Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാ മോനെ ചെടിയുടെ മറവിൽ...! കലോത്സവത്തിലെ വിജയാഘോഷത്തിൽ കുരുന്നുകൾക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന കിടുക്കാച്ചി അദ്ധ്യാപിക; ടീച്ചറുടെ മുദ്രാവാക്യം വിളിയിൽ ചെണ്ടകൊട്ടി പങ്കുചേർന്ന് കുരുന്നുകളും; വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്‌കൂളിലെ ലൂസി ടീച്ചറാണ് സോഷ്യൽ മീഡിയയിലെ താരം

ആരാ മോനെ ചെടിയുടെ മറവിൽ...! കലോത്സവത്തിലെ വിജയാഘോഷത്തിൽ കുരുന്നുകൾക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന കിടുക്കാച്ചി അദ്ധ്യാപിക; ടീച്ചറുടെ മുദ്രാവാക്യം വിളിയിൽ ചെണ്ടകൊട്ടി പങ്കുചേർന്ന് കുരുന്നുകളും; വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്‌കൂളിലെ ലൂസി ടീച്ചറാണ് സോഷ്യൽ മീഡിയയിലെ താരം

മറുനാടൻ ഡെസ്‌ക്‌

കലോത്സവത്തിലെ വിജയപരാജയങ്ങളെ ആഘോഷമാക്കി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ധ്യാപകരുടെ പതിവ് രീതി. എന്നാലിതാ കുട്ടികൾക്ക് വെറും മോട്ടിവേഷനല്ല ഒന്നൊന്നര മോട്ടിവേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ അദ്ധ്യാപിക. തൃശ്ശൂർ വടക്കാഞ്ചേരി ചിറ്റണ്ട ജ്ഞാനോദയം സ്‌കൂളിലെ ലൂസി ടീച്ചറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം. അതിനു കാരണം ടീച്ചർ വിളിച്ചുനൽകിയ വിജയാഹ്‌ളാദ മുദ്രാവാക്യവുമാണ്.

ചെറുതുരുത്തിയിൽ നടന്ന വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും യു പി, അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനാവുമാണ് ചിറ്റണ്ടി ജ്ഞാനോദയം സ്‌കൂൾ കരസ്ഥമാക്കിയത്.

സബ് ജില്ലാ കലോത്സവത്തിൽ ആദ്യമായാണ് മൂന്നു വിഭാഗങ്ങളുമായി ചിറ്റണ്ട സ്‌കൂൾ മികച്ച നേട്ടം കരസ്ഥമാക്കിയത്. സ്‌കൂളിന്റെ വിജയം അദ്ധ്യാപകരും കുട്ടികളും നാട്ടുകാരും ആഘോഷമാക്കി. അവർ വീജയികൾക്ക് സ്വീകരണം ഒരുക്കി. സ്‌കൂളിനടുത്തുള്ള ചിറ്റണ്ട സെന്ററിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു.

ഘോഷയാത്ര സ്‌കൂളിൽ എത്തിയതോടെ വിജയാഹ്‌ളാദ മുദ്രാവാക്യം വിളി രണ്ടാം ക്ലാസ്സിലെ അദ്ധ്യാപികയായ ലൂസി ടീച്ചർ ഏറ്റെടുത്തു.വമ്പന്മാരുടെ കുത്തക പൊളിച്ചടുക്കി ചിറ്റണ്ട 'എന്ന വിജയാഹ്‌ളാദ മുദ്രാവാക്യം ടീച്ചർ വിളിച്ചു നൽകി. ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഏറ്റുചൊല്ലുന്നതുപോലെ കുട്ടികൾ ഏറ്റുവിളിച്ചു.കഴിഞ്ഞ 25 വർഷമായി ചിറ്റണ്ട സ്‌കൂളിലെ രണ്ടാം ക്ലാസ് അദ്ധ്യാപികയാണ് ലൂസി ടീച്ചർ. കുട്ടികൾക്ക് വിജയാഹ്‌ളാദ മുദ്രാവാക്യം വിളിച്ചു നൽകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP