Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.കെ മേനോൻ 'മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്; ഓർമപുസ്തകം പുറത്തിറങ്ങി

സി.കെ മേനോൻ 'മനുഷ്യസ്നേഹത്തിന്റെ മറുവാക്ക്; ഓർമപുസ്തകം  പുറത്തിറങ്ങി

സ്വന്തം ലേഖകൻ

ഷാർജ : നിരുപാധികമായ മനുഷ്യസ്നേഹം കൊണ്ട് ജീവിതം അടയാളപ്പെടുത്തി കടന്ന് പോയ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ പ്രഥമ ഓർമപുസ്തകം പുറത്തിറങ്ങി. 38ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകത്തിന്റെ ഔപചാരികമായ പ്രകാശനം നടന്നു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീനും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മീഡിയ വൺ മിഡിലീസ്റ്റ് ഹെഡ് എം.സി.എ നാസർ ആദ്യപ്രതി ഏറ്റുവാങ്ങി.

നിറഞ്ഞ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ വിസ്മയകരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പത്മശ്രീ അഡ്വ. സി.കെ. മേനോൻ. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയ അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ മനുഷ്യസ്നേഹവും സൗഹൃദവുമായിരുന്നു ഏഴ് പതിറ്റാണ്ടു നീണ്ട ധന്യമായ ആ ജീവിതത്തിന്റെ ബാക്കി പത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബിനോയ് വിശ്വം എംപി, കൈതപ്രം ദാമോദരൻ നമ്പൂതിരി, അഡ്വ. പി.എസ് ശ്രീധരൻ പിള്ള, കെ.സി ജോസഫ് എംഎ‍ൽഎ, മൻസൂർ പള്ളൂർ, ആർ.എസ് ബാബു, വി. ബൽറാം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഓർമക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. മേനോനുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും സമാഹരിച്ച ഈ കൃതി ഏവർക്കും പ്രചോദനമേകാൻ പര്യാപ്തമായ ഈടുറ്റ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമാണ്.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസിന്റെ സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് പുസ്തകത്തിന്റെ എഡിറ്റർ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പസ്തകത്തിന്റെ കോപ്പികൾ ലിപി ബുക്സിന്റെ സ്റ്റാളിൽ ലഭിക്കുന്നതാണ്

ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ എൻ കുറുപ്പ്, കവി വീരാൻകുട്ടി, കെ.കെ മൊയ്തീൻ കോയ, ഇസ്മയീൽ മേലടി, മൻസൂർ പള്ളൂർ, പി.പി ശശീന്ദ്രൻ, എൽവിസ് ചുമ്മാർ, കെ.എം അബ്ബാസ്, സാദിഖ് കാവിൽ, ഡോ. അമാനുല്ല വടക്കാങ്ങര, ലിപി അക്‌ബർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP