Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞു; എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് അഞ്ചുലക്ഷം രൂപ പിഴ; പരാതി എറണാകുളം ആർഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ച്; മൂന്നുലക്ഷം രൂപ ആർഡിഒയ്ക്കും രണ്ടുലക്ഷം കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിക്കും നൽകും

അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞു; എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് അഞ്ചുലക്ഷം രൂപ പിഴ; പരാതി എറണാകുളം ആർഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ച്; മൂന്നുലക്ഷം രൂപ ആർഡിഒയ്ക്കും രണ്ടുലക്ഷം കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിക്കും നൽകും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; അനാവശ്യമായി പരാതി നൽകിയതിന് എറണാകുളം ബസ് ട്രാൻസ്പോർട്ട് അസോസിയേഷന് ഹൈക്കോടതി ഭീമമായ പിഴ ചുമത്തി. അഞ്ചുലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. അനാവശ്യമായി പരാതി നൽകി കോടതിയുടെ സമയം കളഞ്ഞെന്ന് പറഞ്ഞാണ് കോടതി ബസുടമകൾക്ക് ഭീമമായ പിഴ ചുമത്തിയത്. എറണാകുളം ആർഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘടന ഹർജി നൽകിയത്. പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പിഴ ചുമത്തിയത്.പിഴ ഒടുക്കുന്നതിൽ മൂന്നുലക്ഷം രൂപ ആർഡിഒ ജോജി പി ജോസിനും രണ്ടുലക്ഷം രൂപ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിക്കും നൽകണം. അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്ന് തുക ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP