Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദുമതത്തിന്റെ പേരിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗങ്ങൾ; ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരിൽ വോട്ടുപിടിച്ചു; കേസ് നിലനിൽക്കില്ലെന്ന് ആന്റോ അന്റണിയുടെ വാദം തള്ളി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗ്രേസ് ആന്റോയുടേത് തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി; നടപടി വീണാ ജോർജ്ജിന്റെ ഹർജിയിൽ; ആന്റോയ്ക്ക് പിസി തോമസിന്റെ ഗതി വരുമോ?

ഹിന്ദുമതത്തിന്റെ പേരിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗങ്ങൾ; ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരിൽ വോട്ടുപിടിച്ചു; കേസ് നിലനിൽക്കില്ലെന്ന് ആന്റോ അന്റണിയുടെ വാദം തള്ളി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗ്രേസ് ആന്റോയുടേത് തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി; നടപടി വീണാ ജോർജ്ജിന്റെ ഹർജിയിൽ; ആന്റോയ്ക്ക് പിസി തോമസിന്റെ ഗതി വരുമോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആന്റോ ആന്റണി എംപി മതത്തിന്റെ പേരിൽ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി. ഇടതുസ്ഥാനാർത്ഥി വീണാ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ കണ്ടെത്തൽ. കേസ് നിലനിൽക്കില്ലെന്ന് ആന്റോ അന്റണിയുടെ വാദം ഹൈക്കോടതി തള്ളി.

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങൾ നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരിൽ വോട്ട് പിടിച്ചെന്നാണ് കേസ്.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ പെന്തക്കോസ്ത് മതവിശ്വാസിയാണ്. ഇവർ വിവിധ പെന്തക്കോസ്ത് വേദികളിൽ ഹിന്ദുമതത്തിന്റെ പേരിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്തുകയും ഭർത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്‌തെന്ന് ആരോപണം ഉയർന്നിരുന്നു.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ 2019 ഏപ്രിൽ ഏഴിന് തിരുവല്ല പി സി സെന്ററിൽ നടത്തിയ പ്രസംഗം മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നുമാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്നാണ് ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എൽഡിഎഫ് പത്തനംതിട്ട പാർലമെന്റ്മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ അനന്തഗോപൻ നൽകിയ തെരഞ്ഞെടുപ്പ് ഹർജി നിയമപരമായി നിലനിൽക്കുന്നതാണെന്നും വിചാരണ നടക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയത്.

ഇങ്ങനെയുള്ള പ്രസംഗങ്ങൾ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാൽ ഹർജി ഫയലിൽ സ്വീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പിബി സുരേഷ് കുമാർ പറഞ്ഞു. കേസ് വനംബർ 13ന് വീണ്ടും പരിഗണിക്കും.

കോട്ടയം ജില്ലയിൽ പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയമസഭാ മണ്ഡലങ്ങളും തിരുവല്ല, റാന്നി, അടൂർ, ആറന്മുള, കോന്നി എന്നീ പത്തനംതിട്ട ജില്ലയില മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. മണ്ഡലത്തിലുടനീളം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളുമാണ് കൂടുതലും ചർച്ചയായത്. സുവർണാവസരം വിജയമാക്കി മാറ്റാൻ എൻഡിഎ മുന്നണിയായാണ് ഇത്തവണ ബിജെപി മത്സരിച്ചത്. ശബരിമല സമരത്തിൽ ഇടപെട്ട് അറസ്റ്റും ജയിൽവാസവും വരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സ്ഥാനാർത്ഥിയാവുകയും ചെയ്തു.

മറുവശത്ത് യുഡിഎഫ് ആന്റോ ആന്റണിയെ കളത്തിലിറക്കിയപ്പോൾ ആറന്മുള എംഎൽഎ ആയ വീണാ ജോർജിനെ എൽഡിഎഫ് രംഗത്തിറക്കി. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വളരെയധികം വോട്ടു പിടിക്കുമെന്നും വിജയസാധ്യത ഉണ്ടെന്നുമുള്ള പ്രവചനങ്ങളും ഉണ്ടായി. എൻഡിഎ പിടിക്കുക യുഡിഎഫിന്റെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകളായിരിക്കുമെന്നും ന്യൂനപക്ഷ വോട്ടുകൾ നേടിയാൽ വിജയം പിടിക്കാമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടിയത്. ഇതിനുള്ള തന്ത്രങ്ങൾ അവർ ആസൂത്രണം ചെയ്തു.മറുവശത്ത് എൽഡിഎഫിനെയും എൻഡിഎ യെയും എതിർക്കേണ്ട ഗതികേടിലായി യുഡിഎഫ്. എന്നാൽ മൂന്നാം തവണയും വിജയം ആന്റോ ആന്റണിക്കൊപ്പമായിരുന്നു.

ഭൂരിപക്ഷം 50,000 ത്തിന് അടുത്തെത്തി. എന്നാൽ ഇത്തവണ മത്സരം കടുത്തതായിരുന്നു. മൂന്നുലക്ഷത്തിലേറെ വോട്ടുകൾ മൂന്നുസ്ഥാനാർത്ഥികളും സമാഹരിച്ചു. 3,80,000 വോട്ടുകൾ സമാഹരിച്ച് ആന്റോ ആന്റണി ഒന്നാമതെത്തിയപ്പോൾ 3,40,000 വോട്ടുകൾക്കടുത്ത് വീണാ ജോർജും നേടി. എൻഡിഎയുടെ കെ. സുരേന്ദ്രനും മൂന്നുലക്ഷത്തോളം വോട്ടുകൾ സമാഹരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP