Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകരാജ്യങ്ങളുടെ വിലക്കുകൾ മറികടന്നും യുറേനിയം സമ്പുഷ്ടീകരണ പദ്ധതികളുമായി ഇറാൻ; യുറേനിയം വാതകം 1000 സെൻട്രിഫ്യൂജുകളിൽ നിറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഹസൻ റുഹാനി; പരിധി മറികടന്നുള്ള ആണവനീക്കത്തിനെതിരെ കൊമ്പുകോർത്ത് അമേരിക്കയും; ഇറാൻ ലോകരാജ്യങ്ങളിൽ ചർച്ചയായി മാറുമ്പോൾ

ലോകരാജ്യങ്ങളുടെ വിലക്കുകൾ മറികടന്നും യുറേനിയം സമ്പുഷ്ടീകരണ പദ്ധതികളുമായി ഇറാൻ; യുറേനിയം വാതകം 1000 സെൻട്രിഫ്യൂജുകളിൽ നിറയ്ക്കുമെന്ന പ്രഖ്യാപനവുമായി ഹസൻ റുഹാനി; പരിധി മറികടന്നുള്ള ആണവനീക്കത്തിനെതിരെ കൊമ്പുകോർത്ത് അമേരിക്കയും; ഇറാൻ ലോകരാജ്യങ്ങളിൽ ചർച്ചയായി മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ലോകരാജ്യങ്ങൾക്ക് ഭീഷണിയുയർത്തി യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ട് പോകാനുറച്ച് ഇറാൻ. ആണവക്കാർ ലംഘിച്ചുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ ശ്ക്തമായി അപലപിച്ച് അമേരിക്ക രംഗത്ത് വന്ന സാഹചര്യത്തിലാണ് പിന്തിരായാതെ യുറേനിയം സമ്പുഷ്ട പദ്ധതിയുമായി ഇറാൻ ഭരണകൂടം മുന്നോട്ടുപോകാനൊരുങ്ങുന്നത്.

ആണവകരാർ പ്രകാരം നിശ്ചയിച്ച 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണമെന്ന പരിധി മറികടന്നാണ് ഇറാന്റെ ഉത്പാദനം തുടരുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പുതിയ 40 യന്ത്രങ്ങൾ മുൻപ് ഇറാൻ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. 2015 ൽ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതിരോധ നടപടി.

എന്നാൽ ഉപരോധങ്ങൾ ഇറാനിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഇറാൻ ആണവ പരിപാടികൾ പുനരാരംഭിക്കുന്നത്. അതേസമയം അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജൻസിയായ ഐ.എ.ഇ.എയ്ക്ക് രാജ്യത്ത് പരിശോധന നടത്താൻ പൂർണ അനുമതി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇവർ മുമ്പ് നടത്തിയ പരിശോധനയിൽ ഇറാൻ അനുദനീയമായ 300 കിലോയിൽ കൂടുതൽ സമ്പുഷ്ട യുറേനിയം കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ആണവ കരാർ പ്രകാരം 3.67 ശതമാനം യുറാനിയം സമ്പുഷ്ടീകരണമാണ് അനുവദനീയമെങ്കിൽ ഇപ്പോൾ അത് 4.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

യുറേനിയം വാതകം 1000 സെൻട്രിഫ്യൂജുകളിൽ നിറയ്ക്കുമെന്ന പ്രഖ്യാപനവുമായാണ് ഇറാനിപ്പോൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇറാനിയൻ പ്രസിഡന്റ് ഹസൻ റുഹാനി ഇതു സംബന്ധിച്ച കാര്യം തുറന്നടിച്ചത്. പശ്ചാത്യരാജ്യങ്ങളുമായി നടത്തിയ ആണവക്കരാറിന്റെ നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയടക്കമുള്ള ശക്തികൾ ഇറാനെതിരെ രംഗത്തെത്തിയത്.

ഒരു വർഷത്തിനുള്ളിൽ ഇറാന് ആണാവയുധ നിർമ്മാണത്തിനായി സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ഇറാന്റെ നീക്കത്തിന് വിദേശ ശക്തികളിൽ നിന്ന് പിന്തുണ ലഭിക്കുകയാണെങ്കിൽ കരാർ പ്രകാരം പ്രതിജ്ഞാ ബന്ധമായി മുന്നോട്ട് പോകുന്നും റുഹാനി വ്യക്തമാക്കുന്നു. ഫോർഡോയിലെ രഹസ്യ ആണവ കേന്ദ്രത്തിൽ 1,044 സെൻട്രിഫ്യൂജുകൾ യുറേനിയം വാതകം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കി പ്രവർത്തനങ്ങളുമായി മുന്നോട്ട പോകുകയാണെന്നാണ് റൂഹാനി വ്യക്തമാക്കുന്നത്. കോമിനടുത്തായി പ്രവർത്തിച്ചുവരുന്ന പ്ലാന്റ് നിർത്തലാക്കാൻ താത്കാലി തീരുമാനം എടുത്തിരുന്നെങ്കിലും കഴിഞ്ഞ ബുധനാഴ്ചയോടെ ഇത് പുനരാരംഭിക്കുകയായിരുന്നു.

ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തെങ്കിലും കരാറിലെ മറ്റ് കക്ഷികൾ ഇതുവരെ കരാറിനെ തള്ളിപ്പറഞ്ഞിരുന്നില്ല. ഇത് ഇറാനെ ചൊടിപ്പിച്ചിരുന്നു.ഉപരോധം മറികടക്കാൻ ബ്രിട്ടനും ഫ്രാൻസും ചൈനയും ജർമനിയും റഷ്യയും സഹായിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾക്ക് മുതിരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP