Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈലുകളിലെ 'സ്റ്റഫ് ക്യൂനിൽ' ആദ്യം സംശയം തോന്നിയത് സ്റ്റുഡന്റ് പൊലീസിന്; 'റാണി'യിൽ ഒളിച്ചിരിക്കുന്ന അധോലോകത്തെ തേടിയിറങ്ങിയ കുന്ദംകുളം സിഐ സുരേഷ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ; മരുമകന്റെ വഴിയേ നടന്ന് കഞ്ചാവ് റാണി ചതിയിൽ കുടുക്കി ലഹരിക്ക് അടിമയാക്കിയത് നിരവധി വിദ്യാർത്ഥികളെ; രാത്രിയിൽ ട്രെയിനിൽ ഇറങ്ങി കഞ്ചാവുമായി പോയ യുവതിയെ പൊലീസ് പൊക്കിയത് തന്ത്രപരമായി; വടകരയിൽ നിന്നെത്തി പെരുമ്പിലാവിൽ സാമ്രാജ്യം സൃഷ്ടിച്ച ശ്രീദേവിയെന്ന ഉന്മാദ രാജ്ഞിയുടെ കഥ

മൊബൈലുകളിലെ 'സ്റ്റഫ് ക്യൂനിൽ' ആദ്യം സംശയം തോന്നിയത് സ്റ്റുഡന്റ് പൊലീസിന്; 'റാണി'യിൽ ഒളിച്ചിരിക്കുന്ന അധോലോകത്തെ തേടിയിറങ്ങിയ കുന്ദംകുളം സിഐ സുരേഷ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങൾ; മരുമകന്റെ വഴിയേ നടന്ന് കഞ്ചാവ് റാണി ചതിയിൽ കുടുക്കി ലഹരിക്ക് അടിമയാക്കിയത് നിരവധി വിദ്യാർത്ഥികളെ; രാത്രിയിൽ ട്രെയിനിൽ ഇറങ്ങി കഞ്ചാവുമായി പോയ യുവതിയെ പൊലീസ് പൊക്കിയത് തന്ത്രപരമായി; വടകരയിൽ നിന്നെത്തി പെരുമ്പിലാവിൽ സാമ്രാജ്യം സൃഷ്ടിച്ച ശ്രീദേവിയെന്ന ഉന്മാദ രാജ്ഞിയുടെ കഥ

എം മനോജ് കുമാർ

തൃശൂർ: മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തി. പെരുമ്പിലാവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ. സ്വാശ്രയ കോളേജിലെ പണക്കാരായ കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് റാണിയുടെ ഇടപെടുലകൾ. സ്റ്റുഡന്റ് പോസീസ് കേഡറ്റിൽ നിന്ന് കിട്ടിയെ തുമ്പിന്റെ പിന്നാലെ കേരളാ പൊലീസ് നടന്നപ്പോൾ കുടുങ്ങിയത് മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയെയാണ്. കഞ്ചാവ് ശ്രീദേവി. വടകരയാണ് സ്വദേശം. പക്ഷേ കുറേ നാളായി പെരുമ്പിലാവുകാരിയാണ്. മരുമകന്റെ പിന്തുണയിൽ കഞ്ചാവ് കച്ചവടം നടത്തിയ പത്താംക്ലാസുകാരി.

അന്ധ്രാപ്രദേശിലെ കാട്പാടിയിൽ പോയി കഞ്ചാവ് മൊത്ത വിലയ്ക്ക് വാങ്ങും. അത് പെരുമ്പിലാവിൽ എത്തിച്ച് കച്ചവടവും. ഇടനിലക്കാരും സഹായികളും ആരുമില്ല. എല്ലാം അറിയാവുന്നത് മരുമകന് മാത്രം. അങ്ങനെ വിലസിയ കഞ്ചാവ് കച്ചവടക്കാരിയാണ് ശ്രീദേവി. 38 വയസ്സാണ് പ്രായം. അർക്കും സംശയം തോന്നാതെ കച്ചവടം നടത്തിയ മിടുമിടുക്കി. സ്റ്റുഡന്റ് പൊലീസ് കേഡറ്റും ജനമൈത്രി പൊലീസും ചില കോളജ് വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണിൽ 'സ്റ്റഫ് ക്യൂൻ' എന്ന പേരിൽ ഒരു നമ്പർ കണ്ടെത്തിയിടത്താണ് തുടക്കം. ഈ നമ്പർ പൊലീസിന് കൈമാറി. ഇതോടെ പൊലീസ് രഹസ്യമായി ഈ നമ്പർ നിരീക്ഷിച്ചു. ഇതോടെ കച്ചവടം കഞ്ചാവാണെന്ന് കണ്ടെത്തി. തെളിവ് സഹിതം കഞ്ചാവ് റാണിയെ പൊക്കാനായിരുന്നു പ്ദ്ധതി.

കൂട്ടുകാരികൾ സ്റ്റഫ് ക്യൂനിനെ വിളിക്കുന്നത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് ആദ്യം ശ്രദ്ധിച്ചത്. ആരാണെന്ന് ചോദിച്ചിട്ട് പലരും പറഞ്ഞില്ല. ഈ നമ്പർ രഹസ്യമായി പൊലീസിനെ വിളിച്ചറിയിച്ചു സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. കുന്നംകുളം ഇൻസ്‌പെക്ടർ കെജി സുരേഷ് ഈ നമ്പർ സൈബർ സെല്ലിനു നൽകി ഉടമയെ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ശ്രീദേവിയുടേതാണെന്നും കണ്ടെത്തി. അങ്ങനെ വെറുതെ കിട്ടിയ നമ്പരിന് പിന്നാലെ നീങ്ങിയാണ് പൊലീസ് ശ്രീദേവിയെ കണ്ടെത്തിയത്. രണ്ടു മാസം നിരീക്ഷിച്ചുശ്രീദേവി ആരാണെന്ന് വിശദമായി അന്വേഷിച്ചു. ഇവർ പോകുന്നിടത്തെല്ലാം പൊലീസും പോയി. ആന്ധ്രയിലെ കാട്പാടി വരെ ശ്രീദേവിയുടെ സ്ഥിര യാത്രകളുടെ ഉദ്ദേശവും കണ്ടെത്തി.

യാത്രയിൽ ആർക്കും സംശയം തോന്നത്ത സാധാരണക്കാരിയാണ് ശ്രീദേവി. കൈയിൽ അസ്വാഭാവികമായി ഒന്നും ഉണ്ടാകില്ല. അതുകൊണ്ട ്തന്നെ മാന്യമായി പെരുമാറുന്ന ഇവരെ ആരും സംശയിക്കുകയുമില്ല. ഇതേ രീതിയിലാണ് ഇത്തവണയും കാട്പാടിയിൽ നിന്ന് ശ്രീദേവി ട്രെയിനിൽ കയറിയത്. തൃശൂരിൽ ഇറങ്ങി കുന്ദമംഗലത്തേക്ക് രാത്രിയിൽ ബസിൽ വരും. കുന്ദമംഗലത്ത് നിന്ന് ഓട്ടോയിൽ വീട്ടിലേക്ക്. ഇതാണ് യാത്രാവഴിയെന്ന് മനസ്സിലാക്കി ബസിൽ നിന്ന് തൊണ്ടിയുമായി ശ്രീദേവിയെ പൊക്കി. ആറ് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

മുപ്പത്തൊൻപതുകാരിയായ ശ്രീദേവിയുടെ മൂത്ത മകൾ വിവാഹം കഴിച്ചതാണ്. മരുമകനായെത്തിയ മകളുടെ ഭർത്താവിന് പണി കഞ്ചാവു വിൽപന. മരുമകന്റെ കഞ്ചാവു വിൽപനയ്ക്കു സഹായിക്കാൻ ഒപ്പംകൂടി. ചുരുങ്ങിയത് പതിനഞ്ചു തവണയെങ്കിലും ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവു കൊണ്ടുവന്നു മറിച്ചുവിറ്റു. രണ്ടു പെൺകുട്ടികളും ഒരു മകനുമുണ്ട്. ശ്രീദേവിക്ക്. ഭർത്താവ് രാജൻ തിരുവനന്തപുരം സ്വദേശിയാണ്. കഞ്ചാവു വിൽപനയാണെന്ന് വീട്ടുലള്ളവർക്ക് അറിയാം. കൈനിറയെ കാശും മക്കൾക്ക് സ്വർണാഭരണങ്ങളും നൽകുന്നതിനാൽ ആരും എതിർത്തില്ല.

ശ്രീദേവിയുടെ കഞ്ചാവു വിൽപന ശൃംഖലയിൽ കോളജ് വിദ്യാർത്ഥികൾ ഒട്ടേറെയുണ്ട്. ശ്രീദേവിയുടെ ഫോണിലേക്ക് വിളിക്കുന്നവരുടെ ഫോൺ നമ്പറുകൾ പൊലീസ് ശേഖരിച്ചു. ഈ നമ്പർ ഉപയോഗിക്കുന്ന കോളജ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പൊലീസ് വിളിച്ചുവരുത്തി കാര്യങ്ങൾ അറിയിക്കാനാണ് തീരുമാനം. കഞ്ചാവ് ഉപയോഗിക്കുന്നവർക്കു മാത്രമായി വാട്‌സാപ്പ് ഗ്രൂപ്പുകളും ശ്രീദേവി ഉണ്ടാക്കിയിരുന്നു. ഇത് വഴിയായിരുന്നു ഇടപാടുകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു കച്ചവടം. പത്തിലധികം തവണ കഞ്ചാവ് കൊണ്ടുവന്ന യുവതിയെ ദിവസങ്ങളായി പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ആദ്യമായാണു പിടിയിലാവുന്നത്.

പ്രഫഷനൽ കോളജിലെ വിദ്യാർത്ഥികളിൽ നിന്നു കഞ്ചാവ് ഇവിടെ ലഭ്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീദേവിയെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും കഞ്ചാവ് അടക്കം കണ്ടെത്താൻ ക്ഷമയോടെ നിരീക്ഷിച്ചു വരികയായിരുന്നു. എസിപി ടി.എസ്.സിനോജ്, സിഐ കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ സിറ്റി ക്രൈംബ്രാഞ്ച് എസ്എസ്‌ഐ രാഗേഷും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ആന്റി നർകോട്ടിക് സംഘവുമുണ്ടായിരുന്നു.ശ്രീദേവിയെയും ഇടപാടുകാരെയും ബന്ധിപ്പിക്കാൻ മറ്റു കണ്ണികൾ ഉണ്ടോ എന്ന അന്വേഷണത്തിൽ ചില ആൺകുട്ടികൾ വഴിയാണു കഞ്ചാവ് എത്തിക്കുന്നതെന്നാണ് പൊലീസിനു ലഭിച്ച സൂചന. കുന്നംകുളം പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും ചേർന്ന് ഇവരെ പിടികൂടാൻ അന്വേഷണം നടത്തിവരികയാണ്.

കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന മുറുകുന്നു. തമിഴ്‌നാട്ടിൽ നിന്നുംകൊണ്ടുവരുന്ന കഞ്ചാവ് മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് പെരുമ്പിലാവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയ ആണെന്ന് നാട്ടുകാർ പറയുന്നു.വൻകിടക്കാർ മുതൽവിതരണ സംഘങ്ങൾ വരെയുള്ള വൻ ശൃംഖലയാണ് ഇവിടെ പ്രവർത്തിക്കുന്നത്.ഇന്നലെ കുന്നംകുളത്തു നിന്നും 6 കിലോ കഞ്ചാവുമായി അറസ്റ്റിലായ പെരുമ്പിലാവ് ആൽത്തറ മണിയിൽകളം ശ്രീദേവി ഈ ശൃഖലയിലെ പ്രധാന കണ്ണിയാണ്. ഒട്ടേറെ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് കഞ്ചാവ് ലോബിയുടെ തലപ്പത്ത് പ്രവർത്തിക്കുന്നത്.

രണ്ടു കിലോ വീതം മൂന്നു പ്ലാസ്റ്റിക് കവറുകളിലാക്കി സെല്ലോടേപ്പ് ഉപയോഗിച്ച് ഭദ്രമായി ചുറ്റിയശേഷം വലിയ ബാഗിൽ നിറച്ചാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ട്രെയിനുകളിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധന കുറവായതുകൊണ്ടാണ് ട്രെയിന്മാർഗം കഞ്ചാവ് കൊണ്ടുവരാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പൊതികളിലാക്കിയും ചില ഏജന്റുമാർ മുഖേനയുമാണു വിൽപന നടത്തിയിരുന്നത്. മൂന്നു വർഷം തുടർച്ചയായി യുവതി തമിഴ്‌നാട്ടിൽനിന്നു കഞ്ചാവ് കേരളത്തിലേക്കു കടത്തിയിരുന്നതായി എസ്‌ഐ: കെ.ജി. സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടിൽനിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ വൻ തുകയ്ക്കാണ് വിൽക്കുന്നത്.

ഒരുതവണ കഞ്ചാവ് കൊണ്ടുവന്നു വിൽക്കുമ്പോൾ ആയിരങ്ങളാണുലാഭമായി ലഭിക്കുന്നത്. അധികം കായികാധ്വാനമില്ലാതെ പണം സമ്പാദിക്കാമെന്ന ലക്ഷ്യത്തോടെയാണു യുവതി കഞ്ചാവു കടത്തിയതെന്നും പൊലീസ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP