Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലർച്ചെ പാചകം ചെയ്യാനെന്ന വ്യാജേന കാടുനിറഞ്ഞ വഴിയിലൂടെ കൂട്ടിക്കൊണ്ടുപോയി; പിന്നിൽ നിന്ന് ഇരുമ്പ് പാര ഉപയോഗിച്ച് തലയ്ക്കടിച്ചു; പാചക തൊഴിലിന് സഹായിയായി പോവുന്ന സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് തലശ്ശേരി സ്വദേശി നിർമ്മല; അന്വേഷണത്തിൽ പടിയിലായത് പാചകക്കാരൻ കുഞ്ഞമ്മത്; കൊല സ്വർണ്ണാഭരണം തട്ടിയെടുക്കാൻ; അരും കൊലയിൽ നടുങ്ങി അഴിയൂർ കല്ലാട്ട് നിവാസികൾ

പുലർച്ചെ പാചകം ചെയ്യാനെന്ന വ്യാജേന കാടുനിറഞ്ഞ വഴിയിലൂടെ കൂട്ടിക്കൊണ്ടുപോയി; പിന്നിൽ നിന്ന് ഇരുമ്പ് പാര ഉപയോഗിച്ച് തലയ്ക്കടിച്ചു; പാചക തൊഴിലിന് സഹായിയായി പോവുന്ന സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് തലശ്ശേരി സ്വദേശി നിർമ്മല; അന്വേഷണത്തിൽ പടിയിലായത് പാചകക്കാരൻ കുഞ്ഞമ്മത്; കൊല സ്വർണ്ണാഭരണം തട്ടിയെടുക്കാൻ; അരും കൊലയിൽ നടുങ്ങി അഴിയൂർ കല്ലാട്ട് നിവാസികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പാചക തൊഴിലിന് സഹായിയായി പോയ തലശ്ശേരി ചാലിൽ സ്വദേശി നിർമ്മല(65) യെ അഴിയൂർ മൂന്നാം ഗേറ്റ് സുനാമി കോളനിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലയുമായി ബന്ധപ്പെട്ട് അഴിയൂർ സുനാമി കോളനിയിൽ കല്ലാട്ട് കുഞ്ഞമ്മദിനെ(68) പൊലീസ് അറസ്റ്റ് ചെയ്തു. പാചക തൊഴിലാളിയായ നിർമ്മല ഞായറാഴ്ചയാണ് ജോലിക്കായി വടകര അഴിയൂരിൽഎത്തിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണത്തിൽ അഴിയൂർ സ്വദേശി പാചകക്കാരനായ കുഞ്ഞമ്മതിനോടൊപ്പമാണ് ജോലിക്ക് പോയതെന്ന് മനസ്സിലായി. തുടർ അന്വേഷണത്തിൽ അഴിയൂരിൽ സുനാമി കോളനിക്ക് സമീപം കല്ലാട്ട് വാടകവീട്ടിൽ താമസിക്കുന്ന കുഞ്ഞമ്മതിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റ ചുരുളഴിയുന്നത്. ബുധനാഴച് രാവിലെയാണ് മൃതദേഹം കാട് നിറഞ്ഞ പരിസരത്തുനിന്ന് കണ്ടെത്തുന്നത്.

ഞായറാഴ്ച സ്ത്രീയെ തന്റെ വാടകവീട്ടിൽ താമസിപ്പിച്ച് തിങ്കളാഴ്ച പുലർച്ചെ പാചകം ചെയ്യാനാണെന്ന വ്യാജേന കാടുനിറഞ്ഞ വഴിയിലൂടെ കൂട്ടികൊണ്ട് പോവുകയും പിറകിൽനിന്ന് ഇരുമ്പ് പാര ഉപയോഗിച്ച് തലയുടെ പിറകിൽ അടിക്കുകയുമായിരുന്നു.ഇവരുടെ സ്വർണാഭരണം കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി നൽകിയ മൊഴി. കഴുത്തിലെ മാലയും വളയുമായി ആറ് പവന്റെ ആഭരണം അവർക്കുണ്ടായിരുന്നതായി ബന്ധുകൾ പറഞ്ഞു.

ഡോഗ് സ്‌കോഡ്, വിരളടയാള വിദഗ്ദ്ധർ, ഫോറൻസിക്ക്, റവന്യൂ വിഭാഗം എന്നിവർ സ്ഥലത്തെത്തി. കൊലയ്ക്ക് പിന്നിൽ സ്ത്രീയുടെ ആഭരണം കവരുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കേസ്സിന്റെ അന്വേഷണ ചുമതല സി ഐ സനൽകുമാറിനാണ്. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ചാലിൽ പരേതനായ മാക്കൊച്ചം വീട്ടിൽ തിലകന്റെ ഭാര്യയാണ് നിർമ്മല. മക്കൾ: നിഷ, പരേതയായ നിവേദിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP