Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്നുമൊപ്പം അവൾ വേണം!മേരിക്കുട്ടിയുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മരണം വന്നു വിളിച്ചു; തനിക്കായി കല്ലറ പണിതു കാത്തിരുന്ന ഭർത്താവിന് അരികിലേക്ക് മേരിക്കുട്ടിയും ഒടുക്കം യാത്രയായി; ജീവിച്ചിരിന്നപ്പോൾ സ്വന്തം കല്ലറ നോക്കി മരണത്തെ കാത്തിരുന്നത് പതിനൊന്ന് വർഷം; കാഞ്ചനമാലയും മൊയ്തീനും തോറ്റുപോകുന്ന അപൂർവ പ്രണയത്തിന്റെ കഥ

എന്നുമൊപ്പം അവൾ വേണം!മേരിക്കുട്ടിയുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മരണം വന്നു വിളിച്ചു; തനിക്കായി കല്ലറ പണിതു കാത്തിരുന്ന ഭർത്താവിന് അരികിലേക്ക് മേരിക്കുട്ടിയും ഒടുക്കം യാത്രയായി; ജീവിച്ചിരിന്നപ്പോൾ സ്വന്തം കല്ലറ നോക്കി മരണത്തെ കാത്തിരുന്നത് പതിനൊന്ന് വർഷം; കാഞ്ചനമാലയും മൊയ്തീനും തോറ്റുപോകുന്ന അപൂർവ പ്രണയത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അപൂർവ്വ സ്‌നേഹബന്ധം എന്നു പറഞ്ഞാലും മതിയാകില്ല അത്രയ്ക്ക് മനോഹരമാണ് മേരിക്കുട്ടിയുടേയും ഗമാലിന്റേയും ജീവിതം.അന്ത്യവിശ്രമം കൊള്ളാൻ കല്ലറയൊരുക്കി കാത്തിരുന്ന ഭർത്താവിന് അരികിലേക്ക് കഴിഞ്ഞ ദിവസമാണ് മേരിക്കുട്ടി യാത്രയായത്. കുര്യാത്തി പനയ്‌ക്കോട് ജെ ജിഎൻ ഹൗസിൽ ജെ.ഗമാലിയേലിന്റെ ഭാര്യ ആർ.മേരിക്കുട്ടി(83)യാണ് കഴിഞ്ഞ രാത്രി മരിച്ചത്.

ഗമാലിന്റെ മരിക്കുന്നതിന് മുൻപുള്ള ആഗ്രഹമായിരുന്നു പള്ളി സെമിത്തേരിയിൽ അടക്കാതെ തന്റെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ മണ്ണിൽ കല്ലറ കെട്ടി അന്ത്യവിശ്രമം കൊള്ളണം എന്നത്. 2008 മെയ് ഏഴിനാണ് ഗമാലിയേൽ അന്തരിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുൻപ് തനിക്കും ഭാര്യക്കുമായി ഗമാലിയേൽ വീടിനോട് ചേർന്ന് കല്ലറ പണിയുകയും ചെയ്തു. മക്കളൊക്കെ ആദ്യം എതിർത്തെങ്കിലും പിന്നീട് അച്ഛന്റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു.

തനിക്ക് കല്ലറ പണിതതിനോട് ചേർന്ന് ഭാര്യക്കും കല്ലറ ഗമാലിയേൽ പണിതു. ആറ് മാസം പിന്നിട്ടപ്പോൾ ഗമാലിയേൽ യാത്രയാകുകയും ചെയ്തു. ഗമാലിയേൽ മരിച്ച് പതിനൊന്ന് വർഷം പിന്നിട്ടപ്പോഴും മേരിക്കുട്ടി ആ കല്ലറയെ നോക്കി കാത്തിരുന്നിരുന്നു. ഇന്നലെ രാത്രിയിലാണ് മേരിക്കുട്ടി എൺപത്തിയാറാം വയസിൽ യാത്രയായത്. കല്ലറയ്‌ക്കൊപ്പം മരണശേഷം ധരിക്കുന്നതിനു വസ്ത്രങ്ങളും മൃതദേഹത്തിന് സമീപം വയ്‌ക്കേണ്ട ഫോട്ടോയും ഗമാലിയേൽ മുൻപേ തയാറാക്കി സൂക്ഷിച്ചിരുന്നു.

മേരിക്കുട്ടി ഫോട്ടോ മകൻ അലക്‌സിന്റെ കയ്യിൽ നൽകിയിരുന്നു. കൊല്ലം മാർത്തോമ്മാ സഭയിലെ സുവിശേഷകൻ ആയിരുന്നു ഗമാലിയേൽ. മക്കൾ സാം, സ്റ്റാൻലി പ്രകാശ്, അലക്‌സ്, സൂസൻ. മരുമക്കൾ ജസ്റ്റിൻ, സിന്ധു, ഷൈജ, ഷൈനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP