Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഹൻ റോയിയുടെ അണുമഹാകാവ്യ എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

സോഹൻ റോയിയുടെ അണുമഹാകാവ്യ എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ  സോഹൻ റോയി എഴുതിയ 501അണുകവിതകളടങ്ങിയ അണുമഹാകാവ്യം എന്ന കാവ്യസമാഹാരമാണ് ഷാർജഅന്തർദേശീയ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തത് . നവംമ്പർ 4ന്‌വൈകീട്ട് 5:30ന് ഷാർജയിലെ റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്നപ്രകാശനച്ചടങ്ങിൽ സോഹൻ റോയിയുടെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുംനർത്തകിയും ഇന്റീരിയർ ഡിസൈനറുമായ അഭിനി സോഹനിൽനിന്നുംഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺപുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ എഴുത്തുകാരനായ ഒ എസ് എ റഷീദ്‌സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായബഷീർ തിക്കൊടി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് സോഹൻറോയ് പുസ്തകത്തേക്കുറിച്ച് സദസ്സിനോട് സംവദിച്ചു.ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻപ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം,വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യരചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽവിഭജിച്ചിരിക്കുന്നു.

ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടുംമുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ ട;വൃത്തങ്ങളിലെ വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി പൊയട്രോൾ എന്ന മൊബൈൽആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . ഇത്തരത്തിൽ,
വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈസമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്തആദ്യത്തെ മഹാകാവ്യമാണ്.

ആധുനിക സമൂഹത്തിലുണ്ടാവുന്ന പല അസമത്വങ്ങൾക്കുമെതിരേനവമാധ്യമങ്ങളിൽ കവിതകളിലൂടെ ഏറ്റവും ആദ്യം പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സോഹൻ റോയ്.അത്തരം കവിതകളിൽ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളുംഏറ്റെടുക്കാറാണ് പതിവ്.
സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ തരംഗമായി മാറിയ 125 കവിതകളുടെസമാഹാരം കഴിഞ്ഞ വർഷം ഡി സി ബുക്‌സ് പുസ്തകരൂപത്തിൽപ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ആദരസൂചകമായി അഭിനന്ദൻ എന്ന പേരിൽ ഒരു കവിതാസമാഹാരവും ഡിജിറ്റൽരൂപത്തിൽ ഈ വർഷം ആദ്യം പുറത്തിറക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP