Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്; സ്‌റ്റേ ചെയ്തത് പാലക്കാട് സെഷൻസ് കോടതി ഉത്തരവ്; മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് നിർദ്ദേശം; മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി

മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്; സ്‌റ്റേ ചെയ്തത് പാലക്കാട് സെഷൻസ് കോടതി ഉത്തരവ്; മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് നിർദ്ദേശം; മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി വിലക്കി. മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. കാർത്തി , മണിവാസകം എന്നിവരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. സംസ്‌കാരം തടയണമെന്ന് കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും ഹർജി നൽകിയിരുന്നു. സംസ്‌കാരം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് നിയമപരമല്ലെന്നാണ് ഇവർ വാദം ഉന്നയിച്ചത്. ഏറ്റുമുട്ടൽ പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്നും ഇന്നലെ പാലക്കാട് സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പൊലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം സംസ്‌കരിക്കാൻ അനുവാദം നൽകുകയായിരുന്നു. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഈ മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി പരാമർശിച്ചു.

മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും ആരോപിച്ചിരുന്നു. കേസ് പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ഇപ്പോഴുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പേരുകൾ സ്ഥിരീകരിച്ചാൽ, പിന്നീട് അവരല്ല കൊല്ലപ്പെട്ടത് എന്നു തെളിഞ്ഞാൽ പൊലീസ് പ്രതിക്കൂട്ടിലാകും. മരിച്ചവരെന്നു പൊലീസ് കരുതുന്ന കാർത്തി, രമ, അരവിന്ദ് എന്നിവർക്കും മണിവാസകത്തിനുമെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. കാർത്തി കൊലക്കേസിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. ആളുമാറി സംസ്‌കരിക്കുന്നത് ഈ കേസുകളെയൊക്കെ ബാധിക്കും. തിരിച്ചറിയുന്നതിനായി ഇവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ വഴി ദേശവ്യാപകമായി പ്രചരിപ്പിക്കാൻ നടപടി തുടങ്ങി. പൊതു ഇടങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രദർശിപ്പിക്കും.

അതസമയം, യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റിലായ സിപിഎമ്മുകാർ സിപിഐ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായാണ് പൊലീസിന്റെ അവകാശവാദം. പിടിയിലായപ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ നിരവധി രേഖകൾ ഉണ്ടായിരുന്നു. കോഡ് ഭാഷയിലുള്ള കുറിപ്പും സമരങ്ങളുടെ നോട്ടീസും കിട്ടി. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകവും ലഭിച്ചു. കേന്ദ്രസർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച പുസ്തകമാണിതെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ ഉണ്ടാകും. യുഎപിഎ നിലനിൽക്കില്ലെന്നും രേഖകളും പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാനെന്നും പ്രതിഭാഗം വാദിച്ചു.രേഖകൾ എതെങ്കിലും സംഘടനയുടെതെന്ന് വ്യക്തമല്ല. പൊലീസ് കാണിക്കുന്ന രേഖകൾ ആർക്കും വായിക്കാൻ കിട്ടുന്നതാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

രണ്ടു സിപിഎം പ്രവർത്തകർക്കു മേൽ ചുമത്തിയ യുഎപിഎ നീക്കില്ല. ഗവ. പ്ലീഡർ കോടതിയിൽ നിലപാട് അറിയിച്ചു. യുഎപിഎ നിലനിൽക്കാനുള്ള തെളിവുകളുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. അലൻ ശുഹൈബും താഹ ഫസലും പൊലീസ് കസ്റ്റഡിയിലുള്ളത്. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനു വേണ്ടി തിരച്ചിൽ തുടരുകയാണ്. അലൻ ശുഹൈബിനെതിരെ കൂടുതൽ തെളിവുകൾ പൊലീസ് പുറത്തുവിട്ടു. തീവ്രസ്വഭാവമുള്ള സംഘടനകളോട് ചേർന്ന പ്രവർത്തിച്ചതിന്റെ ഫോട്ടോകൾ പുറത്തുവിട്ടു. 15 വയസുമുതൽ അലൻ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP