Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ കൂട്ടായ്മയുടെ ഓർമയ്ക്ക് പതിനൊന്ന് വയസ് ! അമ്മയിൽ നിന്ന് വേർപ്പെട്ടെങ്കിലും താരസംഘടനയെ ഒരുസ്‌ക്രീനിലെത്തിച്ച ബ്രന്മാണ്ഡ ചിത്രത്തിന്റെ ഓർമയിൽ ദിലീപ്; മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം ട്വന്റി ട്വന്റി പുറത്തിറങ്ങിയിട്ട് പതിനൊന്ന് വർഷം പിന്നിടുമ്പോൾ ഓർമയുമായി ജനപ്രിയൻ; ഏറ്റെടുത്ത് ആരാധകരും

ആ കൂട്ടായ്മയുടെ ഓർമയ്ക്ക് പതിനൊന്ന് വയസ് ! അമ്മയിൽ നിന്ന് വേർപ്പെട്ടെങ്കിലും താരസംഘടനയെ ഒരുസ്‌ക്രീനിലെത്തിച്ച ബ്രന്മാണ്ഡ ചിത്രത്തിന്റെ ഓർമയിൽ ദിലീപ്; മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം ട്വന്റി ട്വന്റി പുറത്തിറങ്ങിയിട്ട് പതിനൊന്ന് വർഷം പിന്നിടുമ്പോൾ ഓർമയുമായി ജനപ്രിയൻ; ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

അമ്മയിൽ നിന്ന് ദിലീപ് പുറത്തെങ്കിലും അമ്മയുടെ കൂട്ടായ്മയിലൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓർമയുമായി ദിലീപ്. പതിനൊന്ന് വർഷം മുൻപ് താരസംഘടനായായ അമ്മ കൂട്ടായ്മയിൽ തിരനിരയൊന്നിച്ച എത്തിയ ട്വിന്റി ട്വന്റിയുടെ പോസ്റ്റർ പങ്കുവച്ചാണ് ദിലീപ് കഴിഞ്ഞദിവസം രംഗത്തെത്തിയത്. മലയാള ചരിത്രത്തിൽ നമ്പൻ ഹിറ്റുകൾ ഒരുക്കിയ ചിത്രം മാസ്റ്റർ ഡയറക്ടർ ജോഷിയുടെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ സൂപ്പർ താരങ്ങൾക്ക് പുറമെ പൃഥ്വിരാജ് അടക്കം മലയാള സിനിമയിലെ മുൻ നിര താരങ്ങളും മുതിർന്ന താരങ്ങളും അണിനിരന്നിരുന്നു.

ഉദയ് കൃഷ്ണ-സിബി.കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് നിർമ്മിച്ചത്. ബോക്സോഫീസ് റെക്കോർഡുകളിൽ പുതുചരിത്രം തന്നെ രചിച്ച ചിത്രം പുറത്തിറങ്ങി പതിനൊന്ന് വർഷം പിന്നിടുമ്പോൾ ആ കൂട്ടുകെട്ടിന്റെ ഓർമ പുതുക്കുകയാണ് ദിലീപ്.ചിത്രത്തിന്റെ തിയ്യറ്റർ ലിസ്റ്റുമായി പുറത്തിറങ്ങിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ട്വന്റി 20 കൂട്ടുകെട്ടിന്റെ ഓർമകൾ ദിലീപ് പങ്കുവച്ചത്.

2008 നവംബർ അഞ്ചിനാണ് ട്വന്റി 20 റിലീസിനെത്തിയത്. പഞ്ച് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടും ഹാസ്യവും കോർത്തിണക്കി ഒരു പക്കാ മാസ് എന്റർടെയ്നറായി ഒരുക്കിയ ചിത്രത്തിന് വലിയ പ്രതികരണമാണ് തിയ്യറ്ററുകളിൽ നിന്നും ലഭിച്ചത്.

താരസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. പി.സുകുമാറായിരുന്നു ഛായാഗ്രഹണം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സുരേഷ് പീറ്റേഴ്‌സും ബേണി ഇഗ്നേഷ്യസും സംഗീതമൊരുക്കി. പശ്ചാത്തല സംഗീതമൊരുക്കിയത് രാജാമണിയായിരുന്നു.. എഡിറ്റിങ് രഞ്ജൻ പ്രമോദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP