Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദത്തെടുക്കാൻ അപേക്ഷ നൽകിയ ഇന്ത്യ ദമ്പതികളോട് കൗൺസിൽ പറഞ്ഞത് വെള്ളക്കാരായ കുട്ടികളെ തരാനാവില്ലെന്ന്; വംശീയതയ്‌ക്കെതിരേ കോടതിയെ സമീപിച്ച് സന്ദീപും റീനയും

ദത്തെടുക്കാൻ അപേക്ഷ നൽകിയ ഇന്ത്യ ദമ്പതികളോട് കൗൺസിൽ പറഞ്ഞത് വെള്ളക്കാരായ കുട്ടികളെ തരാനാവില്ലെന്ന്; വംശീയതയ്‌ക്കെതിരേ കോടതിയെ സമീപിച്ച് സന്ദീപും റീനയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ വംശജരായ ദമ്പതിമാർക്ക് വെള്ളക്കാരായ കുട്ടികളെ ദത്തെടുക്കാൻ അനുവാദമില്ലേ? വംശീയതയെ ലോകം ഒറ്റക്കെട്ടായി ചെറുക്കുമ്പോഴും ബ്രിട്ടനിലെ ചില നിയമങ്ങൾ ഇങ്ങനെയൊക്കെയാണ്. ബ്രിട്ടനിൽ ജനിച്ച സിഖ് വംശജരായ സന്ദീപും റീന മന്ദറുമാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ റോയൽ ബോറോ കൗൺസിലിനെ സമീപിച്ചത്. എന്നാൽ, ഇന്ത്യൻ വംശജരായതിനാൽ വെള്ളക്കാരായ കുട്ടികളെ ദത്തെടുക്കാനാവില്ലെന്ന് കൗൺസിൽ നിലപാടെടുത്തു. ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് സന്ദീപും റീനയും.

ഇന്ത്യൻ പശ്ചാത്തലത്തിന്റെ പേരിൽ ദത്തെടുക്കാനുള്ള അവകാശം നിേേഷധിച്ച ബെർക്ക്ഷയർ അഡോപ്ഷൻ സർവീസിനും കൗൺസിലിനുമെതിരേ കോടതിയെ സമീപിച്ചത്. ഇന്ത്യയിൽനിന്നൊരു കുട്ടിയെ ലഭിക്കുമോയെന്ന് തിരയാനാണ് കൗൺസിൽ ഇവരോട് നിർദേശിച്ചത്. എന്നാൽ, കടുത്ത വംശീയതയാണ് ഇക്കാര്യത്തിൽ അധികൃതർ പുലർത്തുന്നതെന്ന് അവർ കോടതിയിൽ വാദിച്ചു. ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷന്റെ പിന്തുണയും ഇവരുടെ നിയമ പോരാട്ടത്തിനുണ്ട്.

സ്വന്തമായി കുട്ടികളുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ ദത്തെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ഏത്ു രാജ്യക്കാരായ കുട്ടികളെ ദത്തെടുക്കാനും ഇവർ തയ്യാറുമായിരുന്നു. എന്നാൽ, കൗൺസിൽ നിലപാട് അവരുടെ മോഹങ്ങൾക്കുമേൽ വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നം നിയമപരമായി നേരിടാൻ തീരുമാനിച്ചതും ഓക്‌സ്ഫഡ് കൗ്ണ്ടി കോടതിയെ സമീപിച്ചതും. റോയൽ ബോറോ ഓഫ് വിൻഡ്‌സർ ആൻഡ് മെയ്ഡൻഹീഡ് കൗൺസിലിനും അഡോപ്ഷൻ സർവീസിനുമെതിരേയാണ് കേസ്.

കൗൺസിലിനുകീഴിലുള്ള അഡോപ്ഷൻ സർവീസായ അഡോപ്റ്റ് ബെർക്ക്ഷയർ നടത്തുന്ന സെമിനാറിൽ 2015 മുതൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കുട്ടികളെ ദത്തെടുക്കാനുള്ള ആഗ്രഹം ശക്തമായതോടെ, ഇവർ അപേക്ഷ നൽകുകയായിരുന്നു. തങ്ങളുടെ മാതാപിതാക്കൾ ജനിച്ചത് ഇന്ത്യയിലാണെങ്കിലും താനും ഭാര്യയും ജനിച്ചതും വളർന്നതും ബ്രിട്ടനിലാണെന്ന് സന്ദീപ് പറയുന്നു. ആ നിലയ്ക്ക് ബ്രിട്ടീഷുകാർക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും തങ്ങൾക്കും ലഭിക്കേണ്ടതുണ്ടെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

നാല് കിടപ്പുമുറികളുള്ള വീടുൾപ്പെടെയുള്ള വിവരങ്ങൾ അഡോപ്ഷൻ ഏജൻസിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യൻ പശ്ചാത്തലമുള്ളതിനാൽ, അഡോപ്ഷൻ സർവീസിന്റെ രജിസ്റ്ററിൽ ഇവരുടെ പേരുൾപ്പെടുത്താനാവില്ലെന്ന് അധികൃതർ നിലപാടെടുക്കുകയായിരുന്നു. ഇത് കടുത്ത വംശീയതയാണെന്നും 2010-ലെ ഇക്വാലിറ്റി ആക്ടിന് വിരുദ്ധമാണെന്നും സന്ദീപും റീനയും വാദിക്കുന്നു. അഡോപ്ഷൻ രജിസ്റ്ററിൽ പേരുൾപ്പെടുത്തണമെന്നും അതിന് മുൻകാല പ്രാബല്യം വേണമെന്നുമാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP