Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങളെ കരയിച്ച് സവാള; വില പിടിച്ചുനിർത്താൻ വിദേശിയെ ഇറക്കാൻ കേന്ദ്ര നീക്കം; അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തേക്കും; ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി

ജനങ്ങളെ കരയിച്ച് സവാള; വില പിടിച്ചുനിർത്താൻ വിദേശിയെ ഇറക്കാൻ കേന്ദ്ര നീക്കം; അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തേക്കും; ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി.കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി നൽകുമെന്നും നവംബർ അവസാനത്തോടെ വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു.

അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം.മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കിലോഗ്രാമിനു വില 100 രൂപയ്ക്കു മുകളിലുയർന്ന സാഹചര്യത്തിലാണ് വിഷയം ഉപഭോക്തൃകാര്യ മന്ത്രാലയം പരിശോധിച്ചത്.

ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിലും സവാള വില 80 രൂപയിലെത്തിയപ്പോൾ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ചെറിയ തോതിൽ കുറഞ്ഞെങ്കിലും ഒക്ടോബർ അവസാനത്തോടെ പെട്ടെന്ന് വില ഉയർന്ന് 100 രൂപയോളമാവുകയായിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ല്കനൗ തുടങ്ങിയ ഭാഗങ്ങളിലെല്ലാം 80-100 രൂപയ്ക്കാണ് ഒരു കിലോഗ്രാം സവാള വിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP