Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രി ഒരു മണിക്ക് മീഞ്ചോല ഹോട്ടലിൽ എത്തിയ പൊലീസ് പറഞ്ഞത് സ്റ്റേഷനിലേക്ക് വരാൻ; എസ്‌ഐയുടെ മുറിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങൾ ഊരിമാറ്റി തല കീഴായി തൂക്കിയിട്ട് മർദ്ദനം; ഗരുഡൻ തൂക്കവും ഇരുമ്പുകട്ടകൊണ്ട് മുതുകിൽ മർദ്ദനവും അടിവയറ്റിൽ തൊഴിയും; നിരപരാധിയായ ഹോട്ടൽ ഉടമയെ മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കിയതിൽ കടുത്ത ജനരോഷം; ഹോട്ടലിനു നേരെ നടന്ന ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം; വെഞ്ഞാറമൂട് എസ്‌ഐയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

രാത്രി ഒരു മണിക്ക് മീഞ്ചോല ഹോട്ടലിൽ എത്തിയ പൊലീസ് പറഞ്ഞത് സ്റ്റേഷനിലേക്ക് വരാൻ; എസ്‌ഐയുടെ മുറിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങൾ ഊരിമാറ്റി തല കീഴായി തൂക്കിയിട്ട് മർദ്ദനം; ഗരുഡൻ തൂക്കവും ഇരുമ്പുകട്ടകൊണ്ട് മുതുകിൽ മർദ്ദനവും അടിവയറ്റിൽ തൊഴിയും; നിരപരാധിയായ ഹോട്ടൽ ഉടമയെ മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കിയതിൽ കടുത്ത ജനരോഷം; ഹോട്ടലിനു നേരെ നടന്ന ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം; വെഞ്ഞാറമൂട് എസ്‌ഐയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മറുനാടൻ മലയാളി ബ്യൂറോ

വെഞ്ഞാറമൂട്: ഹോട്ടൽ നടത്തുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ക്രൂരമർദ്ദനത്തിനു വിധേയമാക്കി മറ്റൊരു കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്ത വെഞ്ഞാറമൂട് എസ്‌ഐയ്‌ക്കെതിരെ രോഷം പുകയുന്നു. വെഞ്ഞാറമൂട് മീഞ്ചോല ഹോട്ടൽ നടത്തുന്ന മിഥിലാജിനെയാണ് ക്രൂരമർദ്ദനത്തിനും ഗരുഡൻ തൂക്കത്തിനു വിധേയമാക്കിയ ശേഷം വെഞ്ഞാറമൂട് എസ്‌ഐ വേറൊരു കേസിലെ ഒൻപതാം പ്രതിയാക്കി റിമാൻഡ് ചെയ്തത്. മർദ്ദനവും കള്ളക്കേസുമായി മിഥിലാജിനെ കുടുക്കിയപ്പോൾ ചാർജ് ചെയ്ത കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ മിഥിലാജിനു ജാമ്യം ലഭിച്ചിട്ടില്ല.

ഇതെല്ലാം മിഥിലാജിനെതിരെയുള്ള ഗൂഡ നീക്കങ്ങളുടെ സൂചന നൽകുകയും ചെയ്യുന്നു. മീഞ്ചോല ഹോട്ടലിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്ക് പ്രതികാരമായാണ് മിഥിലാജിനെ നേരെ വന്ന പൊലീസ് മർദ്ദനവും കള്ളക്കേസുമെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. കള്ളക്കേസിൽ കുരുക്കി ക്രൂരമർദ്ദനം നടത്തി ജാമ്യമില്ലാതെ മിഥിലാജിനെ അകത്തിട്ട വെഞ്ഞാറമൂട് എസ്‌ഐയുടെ നടപടിക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. നടപടി വൈകിയാൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരെ ഒപ്പം ചേർത്ത് ഉപവാസ സമരം അനുഷ്ടിക്കാനും കുടുംബം ആലോചിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മിഥിലാജിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രി പന്ത്രണ്ട് മണിക്കാണ് സ്റ്റേഷനിലേക്ക് കൂട്ടുക്കൊണ്ട് പോകുന്നത്. അതിനു ശേഷം അതിക്രൂരമായ പീഡനമാണ് മിഥിലാജിനു നേരെ നടന്നത് എന്നാണ് കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. എസ്‌ഐയുടെ റൂമിൽ കയറ്റിയശേഷം വസ്ത്രങ്ങൾ ഊരിമാറ്റി തലകീഴായി തൂക്കിയിട്ടു. പതിനഞ്ച് മിനുട്ടോളം തൂക്കിയിട്ട നിലയിൽ നെഞ്ചിലും പുറത്തും എസ്‌ഐ മർദ്ദിച്ചു. ഗരുഡൻ തൂക്കം തൂക്കി. പിന്നീട് തല എസ്‌ഐയുടെ മുട്ടിന്നിടയിൽ തിരുകി ഇരുമ്പ്കട്ട പോലുള്ള സാധനം കൊണ്ട് മുതുകിൽ ആഞ്ഞിടിച്ചു. കയ്യിൽ കമ്പി വളയിട്ട് പല്ലിൽ ഇടിച്ച് പല്ല് പൊട്ടിച്ചു. കണ്ണിനു താഴെ ആഞ്ഞിടിച്ചു. അടിവയറ്റിൽ ആഞ്ഞു തൊഴിച്ച് മൂത്രതടസം സൃഷ്ടിച്ചു. അവശനായ മിഥിലാജിനെ എസ്‌ഐ ഭീഷണിപ്പെടുത്തി. പരാതി നൽകിയാൽ കഞ്ചാവ് കേസിലെ പ്രതിയാക്കി അകത്തിടും എന്ന് ഭീഷണിപ്പെടുത്തി. സ്വയം നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മകനുള്ളത്. ഈ പരാതി അന്വേഷിച്ച് എസ്‌ഐക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം-മിഥിലാജിന്റെ അച്ഛൻ അബ്ദുൽ ബഷീർ നൽകിയ പരാതിയിൽ പറയുന്നു.

നിലവിൽ മിഥിലാജ് അറസ്റ്റിലായ കേസിൽ മിഥിലാജ് പ്രതിയല്ല. ഒരു ബൈക്ക് അപകടവുമായി ബന്ധപ്പെട്ടു നാട്ടുകാരുമായി നിലനിന്ന പ്രശ്‌നത്തിലെ കേസിലാണ് മിഥിലാജ് പ്രതി ചേർക്കപ്പെട്ടത്. ആ കേസിൽ നിലവിൽ എട്ടുവരെ പ്രതികൾ ഉണ്ട്. അതിലെ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതുമാണ്. നാട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയ കേസിൽ എട്ടുപേരെ പൊലീസ് പ്രതിയാക്കിയിട്ടുണ്ട്. ഈ കേസിൽ പുതുതായി രണ്ടു പ്രതികളെ കൂടി ഉൾപ്പെടുത്തുകയാണ് വെഞ്ഞാറമൂട് പൊലീസ് ചെയ്തതത്. അതിൽ ഒമ്പതാം പ്രതിയാക്കി മിഥിലാജിനെ ചേർത്തു. ഒരു പ്രതിയെക്കൂടി പുതുതായി ഉൾപ്പെടുത്തി. മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു മിഥിലാജ് ഉൾപ്പെടെയുള്ളവർ പൊലീസിന് നൽകിയ പരാതിയെ തുടർന്നുള്ള പ്രതികാരമായാണ് മിഥിലാജിനു നേരെയുള്ള ആക്രമണം എന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ ജൂൺ അവസാനമാണ് മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ക്ഷുഭിതരായ ഗുണ്ടാ സംഘമാണ് ഹോട്ടലിനു നേരെ ആക്രമണം നടത്തിയത്. പുതിയ ഹോട്ടൽ ഇവർ പൂർണമായും അടിച്ചു തകർത്തിരുന്നു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ആക്രമണ വേളയിൽ ഹോട്ടലിന്റെ കാഷ് കൗണ്ടറിലുണ്ടായിരുന്ന 80000 രൂപയും അപഹരിക്കപ്പെട്ടതായി ഹോട്ടൽ ഉടമ റഷാദ് പറഞ്ഞിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഗുണ്ടാ സംഘവും പൊലീസ് ചേർന്ന് നടത്തിയ നീക്കത്തിനു ഒടുവിലാണ് മിഥിലാജ് ഒരു ബന്ധവുമില്ലാത്ത ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടതും റിമാൻഡ് ചെയ്തപ്പെട്ടതും. ഇതാണ് ബന്ധുക്കളുടെ ആരോപണം. വെഞ്ഞാറമൂട് എസ്‌ഐ ഗുണ്ടകൾക്ക് ഒത്താശ ചെയ്യുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മിഥിലാജിനു നേരെ നടന്ന അക്രമണത്തിൽ ബന്ധുക്കളുടെ പ്രതികരണം:

വെമ്പായത്തുള്ള കുട്ടികൾ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞു അപകടമുണ്ടായി. അപ്പോൾ നാട്ടുകാരുമായി കശപിശയുണ്ടായി. ഇത് പൊലീസ് കേസായി. അതിൽ എട്ടു പ്രതികൾ ഉണ്ട്. ആ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതാണ്. ഈ കേസിൽ പുതിയ പ്രതിപ്പട്ടികയുണ്ടാക്കിയാണ് പൊലീസ് മിഥിലാജിനെ ഒമ്പതാം പ്രതിയാക്കിയത്. ക്രൂരമായി പൊലീസ് മിഥിലാജിനെ മർദ്ദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം അകത്തിട്ടു. ഈ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ ഒമ്പതാം പ്രതിയാക്കിയ മിഥിലാജിനു മാത്രം ജാമ്യം കിട്ടിയില്ല. പൊലീസിന്റെ ഒത്തുകളി വ്യക്തമാണ്. രാത്രി ഒരു മണിക്കാണ് സ്റ്റേഷനിലേക്ക് മിഥിലാജിനെ പൊലീസ് കൂട്ടിക്കൊണ്ട് പോകുന്നത്. ഗരുഡൻ തൂക്കവും ദേഹമാസകലമുള്ള മർദ്ദനവും മിഥിലാജിനു ഏൽക്കേണ്ടിവന്നു. മജിസ്‌ട്രേട്ടിന് മുന്നിൽ മിഥിലാജ് മർദ്ദനകാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്.

ഹോട്ടൽ ആക്രമണക്കേസിൽ പരാതി നൽകിയതിന് പൊലീസ് പ്രതികാരം ചെയ്തതാണ്. ഗുണ്ടകൾക്ക് പൊലീസ് അരുനിൽക്കുകയാണ്. കേസിലെ വാദികൾ തന്നെ പൊലീസിന് മുന്നിൽ പറഞ്ഞിട്ടുണ്ട്. മിഥിലാജിനെ അറിയാം. പ്രശ്‌നത്തിൽ മിഥിലാജ് ഉൾപ്പെട്ടിട്ടില്ലെന്ന്. ഇതൊന്നും പൊലീസ് വകവെച്ചില്ല. കള്ളക്കേസിൽ പൊലീസ് മിഥിലാജിനെ പ്രതിയാക്കി. ഇപ്പോൾ ഞങ്ങൾ നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരിക്കുകയാണ്-ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP