Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയക്കേസ്: തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കോടതിയിൽ തിരികെ ഹാജരാക്കിയെന്നാണ് ഓർമ്മയെന്ന് മുൻ സീനിയർ സൂപ്രണ്ട്; പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്നും സാക്ഷിമൊഴി; വിസ്താരത്തിന് മൊഴി നൽകാൻ ഡോ.രമ പ്രാപ്തയാണോയെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പ്രതിഭാഗം

അഭയക്കേസ്: തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കോടതിയിൽ തിരികെ ഹാജരാക്കിയെന്നാണ് ഓർമ്മയെന്ന് മുൻ സീനിയർ സൂപ്രണ്ട്; പരിക്കുകൾ ശ്രദ്ധയിൽ പെട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്നും സാക്ഷിമൊഴി; വിസ്താരത്തിന് മൊഴി നൽകാൻ ഡോ.രമ പ്രാപ്തയാണോയെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പ്രതിഭാഗം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ തൊണ്ടി മുതലുകൾ തിരികെ കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി സാമുവൽ ഹാജരാക്കിയെന്നാണ് തന്റെ ഓർമ്മയെന്ന് ആർ ഡി ഒ കോടതിയിലെ മുൻ സീനിയർ സൂപ്രണ്ട് ഏലിയാമ്മ സാക്ഷിമൊഴി നൽകി. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയിലാണ് ഏലിയാമ്മ മൊഴി നൽകിയത്. ഡി സെക്ഷൻ ക്ലാർക്ക് മുരളീധരനായിരുന്നു.

കോട്ടയം ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ തൊണ്ടി മുതലുകൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാമുവൽ കത്ത് നൽകി തിരികെ വാങ്ങിക്കൊണ്ടുപോയി. കത്തിന്റെ പുറകുവശം ക്രൈംബ്രാഞ്ച് എസ് ഐ പി.റ്റി.ജേക്കബ്ബ് കൈപ്പറ്റിയതായി ഒപ്പിട്ടാണ് തിരികെ വാങ്ങിക്കൊണ്ടു പോയതെന്നും കോടതിയിൽ സിബിഐ ഹാജരാക്കിയ രേഖകൾ ഉദ്ധരിച്ച് അവർ മൊഴി നൽകി. അഭയയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ സാക്ഷിയായ നാസർ അഭയയുടെ ദേഹത്ത് പരിക്കുകൾ ഉള്ളതായി തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും വായിച്ചു നോക്കാതെയാണ് താൻ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിട്ടതെന്നും റിപ്പോർട്ടിലെ ഒപ്പ് തന്റേതാണെന്നും സാക്ഷിമൊഴി നൽകി.

അതേ സമയം ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ വിസ്തരിക്കാൻ മജിസ്‌ട്രേട്ട് കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി ഹർജി സമർപ്പിച്ചു. ഹർജിയിൽ സിബിഐ നിലപാട് ഇന്നറിയിക്കാൻ കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകി. സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നൽകിയിരുന്നു. ഹൈമനോ പ്ലാസ്റ്റി എന്ന ഓപ്പറേഷൻ സ്റ്റെഫി നടത്തിയെന്നും ഡോ. രമ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP