Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഗൺ ദുരന്തത്തിന് 98 വയസ്സ് :ഫിറ്റ് ജിദ്ദ 'ചർച്ചയും ആവിഷ്‌കാരവും ' 22 ന്

വാഗൺ ദുരന്തത്തിന് 98 വയസ്സ് :ഫിറ്റ് ജിദ്ദ 'ചർച്ചയും ആവിഷ്‌കാരവും ' 22 ന്

സ്വന്തം ലേഖകൻ

ജിദ്ദ : ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗൺ ദുരന്ത ഓർമ്മകൾ നൂറ്റാണ്ടു തികയ്ക്കാൻ രണ്ടു വര്ഷം മാത്രം ബാക്കി നിൽക്കെ വാഗൺ ദിനത്തോടനുബന്ധിച്ചു ജിദ്ദ മലപ്പുറം ജില്ലാ കെഎം സി സി ക്കു കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്‌സ് (ഫിറ്റ് ജിദ്ദ ) വിവിധ പരിപാടികൾ നടത്തുന്നു.

ചരിത്രത്തെ വളച്ചൊടിച്ചു വർത്തമാന കാല ഫാസിസം വിളനിലമൊരുക്കുന്ന പുതിയ കാലത് മാപ്പിള ലഹള പോലുള്ള ചരിത്ര യാഥാർഥ്യങ്ങളെ പുതിയ തലമുറകളിലേക്ക് പകർന്നേകി നവ തലമുറയുടെ ചരിത്ര ബോധത്തിന് അസ്ഥിവാരം കെട്ടാൻ വേണ്ടി യുള്ളതാണ് പരിപാടി . നവംബർ 22 വെള്ളിയാഴ്ച ഷറഫിയഎയർ ലൈൻസ് ഗാർഡൻ വില്ലയിൽ '' മറവിയുടെ മസ്തകങ്ങളിലേക്കു ഓർമകളുടെ കലാപം ' എന്നപേരിൽ ചർച്ചയും ദൃശ്യാവിഷ്‌കാരവും നടക്കും.

മലബാർ കലാപത്തിന്റെ മുഴുവൻ ചരിത്രവും അറിയാനും , വാഗൺ ദുരന്തത്തിന്റെ ഭീകര സ്മരണ പുതുക്കുന്നതുമായിരിക്കും പ്രസ്തുത പരിപാടി . ഇതിന്റെ ഭാഗമായി 7 , 8 , തിയ്യതികളിലായി പുലിക്കോട്ടിൽ ഹൈദർ സ്മാരക ' മാപ്പിള പാട്ടു മത്സരം ,പ്രസംഗ മത്സരം , വനിതകൾക്ക് വേണ്ടി ക്വിസ് മത്സരം ,കുട്ടികൾക്ക് ചിത്ര രചന മത്സരം എന്നിവ വിവിധ വേദികളിലായി നടക്കും. നവംബർ 16 നു 'കട്ടിലശ്ശേരിയും എംപി നാരായണ മേനോനും ' ഡോക്യൂമെന്ററി പ്രദർശനവും ചർച്ചയും നടക്കും.

മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്നവിധത്തിലാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും മലബാർ കലാപത്തിന്റെ മുഴുവൻ ചരിത്രവും അറിയാനുതകുന്ന വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കുന്നതെന്ന് ഫിറ്റ് ഭാരവാഹികൾ അറിയിച്ചു.മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 0535649367, 0508672780,0566015032 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്. അനുസ്മരണ പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ ജാഫർ വെന്നിയൂർ സ്വാഗതം പറഞ്ഞു.

ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അദ്യക്ഷത വഹിച്ചു . മലപ്പുറം ജില്ലാ കെഎം സി സി ആക്ടിങ് പ്രസിഡന്റ് ഇല്ല്യാസ് കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ഭാരവാഹി നാസർ കാടാമ്പുഴ ,ഫിറ്റ് സെക്രട്ടറിയേറ് അംഗങ്ങളായ കെ എൻ എ ലത്തീഫ് , നാസർ കല്ലിങ്ങപാഠം , അബു കട്ടുപ്പാറ ഷഫീഖ് പി വി , അഫ്‌സൽ താനൂർ നൗഫൽ ഉള്ളാടൻഉനൈസ് കരിമ്പിൽ ,ബഷീറലി എം പി .വിവിധ കോഡിനേറ്റർ മാരായ അരുവി മോങ്ങം , ജംഷിദ് , മുഹമ്മദ് കുട്ടി ,ഫൈറൂസ് കൊണ്ടോട്ടി എന്നിവർ നിർദേശങ്ങൾ നൽകി .പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP