Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോപാല കഷായമല്ല അമ്പലപ്പുഴയിലേത് പാൽപ്പായസം തന്നെ; നാട്ടുകാരും ക്ഷേത്ര ഉപദേശക സമിതിയും വിദഗ്ധരും വിമർശനവുമായി രംഗത്തെത്തിയതോടെ പാൽപ്പായത്തിന്റെ പേരുമാറ്റാനുള്ള നീക്കം പിൻവലിച്ചു; പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്; അമ്പലപ്പുഴ പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് പേറ്റന്റ് എടുക്കാൻ തീരുമാനിച്ചതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ

ഗോപാല കഷായമല്ല അമ്പലപ്പുഴയിലേത് പാൽപ്പായസം തന്നെ; നാട്ടുകാരും ക്ഷേത്ര ഉപദേശക സമിതിയും വിദഗ്ധരും വിമർശനവുമായി രംഗത്തെത്തിയതോടെ പാൽപ്പായത്തിന്റെ പേരുമാറ്റാനുള്ള നീക്കം പിൻവലിച്ചു; പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്; അമ്പലപ്പുഴ പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് പേറ്റന്റ് എടുക്കാൻ തീരുമാനിച്ചതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമ്പലപ്പുഴ പാൽപ്പായത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റാനുള്ള നീക്കം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാട്ടുകാരടക്കം ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും അതിശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെയാണു തീരുമാനം പിൻവലിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചത്.

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് പത്മകുമാർ പറയുന്നു. പാൽപ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കിൽ അതിനുവേണ്ടി വാശിപിടിക്കില്ല. അമ്പലപ്പുഴ ക്ഷേത്രത്തോടും പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാൽപ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്.

ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വിൽപ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോർഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.സിപിഎം നേതാവ് എ.കെ. ഗോപാലന്റെ സ്മരണ നിലനിർത്താനാണ പാൽപ്പായസത്തിനു കഷായമെന്നു പേര് നൽകുന്നതെന്ന് പരിഹാസവുമായി കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്തെത്തിയിരുന്നു. 'ഗോപാല കഷായം എന്ന പേരിട്ട് എകെജിയുടെ സ്മരണ ഉണർത്തുന്ന പത്മകുമാർ ഒരു കാര്യം കൂടി പടി ഇറങ്ങും മുൻപ് ചെയ്യണം.

എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടിൽ ശബരിമലയിൽ 'നവോത്ഥാനം' നടപ്പിലാക്കിയ വിപ്ലവകാരി' എഴുതി വയ്ക്കണം.അപ്പോൾ പത്മകുമാറിന്റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും രണ്ടു സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും' എം.എം.ഹസൻ പരിഹസിച്ചിരുന്നു.

പേരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ. മലയാളത്തിന്റെ പ്രിയകവി ശ്രീകുമാരൻ തമ്പിയും അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത സാഹിത്യകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാറും ഈ നീക്കത്തെ ശക്തിയായി എതിർത്തിരുന്നു. പിന്നാലെയാണു ഭക്തരുടെ പ്രതിഷേധം അതിശക്തമായത്. ഇതോടെയാണു നിലപാട് മാറ്റാൻ ബോർഡ് നിർബന്ധിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP