Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിഭാഷകർക്കെതിരെ കേസോ അറസ്‌റ്റോ പാടില്ല; സാകേത് കോടതിയിലെ സംഘർഷത്തിൽ ഒരുഎഫ്‌ഐആറും വേണ്ട; പൊലീസുകാരുടെ സസ്‌പെൻഷൻ നടപടി ശരി; ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരണം; അഭിഭാഷകർക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവിൽ വ്യക്തത തേടിയുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പൊലീസ്-അഭിഭാഷക സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് തിരിച്ചടി

അഭിഭാഷകർക്കെതിരെ കേസോ അറസ്‌റ്റോ പാടില്ല;  സാകേത് കോടതിയിലെ സംഘർഷത്തിൽ ഒരുഎഫ്‌ഐആറും വേണ്ട; പൊലീസുകാരുടെ സസ്‌പെൻഷൻ നടപടി ശരി; ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരണം; അഭിഭാഷകർക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവിൽ വ്യക്തത തേടിയുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി; പൊലീസ്-അഭിഭാഷക സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഡൽഹി ഹൈക്കോടതിയെ ശരിവച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ തൽസ്ഥിതി തുടരാൻ നിർദ്ദേശം നൽകി. പൊലീസുകാർക്കെതിരെയുള്ള അന്വേഷണത്തിൽ മാത്രമായിരുന്നു ഹർജി. അതേസമയം, പൊലീസുകാരെ മർദ്ദിച്ച അഭിഭാഷകർക്കെതിരെ കേസെടുക്കരുതെന്നും അഭിഭാഷകർക്കെതിരെ ഇപ്പോൾ ഒരു നടപടിയും പാടില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ സാകേതിലെ സംഘർഷത്തിൽ ഒരു എഫ്.ഐ.ആറും വേണ്ടെന്നും കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേലും, ജസ്റ്റ്ിസ് സി.ഹരിശങ്കറും ഉൾപ്പെട്ട ബഞ്ച് നവംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ വിശദീകരണം തേടിയുള്ള ഹർജി തള്ളി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഹർജി നൽകിയത്. അഭിഭാഷകർക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവിലാണ് വ്യക്തത തേടിയത്.അതേസമയം, ബാർ കൗൺസിലിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഡൽഹിയിൽ അഭിഭാഷകരുടെ കടുത്ത പ്രതിഷേധം ബുധനാഴ്ചയും തുടർന്നു. കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന പ്രമേയങ്ങൾ പിൻവലിക്കണമെന്ന് ബിസിഐ ബാർ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരുന്നു. കോടതി വളപ്പുകളിലെ അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സാകേത് കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധം തുടർന്നുവെന്ന് മാത്രമല്ല, ആരെയും അങ്ങോട്ട് കടത്തിവിട്ടതുമില്ല. എന്നാൽ, കഴിഞ്ഞ ദിവസം അക്രമം അരങ്ങേറിയ തിസ് ഹസാരി കോടതിയിൽ ഇടപാടുകാരെ ബിസക്റ്റ് പാക്കറ്റുകൾ നൽകിയാണ് അഭിഭാഷകർ സ്വീകരിച്ചത്. അതേസമയം, രോഹിണി കോടതിയിൽ രണ്ടുഅഭിഭാഷകർ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ആത്മാഹുതിക്ക് ശ്രമിച്ചു. ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ഞങ്ങൾ ഈ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. പൊലീസുകാരുടെ ഭീഷണി ഞങ്ങളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു, മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി മരിക്കാൻ ഒരുങ്ങിയ ഒരു അഭിഭാഷകൻ പറഞ്ഞു.

ചൊവ്വാഴ്ച ബാർ കൗൺസിൽ അക്രമത്തിൽ ഏർപ്പെട്ട അഭിഭാഷകരെ ശക്തമായി വിമർശിച്ചിരുന്നു. തിസ് ഹസാരി, സാകേത് സമുച്ചയങ്ങളിൽ പൊലീസുകാർക്കെതിരെ അക്രമം അഴിച്ചുവിട്ടത് കടുത്ത പെരുമാറ്റച്ചട്ടലംഘനമാണെന്നും ഇത്തരത്തിൽ ഗൂണ്ടായിസവും അക്രമവും നടത്തുന്ന അഭിഭാഷകരെ തിരിച്ചറിയണമെന്നും ഇവരെ വിലക്കണമെന്നും ബാർ അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകി. അതിനിടെ, ഇന്നലെ ഡൽഹിയെ സതംഭിപ്പിച്ച പൊലീസ് സമരത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്‌നായികിന് നോട്ടീസയച്ചു. തിസ് ഹസാരി കോടതിവളപ്പിൽ വെടിവയ്പിന് ഉത്തരവിട്ട എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അതേസമയം അഭിഭാഷകർ തങ്ങളെ മർദ്ദിച്ചെന്നാണ് പൊലീസ് വാദം. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് കമ്മിഷണർ ലഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

പൊലീസ് അവകാശ നിയന്ത്രണ നിയമപ്രകാരം പൊലീസുകാർ സമരം ചെയ്യാൻ പാടില്ല. ഇതുലംഘിച്ച് സമരം ചെയ്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. അതേസമയം അഭിഭാഷകർക്കെതിരെ നടപടികൾ പാടില്ലെന്ന ഉത്തരവിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തീസ്ഹസാരി കോടതിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ നടത്തുന്ന പണിമുടക്ക് ജില്ലാ കോടതികളിൽ തുടരുകയാണ്.

ജില്ലാ കോടതികൾ പ്രവർത്തിക്കുന്ന തീസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയിൽ നവംബർ ഒന്നിനാണ് സംഘർഷത്തിന് കാരണമായ സംഭവം നടന്നത്. കോടതിയിൽ വാദിക്കാൻ എത്തിയ അഭിഭാഷകന്റെ കാർ റോഡിൽ പാർക്കു ചെയ്തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എതിർത്തതാണ് തുടക്കം. എന്നാൽ, അഭിഭാഷകന്റെ കാർ പൊലീസ് വാഹനത്തിൽ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്റ്റഡിയിലെടുത്തെന്നും എതിർത്തപ്പോൾ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകർ പറയുന്നു.വെടിയേറ്റ അഡ്വക്കറ്റ് വിജയ് വർമ്മയെ സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.സംഭവമറിഞ്ഞ് കോടതി വളപ്പിൽ നിന്ന് കൂടുതൽ അഭിഭാഷകർ എത്തി പൊലീസിനെ ആക്രമിക്കുകയും ജീപ്പ് കത്തിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. അഭിഭാഷകർ എത്തുന്നത് തടയാൻ പൊലീസ് കോടതിയുടെ പ്രധാന ഗേറ്റ് പൂട്ടി.ഡി.സി.പി മോണിക്കാ ഭരദ്വാജ്, അഡിഷണൽ ഡി.സി.പി ഹരേന്ദ്ര, എസ്.എച്ച്.ഒ രാജീവ് ഭരദ്വാജ് എന്നിവർ പരിക്കേറ്റവരിൽപ്പെടുന്നു. സംഭവം റിപ്പോർട്ടു ചെയ്യാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. മൊബൈൽ ഫോണും മറ്റും പിടിച്ചു പറിക്കാൻ ശ്രമിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP