Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിശ്രുത വരനൊപ്പം കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വധു കിണറ്റിൽ വീണു; യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വരനും കിണറ്റിൽ വീണു; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് മുങ്ങിത്താഴുന്ന ഇരുവരെയും; യുവാവിനെ രക്ഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ വൈകി; സെൽഫി ദുരന്തങ്ങൾ പതിവാകുന്നതിനിടെ മേഴ്‌സി സ്റ്റെഫിക്കു ദാരുണാന്ത്യം; ജനുവരിയിൽ വിവാഹം നടക്കാനിരുന്ന യുവതിയുടെ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്

പ്രതിശ്രുത വരനൊപ്പം കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വധു കിണറ്റിൽ വീണു; യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വരനും കിണറ്റിൽ വീണു; നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ടത് മുങ്ങിത്താഴുന്ന ഇരുവരെയും; യുവാവിനെ രക്ഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ വൈകി; സെൽഫി ദുരന്തങ്ങൾ പതിവാകുന്നതിനിടെ മേഴ്‌സി സ്റ്റെഫിക്കു ദാരുണാന്ത്യം; ജനുവരിയിൽ വിവാഹം നടക്കാനിരുന്ന യുവതിയുടെ മരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സെൽഫി അപകടങ്ങൾ നാട്ടിൽ പതിവായി മാറിയിരിക്കയാണ്. നിരവധി പേരാണ് സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിക്കുന്ന വാർത്തകൾ പുറത്തുവരുന്നത്. ചെന്നൈയിൽ നിന്നും ഇത്തരമൊരു ദാരുണ വാർത്ത പുറത്തുവന്നു. പ്രതിശ്രുത വരനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മരിച്ചത് കിണറ്റിൽ വീണായിരുന്നു. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് സംഭവം നടന്നത്. മേഴ്സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മേഴ്‌സിയും തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാം സന്ദർശിക്കുകയായിരുന്നു. ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കാൻ മേഴ്‌സി ആഗ്രഹം പ്രകടിപ്പിച്ചു. കിണറിന്റെ വശത്ത് വച്ചിരുന്ന ഗോവണിയിൽ ഇരുവരും സെൽഫി എടുക്കുന്നതിനായി കയറി. എന്നാൽ സെൽഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മേഴ്‌സി കിണറ്റിൽ വീഴുകയായിരുന്നു.

മേഴ്‌സിയെ രക്ഷിക്കുന്നതിനിടെ അപ്പുവും കിണറ്റിൽ വീണു. ശേഷം അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാർ എത്തി അയാളെ രക്ഷിച്ചുവെങ്കിലും മേഴ്‌സിയെ കണ്ടെത്താനായില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഗ്‌നിശമന സേനാഗംങ്ങൾ സംഭവസ്ഥലത്തെത്തി തിരച്ചിനടത്തിയ ശേഷമാണ് മേഴ്‌സിയുടെ മൃതദേഹമാണ് കണ്ടെത്താനായത്. വീഴുന്നതിനിടെ യുവതിയുടെ തല കിണറ്റിൽ ഇടിച്ചുണ്ടായ ആഘാതമാണ് മരണത്തിന് ഇടയാക്കിയത്.

മേഴ്‌സിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി. അതേസമയം, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അപ്പുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മേഴ്സിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. 2020 ജനുവരിയിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP