Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റയ്ക്കുള്ള ഓട്ടം ജനുവരി 12 ന് നിർത്തിക്കോണം: ആശംസകളുമായി സുഹൃത്തുക്കൾ; മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു; വധു ഡോക്ടറാണ്; ആഗ്നി മേരി അഗസ്റ്റിൻ എൽദോയുടെ ജീവിതസഖിയാകുന്നു

ഒറ്റയ്ക്കുള്ള ഓട്ടം ജനുവരി 12 ന് നിർത്തിക്കോണം: ആശംസകളുമായി സുഹൃത്തുക്കൾ; മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു; വധു ഡോക്ടറാണ്; ആഗ്നി മേരി അഗസ്റ്റിൻ എൽദോയുടെ ജീവിതസഖിയാകുന്നു

മറുനാടൻ ഡെസ്‌ക്‌

മൂവാറ്റുപുഴ: മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം വിവാഹിതനാകുന്നു. കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗ്നി മേരി അഗസ്റ്റിനാണ് വധു. 2020 ജനുവരി മാസം 12 നാണ് വിവാഹം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം. വധു ആഗ്നി ആയുർവേദ ഡോക്ടറാണ്. ജനുവരി 12 നു മൂവാറ്റുപുഴ യിൽ വച്ചാണ് വിവാഹം. ആശംസകൾ നേർന്ന് കൊണ്ട് സുഹൃത്തുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും തിരക്കാണ് എൽദോയുടെ ഫേസ്‌ബുക്ക് പേജിൽ. ഒറ്റയ്ക്കുള്ള ഓട്ടം ജനുവരി 12 ന് നിർത്തിക്കോളണം എന്നാണ് ചില സുഹൃത്തുക്കൾ എംഎൽഎയ്ക്ക് നൽകുന്ന ശാസനം.

സിപിഐയുടെ ഐജി ഓഫിസ് മാർച്ചിനിടെ എൽദോ എബ്രഹാമിനെ മർദിച്ച സംഭവം കഴിഞ്ഞ ജൂലൈയിൽ വിവാദമായിരുന്നു. വൈപ്പിൻ കോളജിലെ സംഘർത്തിൽ ഞാറയ്ക്കൽ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഐജി ഓഫിസിലേക്ക് നടത്തിയ മാർച്ചിലാണ് എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് മർദിച്ചത്. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് അന്ന് എൽദോ എബ്രഹാം ഉയർത്തിയത്. പൊലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പൊലീസിന് വീഴ്ചയുണ്ടായാൽ തുറന്നുകാട്ടാൻ സിപിഐ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലാത്തി ചാർജിൽ എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞെന്നും ഇല്ലെന്നും വാദങ്ങൾ ഉയർന്നിരുന്നു.

മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എൽദോ എബ്രഹാം വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. മൂവാറ്റുപുഴയിൽ വലതുപക്ഷത്തെ അട്ടിമറിച്ചാണ് യുവാവായ എൽദോ എബ്രഹാം എംഎൽഎയായത്. 2016 ൽ ജോസഫ് വാഴയ്ക്കനെയാണ് 9375 വോട്ടുകൾക്ക് എൽദോ എബ്രഹാം തോൽപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP