Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംസ് ഫോർ യു കുവൈറ്റ് ഓണപിറവി 2019 ആഘോഷിച്ചു

ആംസ് ഫോർ യു കുവൈറ്റ് ഓണപിറവി 2019 ആഘോഷിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - കേരള പിറവി ദിനത്തിൽ arms4u കുവൈറ്റ് ഓണം ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിൽ ഓണ പിറവി 2019' എന്ന പേരിൽ നടന്ന പരിപാടി പ്രസിഡന്റ് അലക്‌സ് ജോൺ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രമേഷ് നായർ അസോസിയേഷൻ പോർട്ട്ഫോളിയോ അവതരിപ്പിക്കുകയും വാർഷിക റിപ്പോർട്ട് നൽകുകയും ചെയ്തു. ഉപദേശക സമിതി അംഗങ്ങളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭദ്രദീപം തെളിയിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് വർണ്ണാഭമായ സാംസ്‌കാരിക പരിപാടികൾ, വാദ്യോപകരണങ്ങൾ, വിവിധ ആലാപന-നൃത്ത പ്രകടനങ്ങൾ, നമ്മുടെ പരിസ്ഥിതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിലപ്പെട്ട സന്ദേശങ്ങൾ നൽകുന്ന ഹ്രസ്വ നാടകങ്ങൾ / സ്‌കിറ്റുകൾ എന്നിവ arms4u അംഗങ്ങളും കുട്ടികളും ചേർന്ന് അവതരിപ്പിച്ചു. ട്രഷററും പ്രോഗ്രാം കൺവീനറുമായ വി കൃഷ്ണകുമാർ നന്ദി അറിയിച്ചു. പരമ്പരാഗത ''ഓണ സദ്യയും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP