Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദലീമ ജോജോ മതമേലധ്യക്ഷന്മാരെ കണ്ട് സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചു; ചന്ദ്രബാബുവും ചിത്തരഞ്ജനും സീറ്റിന് മോഹിച്ചതും പുറത്തായത് വിനയായി; ക്രിസ്ത്യൻ, ഈഴവ, ധീവര വോട്ടുകൾ പ്രതീക്ഷിച്ചത് ലഭിക്കാഞ്ഞതും അരൂരിൽ തോൽവിയായി; പതിനായിരത്തോളം ബിജെപി വോട്ടുകളും ഷാനിമോൾക്ക് വിജയം നൽകി; പാർട്ടി കോട്ടയിൽ തോൽക്കാൻ കാരണം 'പൂതന' അല്ല; സുധാകരനെ ചേർത്ത് നിർത്തി ആലപ്പുഴ ജില്ലാ കമ്മറ്റി; അരൂരിൽ ചർച്ച തുടരുമ്പോൾ

ദലീമ ജോജോ മതമേലധ്യക്ഷന്മാരെ കണ്ട് സ്ഥാനാർത്ഥിത്വത്തിനായി ശ്രമിച്ചു; ചന്ദ്രബാബുവും ചിത്തരഞ്ജനും സീറ്റിന് മോഹിച്ചതും പുറത്തായത് വിനയായി; ക്രിസ്ത്യൻ, ഈഴവ, ധീവര വോട്ടുകൾ പ്രതീക്ഷിച്ചത് ലഭിക്കാഞ്ഞതും അരൂരിൽ തോൽവിയായി; പതിനായിരത്തോളം ബിജെപി വോട്ടുകളും ഷാനിമോൾക്ക് വിജയം നൽകി; പാർട്ടി കോട്ടയിൽ തോൽക്കാൻ കാരണം 'പൂതന' അല്ല; സുധാകരനെ ചേർത്ത് നിർത്തി ആലപ്പുഴ ജില്ലാ കമ്മറ്റി; അരൂരിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ പരാജയപ്പെടാനുള്ള കാരണം തന്റെ 'പൂതന' പരാമർശമല്ലെന്ന് പാർട്ടി നടത്തിയ ദീർഘമായ വിലയിരുത്തലിൽ വ്യക്തമായതായി മന്ത്രി ജി സുധാകരൻ. തെറ്റായ പ്രചാരണത്തിലൂടെ വീഴ്ചകളെ മറയ്ക്കാനാവില്ലെന്ന് സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതിനിടെ പതിനായിരത്തോളം ബിജെപി വോട്ടുകൾ ചോർന്നതാണ് തോൽവിയുടെ പ്രധാന കാരണമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്നാണ് സൂചന. ഈ വോട്ടുകൽ ഷാനി മോൾ ഉസ്മാന് ലഭിച്ചെന്നാണ് കമ്മിറ്റിയുടെ നിഗമനം. പാർട്ടിയുടെ സംഘടന ദൗർബല്യം, ക്രിസ്ത്യൻ, ഈഴവ, ധീവര വോട്ടുകൾ പ്രതീക്ഷിച്ചത് ലഭിക്കാഞ്ഞതും അടിസ്ഥാന വിഭാഗങ്ങൾക്കിടയിലെ അതൃപ്തി എന്നിവയും തോൽവിക്ക് കാരണമായെന്നും വിലയിരുത്തി. മുൻ എംഎ‍ൽഎ ആയ എ.എം ആരിഫ് എംപിയുടെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുയർന്നു.

സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് പ്രതീതി ഉണ്ടാക്കിയ നേതാക്കളുടെ സമുദായ വോട്ടുകളിൽ ചോർച്ച ഉണ്ടായി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദലീമ ജോജാ, സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബു, സെക്രട്ടറിയേറ്റ് അംഗം പി.പി ചിത്തരഞ്ജൻ എന്നിവരെ ഉദ്ദേശിച്ചാണ് ഈ വിമർശനം ഉയർന്നത്. ദലീമ മതമേലധ്യക്ഷന്മാരെ കണ്ട് സ്ഥാനാർത്ഥിത്വത്തിനായി പരിശ്രമിച്ചു. തീരദേശത്ത് ആ രീതിയിൽ പ്രചരണം നടത്തി. സീറ്റ് കിട്ടാതെ വന്നപ്പോൾ ഗൾഫിൽ പോയി. ഇത് ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെടാനിടയാക്കിയെന്നും കമ്മിറ്റിയിൽ വിമർശനമുണ്ടായി. ഇത് പാർട്ടി നിലപാടിന് എതിരാണ്. ആരോപണ വിധേയരെല്ലാം ജി സുധാകരന്റെ എതിർ പക്ഷത്തുള്ളവരാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിൽ അഞ്ച് ജാഥകൾ നടത്തിയിരുന്നു. ഈ ജാഥകൾക്ക് നേതൃത്വം നൽകിയവർ സ്ഥാനാർത്ഥികളാവുമെന്ന് ജനം കരുതി. സി.ബി ചന്ദ്രബാബു, പി.പി ചിത്തരഞ്ജൻ, മനു.സി.പുളിക്കൽ, ബാബു ജാൻ, കെ. പ്രസാദ് എന്നിവരായിരുന്നു ജാഥാ ക്യാപ്റ്റന്മാർ. ഇവരിൽ സീറ്റ് കിട്ടാതിരുന്നവരുടെ സമുദായങ്ങളുടെ വോട്ടുകൾ നഷ്ടപ്പെട്ടുവെന്നും വിലയിരുത്തലുണ്ടായി. അരൂരിലെ തോൽവി സംസ്ഥാന നേതൃത്വം പരിശോധിക്കണമെന്ന് ആവശ്യമുയർന്നു. പൂതന പ്രയോഗമല്ല തോൽവിക്ക് കാരണമെന്ന് ജി. സുധാകരൻ യോഗത്തിൽ പറഞ്ഞു. ഇതേ നിലപാടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലും സുധാകരൻ മുന്നോട്ട് വയ്ക്കുന്നത്. നേരത്തെ പുതന പ്രയോഗം തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന് ശേഷവും സുധാകരൻ അനുകൂലികൾ ഈ വാദത്തെ തള്ളി പറഞ്ഞു.

ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ സുധാകരനാണ് ഭൂരിപക്ഷം. ഇതാണ് ചർച്ചകളിൽ നിറയുന്നത്. സുധാകരന് അനുകൂലമായാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഇതാണ് ഫെയ്‌സ് ബുക്കിൽ സുധാകരൻ കുറിച്ചത്. പാർട്ടി വിലയിരുത്തലിൽ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോൽവിക്ക് ഞാൻ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുൻപന്തിയിൽ പ്രവർത്തിച്ചുവെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടനാട്ടിൽ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം താനാണ് കാരണക്കാരൻ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ പരസ്യമായി അത് പറയാൻ തയ്യാറാവണമെന്നും സൂധാകരൻ പറയുന്നു.

ഷാനിമോൾ പോലും തന്റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷൻ കമ്മീഷൻ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകൾ പറയുന്നത് വിശ്വസിക്കരുതെന്നും സുധാകരൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP