Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാളസ്സ് കേരള അസ്സോസിയേഷൻ സീനിയർ ഫോറം നവംബർ 16 ന്

ഡാളസ്സ് കേരള അസ്സോസിയേഷൻ സീനിയർ ഫോറം നവംബർ 16 ന്

പി പി ചെറിയാൻ

ഗാർലന്റ് (ഡാശസ്സ്): ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി നവംബർ 16 ന് സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിക്കുന്നു.സമ്മേളനത്തിൽ ദന്ത സംരക്ഷണത്തെ കുറിച്ച് ഡോ പ്രമോദ് തോമസും, ആരോഗ്യ സംരക്ഷണ പദ്ധതികളെ കുറിച്ച് റോബിൻസൺ ജോണും പ്രത്യേക പ്രഭാഷണം നടത്തും.

സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ് ഡാളസ്സ് ഫോർട്ട്വർത്തിലെ എല്ലാ മുതിർന്ന അംഗങ്ങളും ഈ സെമിനാറിൽ വന്ന പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത്, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ പ്രസിഡന്റ് ചെറിയാൻ ചൂരനാട് എന്നിവർ അഭ്യർത്ഥിച്ചു.

സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: ഡാനിയേൽ കുന്നേൽ 469 274 3456, പ്രദീപ് നാഗനൂലിൽ 973 580 8784.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP