Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഗ്‌നിസന്റിനു പിന്നാലെ ഇൻഫോസിസിലും കൂട്ടപ്പിരിച്ചുവിടൽ; രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനി 10000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു; ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കുന്നത് മിഡ്, സീനിയർ തല ജീവനക്കാരെ; പിരിച്ചുവിടൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലെന്ന് കമ്പനിയുടെ വിശദീകരണം; കേരളത്തിലും ആശങ്ക

കോഗ്‌നിസന്റിനു പിന്നാലെ ഇൻഫോസിസിലും കൂട്ടപ്പിരിച്ചുവിടൽ; രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനി 10000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു; ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കുന്നത് മിഡ്, സീനിയർ തല ജീവനക്കാരെ; പിരിച്ചുവിടൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിലെന്ന് കമ്പനിയുടെ വിശദീകരണം; കേരളത്തിലും ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു:കോഗ്‌നിസന്റിനു പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. അടുത്തകാലത്തൊന്നും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നുമാണ് നടപടിയെപ്പറ്റി ഇൻഫോസിസ് നൽകുന്ന വിശദീകരണം.സീനിയർ, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുൾപ്പടെയുള്ളവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. കേരളത്തെയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പിരിച്ചുവിടൽ JL6, JL7, JL8 ബാൻഡുകളിലായി 30,092 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കമ്പനി 2-5% വരെ അസോസിയേറ്റ് (JL3 ഉം അതിനു താഴെയും), മിഡിൽ (JL4, 5) തലങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 971 സീനിയർ എക്‌സിക്യൂട്ടീവുകളിൽ 2-5% (അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാർ) പേരോടും പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുമെന്നാണ് വിവരം.

ജോബ് ലെവൽ 3ന് താഴെ 86,558 ജീവനക്കാരാണ് ഇൻഫോസിസിലുള്ളത്. ജെഎൽ4, ജെഎൽ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെൽ 6, ജെഎൽ 7(സീനിയർ) തലത്തിലുള്ള 30,092 പേരും ഉയർന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്.അതായത് 50ഓളം എക്‌സിക്യൂട്ടീവുകൾ പിരിഞ്ഞു പോകേണ്ടി വരും. ഏറ്റവും വലിയ പിരിച്ചുവിടൽ അടുത്ത കാലത്ത് എങ്ങും കമ്പനിയിൽ ഇത്രയും വലിയ പിരിച്ചുവിടൽ നടന്നിട്ടില്ല. പ്രകടനത്തെ അടിസ്ഥാനമാക്കി ആളുകളെ കമ്പനി മുമ്പ് പിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു കൂട്ട പിരിച്ചുവിടൽ അടുത്ത കാലത്ത് എങ്ങും ഉണ്ടായിട്ടില്ലെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP