Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വൻ ആയത്? ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം; ഉള്ളു പൊള്ളയാണെന്ന് അറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും; ടൊവിനോ തോമസിന് പിന്നാലെ മലയാള സിനിമയിൽ ജാതിവിവേചനം ഇല്ലെന്ന് തുറന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പിയും

മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വൻ ആയത്? ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം; ഉള്ളു പൊള്ളയാണെന്ന് അറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും; ടൊവിനോ തോമസിന് പിന്നാലെ മലയാള സിനിമയിൽ ജാതിവിവേചനം ഇല്ലെന്ന് തുറന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദേെത്താടെയാണ് മലയാള സിനിമയിൽ വീണ്ടും ജാതീയത ഉണ്ടെന്ന വിധത്തിൽ ചർച്ചകൾ പല കോണുകളിൽ നിന്നും നടക്കുന്നത്. ജാതീയമായ അവഹേളനമല്ല ബിനീഷ് നേരിട്ടതെന്ന അഭിപ്രായമാണ് ഈ വിഷയത്തിൽ സിനിമാ രംഗത്തു നിന്നും പൊതുവേ ഉയർന്ന വികാരം. ഈ അഭിപ്രായം പലരും തുറന്നു പറഞ്ഞു. ബിനീഷിനെ വിമർശിച്ച് ബാലചന്ദ്ര മേനോൻ അടക്കമുള്ളവരും രംഗത്തെത്തി. മലയാള സിനിമയിൽ ജാതി വിവേചനം ഇല്ലാന്നാണ് നടൻ ടൊവിനോ തോമസും അഭിപ്രായം പറഞ്ഞത്.

ടൊവിനോടേക്കാൾ ഒരു പടി കൂടി കടന്ന് സിനിമയിൽ ജാതിയും വർഗീയതും ഒന്നുമില്ലെന്ന് കൃത്യമായി പറഞ്ഞിരിക്കയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മലയാള സിനിമയിൽ വർഗീയതയുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അനിൽ രാധാകൃഷ്ണ മേനോൻ-ബിനീഷ് ബാസ്റ്റിൻ പ്രശ്നത്തോടെ ഉയർന്ന ചർച്ചകളിലാണ് അദ്ദേഹത്തിന്റെ പ്രതികരണ. പേരിന്റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പേരിന്റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വൻ ആയയാത്? - അദ്ദേഹം ചോദിച്ചു.

ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനമെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി. ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക, മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക! എന്നതാണ് പ്രധാനം. ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം.ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും- ശ്രീകുമാരൻ തമ്പി വ്യക്താക്കി.

അനിൽ രാധാകൃഷ്ണ മേനോൻ ബിനിഷ് ബാസ്റ്റിനെ അവഹേളിച്ച സംഭവം ജാഗ്രതക്കുറവാണെന്നും ജാതിപ്രശ്നം അല്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. മലയാള സിനിമയിൽ ജാതിവിവേചനം ഉണ്ടെന്ന വാദം തെറ്റാണെന്നും വ്യക്തിപരമായ തോന്നലുകളും മനോഭാവവും കൊണ്ടുള്ള തെറ്റിദ്ധാരണയാണ് ഇതെന്നും ടൊവിനോ തോമസ് ഷാർജാ പുസ്തകമേളയിൽ പറഞ്ഞിരുന്നു. മലയാളസിനിമയിൽ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും വ്യക്തിഗതമായ തോന്നലുകളിൽനിന്നും മനോഭാവങ്ങളിൽനിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണെന്നുമാണ് ടൊവിനോ പറഞ്ഞത്.

ആളുകളുടെ അപകർഷതാബോധവും അഹംഭാവവും ഇത്തരം തോന്നലുകൾക്ക് കാരണമാകുന്നുന്നുണ്ട്. മലയാളസിനിമ അതിവേഗം ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ ഇനിയും ഉൾക്കൊള്ളാൻ കഴിയും. മനസ്സിൽ തട്ടുന്ന വൈകാരികാംശമുള്ള തിരക്കഥകളാണ് അഭിനയിക്കാനായി തെരഞ്ഞെടുക്കുന്നത്. മലയാളസിനിമയിലെ തന്നെക്കാൾ മുതിർന്നവരാണ് പ്രചോദനമെന്നും ടൊവിനോ തോമസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP