Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഡെത്ത് ഓഫ് സൊ ആൻഡ് സൊ' ഷോര്ട്ട് ഫിലിം പ്രിവ്യു പ്രദർശനം നടന്നു

'ഡെത്ത് ഓഫ് സൊ ആൻഡ് സൊ' ഷോര്ട്ട് ഫിലിം പ്രിവ്യു പ്രദർശനം നടന്നു

സ്വന്തം ലേഖകൻ

നാട്ടുകൂട്ടം അവതരിപ്പിച്ച 'ഡെത്ത് ഓഫ് സൊ ആൻഡ് സൊ' വിന്റെ ആദ്യ പ്രദർശനം നവംബർ ഒന്നിനു നടന്നു. പത്മശ്രി ബാലചന്ദ്ര മേനോനായിരുന്നു മുഖ്യ അതിഥി .ബഹ്റിനിലെ ഹൂറയിലുള്ള അഷ്‌റഫ്‌സ് ഹാളിൽ മുന്നൂറിലേറെ വരുന്ന നിറഞ്ഞ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിനെ അണിയറ പ്രവർത്തകരിൽ പ്രധാനമായും ബഹ്റിനികളായിരുന്നു. ഇരുപതോളും മലയാളി കലാകാരന്മാർക്കിടയിൽ ബഹ്റിനിലെ പ്രമുഖ നടി ജയാ മേനോനും ഉൾപ്പെടും.

സിനിമയുടെ പ്രമേയവും അവതരണ രീതിയും വളരെ വൈവിധ്യമാർന്ന ഒരനുഭവമായിരുന്നു സമ്മാനിച്ചതെന്നും നടിനടന്മാരെല്ലാരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബാലചന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു. തന്റെ അടുത്ത ചിത്രത്തിലേക്ക് അവരെ എല്ലാവരെയും സഹകരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ രാംഗോപാൽ മേനോൻ തന്റെ സ്വാഗത പ്രസംഗത്തിൽ ബഹ്റിനിലെ കലാകാരന്മാരുടെ പുത്തൻ സിനിമ സംരംഭങ്ങൾ എല്ലാം തന്നെ മികച്ച നിലവാരങ്ങൾ പുലർത്തുന്നവയാണെന്നും നല്ല രീതിക്കു പ്രോഹത്സാകിക്കപെട്ടാൽ അധികം വൈകാതെതന്നെ മലയാള ഫീച്ചർ സിനിമകൾ ഇവിടെ നിന്ന് നിർമ്മിക്കപ്പെടുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നു അഭിപ്രായപ്പെട്ടു.



നിർമ്മാതാക്കളായ ജോർജ് തരകൻ,ഹരിദാസ് കൃഷ്ണൻ ,പ്രശാന്ത് മേനോൻ,രംഗോപൽ മേനോൻ തുടങ്ങിയവരും സഹ നിർമ്മാതാവായ വിനോദ് ദാസ് വിനോദ് ദാസും മുഖ്യാഥിതിയുമായി വേദി പങ്കിട്ടു.ചടങ്ങിൽ പ്രശസ്ത നാടക സിനിമ നടി ജയാ മേനൊന്നേയും ആദരിച്ചു. തുടർന്ന് പടത്തിൽ സഹകരിച്ച എല്ലാ നടി നടന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ബാലചന്ദ്രമേനോൻ മൊമെന്റോ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP