Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു

ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രൽ ദേവാലയത്തിൽ സകല വിശുദ്ധരുടേയും തിരുനാളിനോടനുബന്ധിച്ച് മതബോധന വിദ്യാർത്ഥികൾ വിശുദ്ധരുടെ വേഷത്തിൽ പരേഡ് നടത്തുകയുണ്ടായി. വികാരി ഫാ. തോമസ് കടുകപ്പള്ളിലും മതബോധന അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

ഹാലോവീൻ കഴിഞ്ഞു നടത്തുന്ന ഈ പരേഡ് കാലാകലങ്ങളായി ഉപയോഗിച്ചുവരുന്ന ബീഭത്സങ്ങളായ വേഷവിധാനങ്ങൾ ഉപയോഗിച്ച്, കുട്ടികൾക്ക് ജീവിതവിശുദ്ധിയും, ധാർമ്മികമൂല്യങ്ങളും പ്രാവർത്തികമാക്കി അൾത്താരവണക്കത്തിനു യോഗ്യരായവരെ അനുസ്മരിക്കാനും അനുകരിക്കാനും കുട്ടികൾക്ക് ഉത് പ്രേരണ നൽകുന്ന ഒന്നായിരുന്നു.

വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകിയ രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി വിശുദ്ധരുടെ ജീവിത രീതിയെക്കുറിച്ച് സംസാരിക്കുകയും, സീറോ മലബാർ സഭയിൽ പ്രസ്തുത തിരുനാൾ ഉയിർപ്പ് കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചതന്നെയെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു. നാനൂറോളം കുട്ടികൾ വിവിധ വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP