയതിനും കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. എരവിമംഗലം ബാലവാടിപ്പടിയിൽ തിങ്കൾ രാത്രി ഏഴരയോടെയായിരുന്നു അപകടവും തുടർന്നുള്ള സംഘർഷവും അരങ്ങേറിയത്.

പെരിന്തൽമണ്ണ ഭാഗത്തുനിന്നുവന്ന കാർ വലത്തോട്ട് തിരിയുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കോഴിക്കോട്ടുനിന്ന് പുതുച്ചേരി വഴി ചെന്നെയിലേക്ക് പോകുകയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ചുനിന്നു. പ്രദേശവാസികൾ തന്നെയാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. മൂന്നുപേരിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. കാറിലുണ്ടായിരുന്ന തദ്ദേശീയരായ യാാത്രക്കാരെ നാട്ടുകാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

സംഘർഷത്തിന്റെ ദൃശ്യങ്ങൾ ബസിലുണ്ടായിരുന്ന ഒരാൾ വീഡിയോ പകർത്തിയതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്ന് പൊലീസ് പറയുന്നത്. നാട്ടുകാർ ഓടിക്കൂടിയതിനിടയിൽ ഒരാൾ മൊബൈലിൽ വീഡിയോ പകർത്തി. ഈ മൊബൈൽ നാട്ടുകാരിലൊരാൾ പിടിച്ചെടുത്തു. ഇതോടൊപ്പം ബസ്സിലുണ്ടായിരുന്ന മറ്റൊരാൾ നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇതോടെ കല്ലട ബസ്സിലെ ജീവനക്കാരാണ് ഇതു ചെയ്തതെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ബസ്സിന് ചുറ്റും കൂടി.തുടർന്ന് വാട്ടുകാർ സംഘടിച്ച് ബസ് തടയുകയും അക്രമണത്തിന് മുതിരുകയുമായിരുന്നു.

എന്നാൽ സിഐ വി.ബാബുരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും ഈ ശ്രമങ്ങളും ഫലം കണ്ടില്ല. സംഘർഷം കനത്തതോടെ കൂടുതൽ പൊലീസ് എത്തി മൂന്നു മണിക്കൂറിനു ശേഷം നാട്ടുകാരെ വിരട്ടിയോടിച്ച ശേഷം ബസ് കസ്റ്റഡിയിലെടുത്ത് പെരുന്തൽമണ്ണ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടം സൃഷ്ടിച്ചതെന്ന്  നാട്ടുകാർ  ആരോപിക്കുന്നത്.

അക്രമാസക്തമായ നാട്ടുകാരുടെ കയ്യേറ്റത്തിലും കല്ലേറിലും ബസിന്റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് പുതുച്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് യാത്ര ഉപേക്ഷിച്ചതോടെ യാത്രക്കാരും വലഞ്ഞിരുന്നു. യാത്രക്കാരിൽ പലരും അർദ്ധരാത്രിയായതോടെ പെരുന്തയിൽ മണ്ണയിൽ തങ്ങിയ ശേഷമാണ് യാത്ര തുടർന്നത്.

മുൻപ് യാത്രക്കാരനെ മർദ്ദിച്ചതിന്റെ പേരിൽ കല്ലട ബസ് വിവാഹദത്തിൽപ്പെട്ടിരുന്നു. ഇതോടെ കല്ലട ബസിന്റെ സർവീസ് നടത്തുന്ന ക്യാരേജ് ബസുകളോട് നാട്ടുകാർക്ക് അതൃപ്തിയുണ്ട്. ബസിന്റെ അമിത വേഗതയും തുടരെ തുടരെയുണ്ടാക്കുന്ന വിവാദങ്ങളുമാണ് പെരിന്തൽമണ്ണയിലും സംഘർഷത്തിലേക്ക് വഴിവച്ചതെന്ന് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP