Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റയ്ക്ക് രാത്രി കണ്ടാൽ ആരും ഭയന്ന് വിറയ്ക്കും; ആരേയും പേടിപ്പെടുത്താതിരിക്കാൻ അതുകൊണ്ട് തെരഞ്ഞെടുത്തത് വിജനമായ പ്രദേശങ്ങളും; യക്ഷി വേഷം ധരിച്ച് ശ്മശാനത്തിൽ ഉറങ്ങുന്നത് മാനസിക വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രം; വൈകല്യം ആരും ഗൗരവത്തിൽ എടുക്കാത്തതിനാൽ ഏകനായി അലഞ്ഞത് വർഷങ്ങൾ; സാരിയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് വിഗ്ഗും അണിഞ്ഞ് രാത്രിയിൽ നടന്ന കുഞ്ഞിരാമന്റെ മരണത്തിൽ ദുരൂഹത കാണാതെ പൊലീസ്; നിർണ്ണായകമാവുക ഫോറൻസിക്-ഡിഎൻഎ റിപ്പോർട്ടുകൾ

ഒറ്റയ്ക്ക് രാത്രി കണ്ടാൽ ആരും ഭയന്ന് വിറയ്ക്കും; ആരേയും പേടിപ്പെടുത്താതിരിക്കാൻ അതുകൊണ്ട് തെരഞ്ഞെടുത്തത് വിജനമായ പ്രദേശങ്ങളും; യക്ഷി വേഷം ധരിച്ച് ശ്മശാനത്തിൽ ഉറങ്ങുന്നത് മാനസിക വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രം; വൈകല്യം ആരും ഗൗരവത്തിൽ എടുക്കാത്തതിനാൽ ഏകനായി അലഞ്ഞത് വർഷങ്ങൾ; സാരിയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് വിഗ്ഗും അണിഞ്ഞ് രാത്രിയിൽ നടന്ന കുഞ്ഞിരാമന്റെ മരണത്തിൽ ദുരൂഹത കാണാതെ പൊലീസ്; നിർണ്ണായകമാവുക ഫോറൻസിക്-ഡിഎൻഎ റിപ്പോർട്ടുകൾ

എം മനോജ് കുമാർ

കണ്ണൂർ: രാവിലെ ആശാരിയും രാത്രി യക്ഷിയുമായി നടക്കുന്ന കുഞ്ഞിരാമൻ എന്ന ശശി ആത്മഹത്യ ചെയ്തത് തന്നെ എന്ന നിഗമനത്തിലേക്ക് തന്നെ പയ്യാവൂർ പൊലീസ് എത്തുന്നു. ശശിയുടെ മൃതദേഹത്തിനു സമീപം കണ്ട വിഷക്കുപ്പി തന്നെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസിനെ നയിക്കുന്നത്. വളരെ വിജനമായ സ്ഥലത്താണ് ശശിയുടെ മൃതദേഹം കാണപ്പെട്ടത്.

ശ്രീകണ്ഠപുരം മലപ്പട്ടം അടൂർ സ്വദേശിയാണ് ശശി. ഇവിടുന്നു 25 കിലോമീറ്റർ മാറിയാണ് ശശിയുടെ മൃതദേഹം കാണപ്പെട്ടത്. കുന്നത്തൂർപ്പാടി അമ്പലത്തിൽ ശശി വന്നിട്ടുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്. വിഷത്തിന്റെ കുപ്പി മൃതദേഹത്തിന്റെ സമീപമുണ്ടായിരുന്നതിനാൽ ഇതൊരു ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. നാട്ടുകാർ ആരും ശശിക്കെതിരെ ഒരു പരാതിയും പൊലീസിനു നൽകിയിട്ടുമില്ല. വീട്ടിൽ വരാത്തതിനാൽ ശശിയെക്കുറിച്ച് വീട്ടുകാർക്കും അറിവൊന്നുമില്ല. അതിനാൽ ഡിഎൻഎ പരിശോധന ഫലം വരട്ടെ എന്ന ചിന്തയിലാണ് പൊലീസ് ഉള്ളത്.

മൂന്നു മാസത്തിലേറെ പഴക്കവും മൃതദേഹത്തിനുണ്ട്. ആത്മഹത്യ ചെയ്യാനായി ശശി കുന്നത്തൂർപാടിയിലേക്ക് ഈ വിജനമായ സ്ഥലത്തേക്ക് എത്തിപ്പെടുകയായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് ഉള്ളത്. മരിച്ചത് ശശി എന്നറിയാൻ ഡിഎൻഎ പരിശോധനയും നടത്തുന്നുണ്ട്. മൃതദേഹത്തിനു മൂന്നു മാസത്തെ പഴക്കം കണ്ടതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കും പൊലീസ് കാക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനൊപ്പം ആന്തരികാവയവ പരിശോധനാ ഫലവും നിർണ്ണായകമാകും. ഇത് വന്ന ശേഷമേ മരണ കാരണത്തിൽ അന്തിമ തീരുമാനം പൊലീസ് എടുക്കൂ.

കഴിഞ്ഞ ശനിയാഴ്ച കുന്നത്തൂർപാടിയിൽ വിറക് ശേഖരിക്കാനെത്തിയപ്പോഴാണ് സ്ത്രീകൾ മൃതദേഹം കണ്ടത്. സ്ത്രീയുടെ മൃതദേഹം എന്നാണു പയ്യാവൂർ പൊലീസിൽ ഇവർ വിവരം നൽകിയത്. തുടർന്നുള്ള പരിശോധനയിലാണ് മരിച്ചത് പുരുഷൻ ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. മൊബൈൽ ഫോണിൽ ശശിയുടെ സ്ത്രീ വേഷധാരിയായ ചിത്രങ്ങളും കണ്ടു. ഇതിനെ തുടർന്നാണ് കുഞ്ഞിരാമൻ എന്ന ശശിയാണ് മരിച്ചത് എന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. വിഗ്ഗും കണ്ണാടിയും ചീപ്പും മതൃദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ശശി അവിവാഹിതനാണ് എന്നാണ് പൊലീസ് മറുനാടനോട് പറഞ്ഞത്. രാവിലെ ആശാരിപ്പണിക്ക് പോവുന്ന ശശി ചില രാത്രികളിൽ യക്ഷിയായും സ്ത്രീയായും വേഷം മാറുന്നു. സാരിയുടുത്ത് കണ്ണെഴുതി, പൊട്ടുതൊട്ട്, വിഗ്ഗും അണിഞ്ഞാണ് നടത്തം. പക്ഷെ ആളുകളെ പേടിപ്പിച്ചതായോ വേറെ എന്തെങ്കിലും അസന്മാർഗിക കൃത്യങ്ങളിൽ ഏർപ്പെട്ടതായോ ശശിയെക്കുറിച്ച് വിവരവുമില്ല. മാനസിക വൈകല്യം വരുന്ന ദിവസങ്ങളിൽ മാത്രമാണ് ശശി യക്ഷിവേഷം ധരിച്ച് ഇറങ്ങാറുള്ളത് എന്ന വിവരമാണ് പൊലീസ് പങ്കു വയ്ക്കുന്നത്.

സംഭ്രമ ജനമകമായ വാർത്തകളാണ് ശശിയെക്കുറിച്ച് പയ്യാവൂരുള്ളത്. യക്ഷിയും മനുഷ്യനുമായ ആൾ. വിജനപ്രദേശങ്ങളിൽ പേടിപ്പിക്കുന്ന രൂപമായുള്ള അലഞ്ഞു തിരിയൽ. രാത്രി ഒറ്റയ്ക്ക് കാണുന്ന ആരും പേടിച്ച് വിറയ്ക്കും. വിജന വഴികളിൽ മാത്രമാണ് സഞ്ചാരം എന്നതിനാൽ ജനങ്ങൾക്ക് ശശിയെ അത്ര പേടിക്കേണ്ടി വന്നിരുന്നില്ല. പകൽ സമയങ്ങളിൽ ആശാരിപ്പണിക്ക് പോകുന്ന ശശി ആ സമയത്ത് ഒരു പ്രശ്‌നവും സൃഷ്ടിച്ചിരുന്നില്ല. ഒരു തവണ രാത്രി സ്ത്രീ വേഷത്തിൽ കണ്ടതിനെ തുടർന്ന് ചിലർ ഇയാളെ മർദ്ദിച്ചിരുന്നു. എന്നാൽ ശശി പിന്നെയും വേഷം കെട്ടൽ തുടർന്നുകൊണ്ടിരുന്നു. താമസം വേറെ സ്ഥലത്തേക്ക് മാറിയായിരുന്നു പിന്നീടുള്ള ശശിയുടെ വേഷം കെട്ടൽ. ശശിയുടെ മാനസിക വൈകല്യം ആരും ഗൗരവത്തിൽ എടുക്കുകയോ ചികിത്സ നൽകുകയോ ചെയ്തിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

യക്ഷിയുടെരീതിയിൽ ജനസഞ്ചാരം കുറഞ്ഞ വഴികളിലാണ് ശശി നടക്കാറുള്ളത്. യക്ഷികളെ അനുകരിച്ച് മിക്ക രാത്രികളിലും ശ്മശാനങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്. നേരം വെളുത്താൽ ശശി ജോലിക്ക് പോകും. നാട്ടുകാർക്ക് ശല്യവുമുണ്ടാക്കിയിട്ടില്ല. ഒരിക്കൽ സ്ത്രീവേഷത്തിൽ ശശിയെ നാട്ടുകാർ പിടിച്ചിരുന്നു. പിന്നീട് ശശിയെക്കുറിച്ചുള്ള വിവരങ്ങൾ അങ്ങിനെ വന്നില്ല. ശശിയെ യക്ഷി വേഷത്തിൽ കണ്ടവർ വളരെ കുറവാണ്. ശശി ഷെയർ ചെയ്ത ഫോട്ടോകളാണ് ആളുകൾ കണ്ടിട്ടുള്ളത്. ശശി എന്നൊരാൾ യക്ഷിയായി പയ്യാവൂരും സമീപത്തുമുണ്ടെന്നു ജനങ്ങൾക്കറിയാം എന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP