Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധാർമ്മിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം: അബ്ദുൽ ഗഫൂർ ഖാസിമി

ധാർമ്മിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകണം: അബ്ദുൽ ഗഫൂർ ഖാസിമി

സ്വന്തം ലേഖകൻ

ജിദ്ദ : സമൂഹത്തിൽ അധാർമ്മികതയും അതിക്രമങ്ങളും വർധിച്ചു വരുന്ന ഇക്കാലത്ത് ധാർമ്മിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും കുണ്ടൂർ മർക്കസ് പ്രിൻസിപ്പലുമായ ഉസ്താദ് അബ്ദുൽ ഗഫൂർ അൽ ഖാസിമി പറഞ്ഞു. മക്കൾക്ക് ധാർമ്മിക വിദ്യാഭ്യാസം നല്കാൻ പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമസ്ത ഇസ്ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ കീഴിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമായി മത - ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്നും ഇത്തരം സ്ഥാപനങ്ങൾ നല്ല നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾ നാടിന്റെ എല്ലാ ഭാഗത്തും ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷറഫിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത ഇസ്ലാമിക് സെന്റര് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉത്ഘാടനം ചെയ്തു. എസ്‌ഐ. സി. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ബാഖവി ഊരകം, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, മുജീബ് റഹ്മാനി മൊറയൂർ, ഉസ്മാൻ എടത്തിൽ, എം. സി. സുബൈർ ഹുദവി കൊപ്പം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.നൗഷാദ് അൻവരി മോളൂർ സ്വാഗതവും ദിൽഷാദ് കാടാമ്പുഴ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP