Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ 12കാരി പീഡനത്തനിരയായ സംഭവം; ദമ്പതികൾക്ക് പിന്നാലെ മുഖ്യപ്രതിയും പിടിയിൽ; അറസ്റ്റിലായത് ദമ്പതികളുടെ സഹായി ലിതിൻ; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചത് ദമ്പതികളുടെ ഒത്താശയോടെ

കൊച്ചിയിൽ 12കാരി പീഡനത്തനിരയായ സംഭവം; ദമ്പതികൾക്ക് പിന്നാലെ മുഖ്യപ്രതിയും പിടിയിൽ; അറസ്റ്റിലായത് ദമ്പതികളുടെ സഹായി ലിതിൻ; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചത് ദമ്പതികളുടെ ഒത്താശയോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങൾ പകർത്തിയ കേസിൽ മുഖ്യപ്രതി ലിതിൻ അറസ്റ്റിൽ. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് പിടിയിലായത്. വടുതല സ്വദേശിയായി ലിതിലാണ് അറസ്റ്റിലായത്. ഇയാൾ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോകുകയായിരുന്നു. ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വടുതല സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണം നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മൊബൈൽ ഫോൺ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇത് റിക്കവർ ചെയ്‌തെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

. ഇവരുടെ ഉടമസ്ഥതയിലുള്ള കടയിൽ സഹായി ആയി നിന്നിരുന്ന വടുതല സ്വദേശിയായ ലിതിൻ പെൺകുട്ടിയെ കഴിഞ്ഞ ജൂണിൽ വീടിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സംഭവമറിഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്‌നദൃശ്യങ്ങൾ ഫോണിൽ പകർത്തി.

ഈ ദൃശ്യങ്ങൾ യൂടൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാർ മൊബൈലിൽ ചിത്രീകരിച്ചു. ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയും കുടുംബവും ഇവിടെ നിന്നും താമസം മാറി. അച്ഛനമ്മമാരുടെ പരാതിയിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വർഷയേയും ബിബിനേയും അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP