Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധീര ദേശാഭിമാനികളുടെ പോരാട്ട ചരിത്രങ്ങൾ യുവതലമുറ പഠന വിധേയമാക്കണം; ആർ എസ് സി കലാലയം സാംസ്‌കാരിക വേദി

ധീര ദേശാഭിമാനികളുടെ പോരാട്ട ചരിത്രങ്ങൾ യുവതലമുറ പഠന വിധേയമാക്കണം; ആർ എസ് സി കലാലയം സാംസ്‌കാരിക വേദി

സ്വന്തം ലേഖകൻ

മക്കാ :ധീര ദേശാഭിമാനികൾ രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടി നടത്തിയ പോരാട്ടചരിത്രങ്ങൾ യുവതലമുറ പഠന വിധേയമാക്കണമെന്ന്കലാലയം സംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.മക്ക ജബലുന്നൂർ ശുഹദയിൽകേരളപ്പിറവി യോടനുബന്ധിച്ച്‌സംഘടിപ്പിച്ച കുഞ്ഞാലി മരക്കാർ ഒരു ദേശസ്‌നേഹി യുടെ വീരഗാഥ എന്ന വിചാര സദസ്സിലാണ് അഭിപ്രായം ഉയർന്നത്.

ചരിത്രങ്ങളെ വളച്ചൊടിക്കുകയും ചരിത്രങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽകുഞ്ഞാലിമരക്കാര് പോലുള്ള ദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങൾ യുവതലമുറ ചരിത്ര പഠന വിധേയമാക്കണം എന്നും പൊതുസമൂഹത്തിനു മുന്നിൽ പ്രചരിപ്പിക്കണമെന്നും വിചാര സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .കുഞ്ഞാലി മരക്കാരുടെ പോരാട്ടങ്ങൾ മത സൗഹാർത്തതിന് വലിയ മാതൃക നൽകുന്നതാണെന്നും ദേശ സ്‌നേഹികളുടെ ഇത്തരം ചരിത്രങ്ങൾ പുതിയ തലമുറയിലേക്ക് കൈമാറണമെന്നും വിചാര സദസ്സിൽ അഭിപ്രായമുയർന്നു.

ആർഎസി ജബലുന്നൂർ സെക്ടർ കമ്മിറ്റി സംഘടിപ്പിക്കപ്പെട്ട വിചാര സദസ്സ് സെക്ടർ ചെയർമാൻ ഫിറോസ് സഅദി അധ്യക്ഷത വഹിച്ചു .ഐസിഎഫ് സേവന വിഭാഗംസെക്രട്ടറി അബ്ദുസ്സലാം ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് നാഷണൽ കലാലയം സമിതി അംഗം ശിഹാബ് കുറുകത്താണി വിഷയാവതരണം നടത്തി. നാഷണൽ എക്‌സിക്യൂട്ടീവ് ഷറഫുദ്ദീൻ വടശ്ശേരി, സെൻട്രൽ നേതാക്കന്മാരായ യാസിർ സഖാഫി ,ഇസഹാഖ് ഖാദിസിയ്യ, നൗഫൽ അരീക്കോട്, അബ്ദുൽ ഗഫൂർ പാങ്ങ് തുടങ്ങിയവർ സംസാരിച്ചു. അഷറഫ് കാസർകോട് ,മുജീബ് വാഴക്കാട്,റഷീദ് ഓടോംപറ്റ ,അബ്ദുൽ അസീസ് മാവൂർ എന്നിവർ സംബന്ധിച്ചു.സെക്ടർ കൺവീനർ ഷബീർ സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP