Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാ ചുഴലിക്കാറ്റ്; നേരിട്ടല്ലാത്ത ആഘാതം മൂലം ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

മഹാ ചുഴലിക്കാറ്റ്; നേരിട്ടല്ലാത്ത ആഘാതം മൂലം ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഹ ചുഴലിക്കൊടുങ്കാറ്റിന്റെ പരോക്ഷ ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യത. 'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലിക്കൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിന്റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗത.

അൽ വുസ്ത, തെക്കൻ ശർഖിയ തീരങ്ങളിലാണ് മഴക്ക് സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിൽ മൂന്ന് മീറ്റർ മുതൽ നാല് മീറ്റർ വരെ ഉയരത്തിലും ഒമാൻ കടലിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഒമാനിലെ മസീറ ദ്വീപിൽ നിന്ന് 620 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. തിങ്കളാഴ്ച രാത്രിയോടെ 'മഹാ' കൂടുതൽ ശക്തിയാർജിക്കും. ഇറാൻ തീരത്ത് നിന്നുള്ള ന്യൂനമർദ പാത്തിയുടെ ഫലമായി ചൊവ്വാഴ്ച ഇന്ത്യൻ തീരത്തേക്ക് തന്നെ ദിശമാറാനാണ് സാധ്യത. ദിശമാറിയ ശേഷം ഇന്ത്യൻ തീരത്തേക്കുള്ള യാത്രയിൽ കാറ്റ് ദുർബലമാവുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം വക്താവ് അറിയിച്ചു.'മഹാ' ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP