Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎപിഎ ഇരയായ ആ മുസ്ലിം ചെറുപ്പക്കാരന്റെ കുഞ്ഞിന്റെ കാര്യം ഒന്ന് അനുകമ്പയോടെ കേൾക്കാൻ പോലും പുള്ളിക്ക് താല്പര്യം ഇല്ലായിരുന്നു; രണ്ടു മൂന്നു തവണ വിളിച്ചു..അതിപ്പോ മദനി കേസ് അല്ലേ..ഞാനതിൽ ഇടപെട്ടാൽ ശരിയാവില്ല എന്ന് മറുപടി കിട്ടി; ഒരാഴ്ചയായി പുള്ളി യുഎപിഎ വിരുദ്ധ പോസ്റ്റ് ഇട്ടു അർമ്മാദം ആണ്; സംഘി പിണറായി ചുവന്ന സംഘി ഇതൊക്കെയാണ് പ്രധാന പ്രയോഗം; കഷ്ടം തന്നെ ചങ്ങായീ: അനുഭവം പറഞ്ഞ് സോഷ്യൽ മീഡിയയിലെ യുഎപിഎ അനുകൂലിയെ പൊളിച്ചടുക്കി രാഹുൽ പശുപാലൻ

യുഎപിഎ ഇരയായ ആ മുസ്ലിം ചെറുപ്പക്കാരന്റെ കുഞ്ഞിന്റെ കാര്യം ഒന്ന് അനുകമ്പയോടെ കേൾക്കാൻ പോലും പുള്ളിക്ക് താല്പര്യം ഇല്ലായിരുന്നു; രണ്ടു മൂന്നു തവണ വിളിച്ചു..അതിപ്പോ മദനി കേസ് അല്ലേ..ഞാനതിൽ ഇടപെട്ടാൽ ശരിയാവില്ല എന്ന് മറുപടി കിട്ടി; ഒരാഴ്ചയായി പുള്ളി യുഎപിഎ വിരുദ്ധ പോസ്റ്റ് ഇട്ടു അർമ്മാദം ആണ്; സംഘി പിണറായി ചുവന്ന സംഘി ഇതൊക്കെയാണ് പ്രധാന പ്രയോഗം; കഷ്ടം തന്നെ ചങ്ങായീ: അനുഭവം പറഞ്ഞ് സോഷ്യൽ മീഡിയയിലെ യുഎപിഎ അനുകൂലിയെ പൊളിച്ചടുക്കി രാഹുൽ പശുപാലൻ

സ്വന്തം ലേഖകൻ

കൊച്ചി: യുഎപിഎ വിരുദ്ധ പോസ്റ്റുകൾ കിടുന്ന മനുഷ്യാവകാശ പ്രവർത്തകനെ തുറന്ന് കാട്ടി രാഹുൽ പശുപാലൻ. ഞാൻ പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരൻ ആയിരുന്നപ്പോൾ മദനിക്കൊപ്പം അറസ്റ്റു ചെയ്യപ്പെട്ട സക്കരിയയെ പോലുള്ള യുഎപിഎ ഇരകളുമായി ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു . അതിൽ ഒരാൾക്ക് അന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകൻ ഉണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഈ കുട്ടിയുടെ കാര്യത്തിനായി സമീപിച്ചപ്പോൾ ഒരു മനുഷ്യാവകാശ പ്രവർത്തകൻ കൈ കഴുകിയെന്നാണ് രാഹുൽ പശുപാലൻ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. പേര് വെളിപ്പെടുത്തിയിട്ടുമില്ല.

രാഹുൽ പശുപാലന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഞാൻ പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരൻ ആയിരുന്നപ്പോൾ മദനിക്കൊപ്പം അറസ്റ്റു ചെയ്യപ്പെട്ട സക്കരിയയെ പോലുള്ള UAPA ഇരകളുമായി ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു . അതിൽ ഒരാൾക്ക് അന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകൻ ഉണ്ട് . നാട്ടിൽ നിന്ന് തീവ്രവാദിയുടെ മകൻ എന്ന വിളിപ്പേര് കിട്ടാതെ ആ കുട്ടിയെ വിദേശത്തു എവിടെയെങ്കിലും കൊണ്ട് പോയി പഠിപ്പിക്കാൻ പുള്ളിയുടെ ബന്ധുക്കൾ തയ്യാറാണ് ഒരു പ്രശ്‌നം എന്താണ് വച്ചാൽ കുട്ടിക്ക് പാസ്സ്പോർട്ട് എടുക്കാനായി എങ്കിൽ അച്ഛന്റെയും അമ്മയുടെയെയും വിവാഹ സർട്ടിഫിക്കറ്റ് വേണം . ലീഗിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു മഹലിൽ ആണ് വിവാഹം നടന്നത് . UAPA ഇര ആയതുകൊണ്ട് അവർ സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല .

എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് മനുഷ്യ സംഗമ വേദിയിൽ കയറി അറബി പാട്ടൊക്കെ പാടിയ ഒരു UAPA വിരുദ്ധ ആക്റ്റിവിസ്റ്റിന്റെ പേരാണ് . രശ്മിയോട് അയാളെ ഒന്ന് വിളിക്കാൻ പറഞ്ഞു . രണ്ടു മൂന്നു തവണ വിളിച്ചു അതിപ്പോ മദനി കേസ് അല്ലേ ഞാനതിൽ ഇടപെട്ടാൽ ശരിയാവില്ല എന്ന് മറുപടി കിട്ടി . അതിൽ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല UAPA യുടെ ഇരയായ ആ മുസ്ലിം ചെറുപ്പ ക്കാരന്റെ കുഞ്ഞിന്റെ കാര്യം ഒന്ന് അനുകമ്പയോടെ കേൾക്കാൻ പോലും പുള്ളിക്ക് താല്പര്യം ഇല്ലായിരുന്നു . പിന്നീട് അവർ ഒരു ലീഗ് നേതാവിനെ പോയി കാണുകയും അത് ശരിയാവുകയും ചെയ്തു എന്നാണു മനസിലാക്കുന്നത് .

ഇതിപ്പോ പറയാൻ കാരണം ഒരാഴ്ചയായി പുള്ളി UAPA വിരുദ്ധ പോസ്റ്റ് ഇട്ടു ആർമ്മാദം ആണ് സംഘി പിണറായി ചുവന്ന സംഘി ഇതൊക്കെയാണ് പ്രധാന പ്രയോഗം താഹയുടെ മുസ്ലിം സ്വത്വം ഒക്കെ എടുത്തു വീശുന്നു ഉണ്ട് . കഷ്ടം തന്നെ ചങ്ങായീ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP