Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബുർഹാൻ വാണി കൊല്ലപ്പെട്ടപ്പോൾ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയൻ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ചത്; ഇതുതന്നെയാണ് കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്; പോത്തൻ വാവയുടെ രക്ഷിതാക്കൾക്കും വല്യമ്മക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സന്ദീപ് ജി. വാര്യർ

ബുർഹാൻ വാണി കൊല്ലപ്പെട്ടപ്പോൾ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയൻ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ചത്; ഇതുതന്നെയാണ് കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്; പോത്തൻ വാവയുടെ രക്ഷിതാക്കൾക്കും വല്യമ്മക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സന്ദീപ് ജി. വാര്യർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത സിപിഎം പ്രവർത്തകർ മാവോയിസ്റ്റ് ഭീകരർ ആണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യർ. അറസ്റ്റിലായ അലൻ ഷുഹൈബിന്റെ രക്ഷിതാക്കൾക്കും മാതൃസോഹദരിയും നടിയുമായ സജിത മഠത്തിലും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും സന്ദീപ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കാശ്മീർ തീവ്രവാദി ബുർഹാൻ വാണി കൊല്ലപ്പെട്ടപ്പോൾ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയൻ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ചതെന്നു സന്ദീപ് പറഞ്ഞു. അതേസമയം ഇരുവരുടെയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

യുഎപിഎ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേസമയം, കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ ഇന്നും കോടതിയിൽ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന പ്രോസിക്യൂഷൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷയും സമർപ്പിച്ചില്ല.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

കാശ്മീർ തീവ്രവാദി ബുർഹാൻ വാണി കൊല്ലപ്പെട്ടപ്പോൾ ലെഫ്റ്റ് ലിബറലുകളും ല്യൂട്ടിയൻ മീഡിയകളും 'നല്ലവനായ ഉണ്ണി' എന്ന ഇമേജാണ് തീവ്രവാദിക്ക് ചാർത്തിക്കൊടുക്കാൻ ശ്രമിച്ചത്. സർദേശായിയും ബർഖ ദത്തും ഒക്കെ അക്കാലത്ത് ഓവർ ടൈം പണിയെടുത്തു. 'നല്ലവനായ ഉണ്ണി' ഇമേജ് ക്രിയേറ്റ് ചെയ്യാൻ അവർ എപ്പോഴും ആശ്രയിച്ചത് ബുർഹാൻ വാണിയുടെ ബാപ്പ പ്രധാനാധ്യാപകൻ ആണ്, ബുർഹാൻ വാണി കുട്ടിയാണ് എന്നൊക്കെയുള്ള നരേറ്റീവ്കളായിരുന്നു.

ഇതുതന്നെയാണ് കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീകരന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്. നല്ലവരായ ഉണ്ണികളെ ഉണ്ടാക്കിയെടുക്കാൻ കേരളത്തിലെ ചില മാധ്യമ പ്രവർത്തകർ ഓവർടൈം പണിയെടുക്കുന്നു. കുട്ടികൾ, കുഞ്ഞുങ്ങൾ എന്നൊക്കെ വിളിച്ച് മാവോയിസ്റ്റ് തീവ്രവാദികൾക്ക് അനുകൂലമായ പൊതുജന വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കോഴിക്കോട്ടെ പോത്തൻ വാവയുടെ രക്ഷിതാക്കൾക്കും വല്യമ്മക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടോ എന്നുള്ള കാര്യം കൂടി അന്വേഷിക്കണം. അവരുടെ പല പ്രസ്താവനകളും സംശയം ഉളവാക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ മാവോയിസ്റ്റുകളോട് ഒരു ദയാ ദാക്ഷിണ്യവും അരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP