Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുംവളവിൽ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ നിയന്ത്രണം നഷ്ടമായി; കൊക്കയിലേക്ക് മറിയേണ്ട ബസ് സമീപത്തെ ഭിത്തിയിലിടിപ്പിച്ച് നിർത്തിയത് ഡ്രൈവറുടെ മനോബലം; എതിരെ വന്ന വാഹനത്തിന് വഴികൊടുത്തപ്പോൾ നിയന്ത്രണം നഷ്ടമായതെന്ന് ഞെട്ടലോടെ ഡ്രൈവർ വിജയകുമാറും; കാസർഗോട് ബോവിക്കാനത്ത് തലനാരിഴയിൽ ഒഴിവായത് വൻ ദുരന്തം

കൊടുംവളവിൽ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ നിയന്ത്രണം നഷ്ടമായി; കൊക്കയിലേക്ക് മറിയേണ്ട ബസ് സമീപത്തെ ഭിത്തിയിലിടിപ്പിച്ച് നിർത്തിയത് ഡ്രൈവറുടെ മനോബലം; എതിരെ വന്ന വാഹനത്തിന് വഴികൊടുത്തപ്പോൾ നിയന്ത്രണം നഷ്ടമായതെന്ന് ഞെട്ടലോടെ  ഡ്രൈവർ വിജയകുമാറും; കാസർഗോട് ബോവിക്കാനത്ത് തലനാരിഴയിൽ ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കൊടുംവളവിൽ നിയന്ത്രണം വിട്ട ബസ് ഭിത്തിയിലിടിപ്പിച്ചു നിർത്തി ഡ്രൈവറിന്റെ മനക്കരുത്ത്. കാസർഗോഡ് ബോവിക്കാനത്താണ് കഴിഞ്ഞദിവസം നിയന്ത്രണം തെറ്റിപ്പാഞ്ഞ ബസ് കൊടുംവടവിൽ അപകടത്തിൽ്‌പ്പെട്ടത്. എന്നാൽ ഡ്രൈവറിന്റെ മനക്കരുത്ത് ബസിലെ നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിക്കാനും സഹായിച്ചു. കോട്ടൂർ വളവിലെ ഇറക്കത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓടി ഭിത്തിയിലിടിച്ചു; ഡ്രൈവറുടെ മനോധൈര്യം മൂലം ഒഴിവായത് വൻദുരന്തം. നിയന്ത്രണം നഷ്ടമായെന്ന് മനസിലാപ്പോൾ പേടിക്കാതെ ബസ് റോഡരികിലെ ഭിത്തിയിലിടിപ്പിച്ചു നിർത്തുകയായിരുന്നു ഡ്രൈവർ. ആർക്കും സാരമായ പരുക്കില്ല.

അഡൂരിൽ നിന്നു കാസർകോട്ടേക്ക് പോയ ജാനകി ബസാണ് ഇന്നലെ വൈകിട്ട് 5.40ന് കോട്ടൂരിൽ അപകടത്തിൽപ്പെട്ടത്. കോട്ടൂർ സ്റ്റോപ്പിൽ നിന്നു യാത്രക്കാരെ കയറ്റി പുറപ്പെട്ടതായിരുന്നു ബസ്. മുൻപിൽ മറ്റൊരു വാഹനം എത്തിയപ്പോൾ ബ്രേക്ക് ചെയ്തു. അപ്പോഴാണു നിയന്ത്രണം വിട്ടതായി ഡ്രൈവർ വിജയകുമാറിന് മനസ്സിലാകുന്നത്.

നേരെ പോയാൽ കോട്ടൂർ വളവും താഴെ വലിയ കൊക്കയുമാണ്. നിയന്ത്രണം തെറ്റി ബസ് മുൻപോട്ട് പോയിരുന്നെങ്കിൽ വൻ അപകടമാണ് സംഭവിക്കേണ്ടിയിരുന്നത്. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് നിയന്ത്രണം തെറ്റി പാഞ്ഞത്. ിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കോട്ടൂർ വളവിൽ നാളുകളായി തുടർച്ചയായ വാഹനാപകടങ്ങൾ നടന്നിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ സജ്ജമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ശനിയാഴ്ച യക്ഷഗാന കലാകാരനായ ബെള്ളമൂലയിലെ ഈശ്വര ഭട്ട് ലോറി ഇടിച്ചു മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലത്തെ ബസപകടം. 8 വർഷം മുൻപു കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 3 തീർത്ഥാടകർ മരിച്ചതാണ് ഇവിടെ നടന്ന ഏറ്റവും വലിയ അപകടം.

ലോറി, ബസ് പോലുള്ള ഭാര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ഈ ദുരന്തത്തിനു ശേഷം മരാമത്തു വകുപ്പ് റോഡിന്റെ വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു. കുത്തനെയുള്ള ഇറക്കവും പെട്ടെന്നുള്ള വളവുമാണ് ഇവിടെ അപകടത്തിനു കാരണമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP