Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ 25 വർഷമായി ശിവസേനയും ബിജെപി.യും ഒരുമിച്ചാണുള്ളത്; ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒരുമിക്കും; നിലവിൽ സംസ്ഥാനത്ത് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ; ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ ഉണ്ടാക്കുക എന്നതാണത്; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ അതല്ലാതെ മറ്റുമാർഗങ്ങളില്ലെന്നും ശരത് പവാർ; ശിവസേനയുമായി കൂട്ടുവേണ്ടെന്ന സോണിയയുടെ നിലപാടിനൊപ്പം എൻ സി പിയും; മഹാരാഷ്ട്രയിൽ പന്ത് ബിജെപി-ശിവസേനാ കോർട്ടിലേക്ക്

കഴിഞ്ഞ 25 വർഷമായി ശിവസേനയും ബിജെപി.യും ഒരുമിച്ചാണുള്ളത്; ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒരുമിക്കും; നിലവിൽ സംസ്ഥാനത്ത് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ; ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ ഉണ്ടാക്കുക എന്നതാണത്; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ അതല്ലാതെ മറ്റുമാർഗങ്ങളില്ലെന്നും ശരത് പവാർ; ശിവസേനയുമായി കൂട്ടുവേണ്ടെന്ന സോണിയയുടെ നിലപാടിനൊപ്പം എൻ സി പിയും; മഹാരാഷ്ട്രയിൽ പന്ത് ബിജെപി-ശിവസേനാ കോർട്ടിലേക്ക്

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിൽ നിലപാട് വ്യക്തമാക്കി എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ. ശിവസേനയ്ക്കും ബിജെപിക്കും അനുകൂലമായാണ് ജനങ്ങൾ വിധിയെഴുതിയതെന്നും അതിനാൽ എത്രയും പെട്ടെന്ന് അവർ തന്നെ സർക്കാർ രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനാണ് തങ്ങൾക്ക് ലഭിച്ച ജനവിധിയെന്നും അതിനാൽ എൻ.സി.പി. പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ രൂപവത്കരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് എൻസിപിയുടെ പ്രഖ്യാപനം. എൻ സി പിയുമായി സഹകരിച്ച് സർക്കാരുണ്ടാക്കാൻ ശിവസേന ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പദം ശിവസേന നേടാനായിരുന്നു ഇത്. എന്നാൽ ശിവസേനയോട് അടുക്കാൻ കോൺഗ്രസ് തയ്യാറായില്ല. എതിർപ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ശരത് പവാർ നിലപാട് വ്യക്തമാക്കിയത്. ഫലത്തിൽ ശിവസേനയ്ക്ക് തിരിച്ചടിയാണ് ഇത്.

കഴിഞ്ഞ 25 വർഷമായി ശിവസേനയും ബിജെപി.യും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കിൽ നാളെ അവർ വീണ്ടും ഒരുമിക്കും. നിലവിൽ സംസ്ഥാനത്ത് ഒരു ഓപ്ഷൻ മാത്രമേയുള്ളൂ. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ ഉണ്ടാക്കുക എന്നതാണത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ അതല്ലാതെ മറ്റുമാർഗങ്ങളില്ലെന്നും ശരദ് പവാർ വിശദീകരിച്ചു.

അതേസമയം, ശിവസേന നേതാവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയിൽ ചില പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തെന്ന് മാത്രമായിരുന്നു പവാറിന്റെ മറുപടി. നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഇരുപാർട്ടികൾക്കും ഒരേനിലപാടുള്ള ചില പ്രശ്നങ്ങളെക്കുറിച്ചുമാണ് സഞ്ജയ് റാവത്തുമായി ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുമായി കൂട്ടുകൂടുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചടിയാകും. അതുകൊണ്ടാണ് ശിവസേനയുമായി അടുപ്പം വേണ്ടെന്ന് സോണിയ നിലപാട് എടുത്തത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് ചർച്ച നടത്തി. ഗഡ്കരിയുടെ വീട്ടിൽ എത്തിയാണ് അഹമ്മദ് പട്ടേൽ ചർച്ച നടത്തിയത്. മഹാരാഷ്ട്ര വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി ഗഡ്കരി രംഗത്തിറങ്ങുമെന്ന വാർത്തകൾക്കിടയിലാണ് കോൺഗ്രസ് നേതാവിന്റെ സന്ദർശനം. മഹരാഷ്ട്ര വിഷയത്തിൽ ഇടപെട്ട ആർ.എസ്.എസും പ്രശ്നപരിഹാരത്തിനായി ഗഡ്കരിയെ നിയോഗിച്ചിരുന്നു. എന്നാൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അഹമദ് പട്ടേൽ പറഞ്ഞു. പൊതുവെ പ്രതിപക്ഷവുമായി നല്ല ബന്ധം പുലർത്തുന്നയാളായാണ് ഗഡ്കരി അറിയപ്പെടുന്നത്. അരുൺ ജെറ്റ്ലിയുടെ മരണ ശേഷം പ്രതിപക്ഷവുമായി ബന്ധപ്പെടാനുള്ള കണ്ണിയായി ബിജെപി ഗഡ്കരിയെ നിയോഗിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിലെ പ്രതിസന്ധിയിൽ ബിജെപിയും ശിവസേനയും വിട്ടുവീഴ്‌ച്ചയ്ക്ക് സന്നദ്ധമായില്ല. എല്ലാവാതിലും തുറന്നിടുന്നു, പക്ഷെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും എന്നാണ് ബിജെപി നിലപാട്. ബിജെപിയുടെ കാർക്കശ്യത്തിന് വഴങ്ങില്ലെന്ന് ആവർത്തിച്ച ശിവസേന, എൻസിപി നേതാവ് ശരദ് പവാറുമായി വീണ്ടും ബന്ധപ്പെട്ടു. ഏഴിനകം സർക്കാർ രൂപീകരണം സാധ്യമായില്ലെങ്കിൽ ബിജെപിയുടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനോ, അല്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനോ ആണ് ബിജെപിയുടെ ആലോചന. ഇതിനിടെയാണ് ശിവസേനയുമായി സഖ്യത്തിനില്ലെന്ന പവാറിന്റെ പ്രഖ്യാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP