Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്തിലും തലയിലും മാരകായുധം കൊണ്ട് മുറിവേറ്റ പോലെ പാടുകൾ; ആൽബിനെ കാണാതായെന്ന് തൊട്ടടുത്ത ദിവസം അമ്മ പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല; ഒരാഴ്ചയ്ക്കകം കിട്ടുന്നത് ചീഞ്ഞളിഞ്ഞ മൃതദേഹം; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ എത്തിയതോടെ തൊടുന്യായവുമായി പൊലീസ്; ആലുവ സംഭവം കൊലപാതകമെന്ന് സംശയം

കഴുത്തിലും തലയിലും മാരകായുധം കൊണ്ട് മുറിവേറ്റ പോലെ പാടുകൾ; ആൽബിനെ കാണാതായെന്ന് തൊട്ടടുത്ത ദിവസം അമ്മ പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല; ഒരാഴ്ചയ്ക്കകം കിട്ടുന്നത് ചീഞ്ഞളിഞ്ഞ മൃതദേഹം; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ എത്തിയതോടെ തൊടുന്യായവുമായി പൊലീസ്; ആലുവ സംഭവം കൊലപാതകമെന്ന് സംശയം

സുവർണ.പി.എസ്‌

ആലുവ : മുപ്പത്തടം തണ്ടിരിക്കൽ കോളനി പള്ളത്തുവീട്ടിൽ എബിൻ ആൽബിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തുടർന്ന് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ആൽബി കൊല്ലപ്പെട്ടതായി കരുതുന്ന ദിവസം മംഗലപ്പുഴ പാലത്തിന് സമീപം സംഘട്ടനസ്ഥലത്ത് നിന്ന് പൊലീസിന്റെ പിടിയിലായവരാണ് ഇവർ.

വെൽഡിങ് തൊഴിലാളിയായിരുന്ന ആൽബിയെ കഴിഞ്ഞ 29 നാണ് കാണാതാവുന്നത്. ആൽബിയെക്കുറിച്ച് വിവരമൊന്നും ഇല്ലാതെയായതോടെ മാതാവ് സാലി ബിനാനിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് ശേഷം ഒരാഴ്‌ച്ച കഴിഞ്ഞാണ് ആൽബിയുടെ മൃതദേഹം കിട്ടുന്നത്. ആൽബിക്ക് മംഗലപ്പുഴ പാലത്തിന് സമീപമായിരുന്നു ജോലി. കാണാതായ ദിവസം നടന്ന സംഘർഷവും ഇവിടെ വെച്ച് തന്നെയായിരുന്നു. മാത്രമല്ല ഒരാഴ്‌ച്ച പഴക്കമുള്ള ആൽബിയുടെ മൃതദേഹം കണ്ടതും ഇതിന് അടുത്ത് വെച്ച് തന്നെയാണ്. ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. അതുകൊണ്ട് തന്നെ മരണ കാരണം ഉറപ്പിക്കണമെങ്കിൽ കൃത്യമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം. എന്നാൽ ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹം കിട്ടിയതുകൊണ്ട് തന്നെ ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലം ലഭിച്ചാൽ മാത്രമേ കൊലപാതകമാണോ എന്ന് പൊലീസിന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ. അതേസമയം ആൽബിന്റെ കഴുത്തിലും തലയിലും മാരകായുധം കൊണ്ട് മുറിവേറ്റ പാടുകൾ കണ്ടത്തിയിട്ടുണ്ട്. ഈ പാടുകളണ് ആൽബിന്റേതുകൊലപാതകമാണോ എന്ന സംശയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നത്.

ആൽബിനെ കാണാതായ 29ന് രാത്രി പ്രതികളുമായി സംഘർഷമുണ്ടായപ്പോൾ ആൽബിനോടൊപ്പം സുഹൃത്ത് ശ്രീജിത്ത് ജോണും ഉണ്ടായിരുന്നു. ആദ്യത്തെ സംഘർഷം ഏഴ് മണിക്കായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം 9 മണിക്കും സംഘർഷം ഉണ്ടായി. എന്നാൽ ഈ സംഘർഷത്തിൽ ശ്രീജിത്തിന്റെ കൈക്ക് കമ്പി വടികൊണ്ട് അടിയേറ്റു. അതോടെ ശ്രീജിത്ത് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ആൽബിനെ ചോദ്യം ചെയ്യുന്നതിനായി എതിർ സംഘം പെരിയാറിന്റെ തീരത്തേയ്ക്ക് കൊണ്ടുപോയി. പിന്നീട് ആൽബിനെ ആരും കണ്ടിട്ടില്ല. 29ന് ശേഷം ഞായറാഴ്ച വൈകിട്ട് ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിന് സമീപം തന്നെ പുഴയിൽ ചൂണ്ടയിടാൻ എത്തിയവരാണ് അഴുകിയ നിലയിൽ ആൽബിന്റെ മൃതദേഹം കണ്ടത്.

അതേസമയം ഈ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 4 പേരെ കൂടി കിട്ടാനുണ്ട്. എന്നാൽ ആൽബി മരിച്ച വിവരം പുറത്തായതോടെ ഇവർ ജില്ല വിട്ടതായാണ് സൂചന. അതേസമയം മാരകായുധങ്ങളുമായി ആക്രമണം നടത്തിയതിനാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ കേസുള്ളത്. എങ്കിലും ആൽബിയുടെത് കോലപാതകമാണെന്ന് വ്യക്തമായാൽ ഇവർക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും. എന്നാൽ ഇരുവരും കൊല ചെയ്തിട്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല മരിച്ച ആൽബിനുമായി ഉണ്ടായ സംഭവത്തിൽ പിടിച്ച് മാറ്റുക മാത്രമാണ് ചെയ്തതെന്നും സംഘർഷത്തിലുണ്ടായ മറ്റ് ആളുകളാണ് ആക്രമിച്ചതെന്നും ഒളിവിൽ കഴിയുന്ന പ്രസാദാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും റിമാൻഡിലുള്ളവർ പറയുന്നു.

അതേസമയം മകൻ ആൽബിയെ കാണാതെയായതിന് പിന്നാലെ മാതാവ് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് അതിനെ കുറിച്ച് അന്വേഷിക്കാൻ താൽപര്യം കാട്ടിയില്ലെന്നും. സാഹചര്യ തെളിവുകൾ കോലപാതക സൂചന നൽകുന്ന ആൽബിയുടെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ നശിക്കാനിടയായത് ബിനാനിപുരം പൊലീസിന്റെ അലംഭാവമാണെന്നെല്ലാം ആരോപണങ്ങൾ ഉയരുന്നുണ്ട്. സ്റ്റേഷൻ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ആൽബി. മംഗലപ്പുഴ പാലത്തിന് സമീപം ആൽബിയും യുസി കോളേജ് പരിസരത്തുള്ള സംഘവും തമ്മിൽ സംഘട്ടനം നടന്നതും 2 പേരെ റിമാൻഡ് ചെയ്തതും.

സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ബിനാനിപുരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും പരാതിയിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ട് തന്നെ ഈ അലംഭാവമാണ് മൃതദേഹം ഇത്രയം അഴുകാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ആൽബിയുടെ സഹോദരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് വരാതിരുന്നതിനാലാണ് അന്വേഷണം നടത്താതെയിരുന്നതെന്നാണ് ബിനാനിപുരം പൊലീസ് പറയുന്നത്. എന്തായാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആൽബിയുടേതുകൊലപാതകമാണോന്ന് ഉറപ്പിക്കാൻ പേലീസിന് കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP