Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാർ പീഡനം : കുവൈത്തിലെ നാടന്പാട്ടുകാരുടെ കൂട്ടായ്മ കരിമ്പൊളി പാട്ടുകൂട്ടം പാടി പ്രതിഷേധിച്ചു

വാളയാർ പീഡനം : കുവൈത്തിലെ നാടന്പാട്ടുകാരുടെ കൂട്ടായ്മ കരിമ്പൊളി പാട്ടുകൂട്ടം പാടി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

വാളയാർ സഹോദരിമാർക്ക് ഉണ്ടായ ദുരനുഭവത്തിലും നിയമത്തിന്റെ അവഗണനയിലും പ്രതിധേഷിച്ചു കുവൈത്തിലെ നാടന്പാട്ടുകാരുടെ കൂട്ടായ്മയായ കരിമ്പൊളിക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. വേദനകളുടെ നാടന്പാട്ടിലൂടെയും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മയുടെ രോദനം കേൾപ്പിക്കും മിനി സ്‌കിറ്റിലൂടെയും ആണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

സാമൂഹ്യപ്രവർത്തകർ ആയ മുബാറക്ക് കാമ്പ്രത്ത്, മീരാജി എന്നിവർ കേരള സമൂഹത്തിൽ സംഭവിക്കുന്ന മൂല്യച്യുതികളുടെ കാരണങ്ങൾ കണ്ടെത്തി വരും തലമുറയെ സംരക്ഷിക്കേണ്ടതിന്റെ അത്യാവശ്യത്തെ മുൻനിർത്തി സംസാരിച്ചു. നിയമം തികച്ചും സാധാരക്കാരനു അപ്രാപ്യമാകുന്ന അവസ്ഥ സമൂഹത്തിന്റെ അച്ചടക്കത്തെ ബാധിക്കും എന്ന് മീരാജി ആകുലത രേഖപ്പെടുത്തി

കരിമ്പോളി കൂട്ടത്തിന്റെ പ്രധാനികൾ ആയ സന്ദീപ്, സജീന , ജിതിൻ എന്നിവർ പ്രതിഷേധ പാട്ടുകൾക്ക് നേതൃത്വം നൽകി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP