Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതികരിച്ചത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണ്; അവരോടൊപ്പം നിൽക്കുന്ന സമയത്ത് സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് സംബന്ധിച്ച് വിഷയമേ അല്ല; ശബരിമല നിലപാടിന്റെ പേരിലുള്ള ശാപം പ്രശ്‌നമല്ല; ഞാൻ മുന്നോട്ട് വച്ച രാഷ്ട്രീയബോധങ്ങൾ ശരിയാണെന്നാണ് വിചാരിക്കുന്നത്; അതിൽ നിന്ന് പുറകോട്ട് പോവില്ല; പൊലീസുകാർ നിങ്ങളുടെ വീട്ടിലേക്കും ഇടിച്ചുകയറുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം; ദിലീപ് ഫാൻസുകാരുടെ ആക്രമണങ്ങൾക്ക് മറുപടിയുമായി സജിത മഠത്തിൽ

പ്രതികരിച്ചത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണ്; അവരോടൊപ്പം നിൽക്കുന്ന സമയത്ത് സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് സംബന്ധിച്ച് വിഷയമേ അല്ല; ശബരിമല നിലപാടിന്റെ പേരിലുള്ള ശാപം പ്രശ്‌നമല്ല; ഞാൻ മുന്നോട്ട് വച്ച രാഷ്ട്രീയബോധങ്ങൾ ശരിയാണെന്നാണ് വിചാരിക്കുന്നത്; അതിൽ നിന്ന് പുറകോട്ട് പോവില്ല; പൊലീസുകാർ നിങ്ങളുടെ വീട്ടിലേക്കും ഇടിച്ചുകയറുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം; ദിലീപ് ഫാൻസുകാരുടെ ആക്രമണങ്ങൾക്ക് മറുപടിയുമായി സജിത മഠത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത നടപടിയിൽ ചർച്ചകൾ നടക്കവേ സജിത മഠത്തിലിനെതിരെ വിമർശിച്ചും പരിഹസിച്ചും ദിലീപ് ഫാൻസുകാർ രംഗത്തെത്തിയിരുന്നു. സജിത മഠത്തിലിനെതിരെ കടുത്ത സൈബർ അറ്റാക്കാണ് നടക്കുന്നത്. സജിതയുടെ സഹോദരിയുടെ മകനാണ് മാവോ ബന്ധത്തിന് അറസ്റ്റിലായ അലൻ എന്നതിനാലാണ് സജിത മഠത്തിലിനെതിരെ ആക്രമണം ഉണ്ടായത്. സജിത അലനെ കുറിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കാര്യമായ ആക്രമണമാണ് ഉണ്ടായത്. ഇതായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചതും. മുൻപ് ശബരിമല വിഷയത്തിൽ സജിത എടുത്ത നിലപാടിനുള്ള ശിക്ഷയാണ്, അല്ലെങ്കിൽ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.

ഈ സംഭവത്തിൽ പ്രതികരണവുമായി സജിത മഠത്തിൽ രംഗത്തുവന്നു. അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തിൽ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നിൽക്കുന്ന സമയത്ത് സോഷ്യൽ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച് വിഷയമേ അല്ലെന്നും സജിത പ്രതികരിച്ചു. എന്നെ സോഷ്യൽമീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാൻ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോൾ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്. എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരിൽ ശാപം കിട്ടുമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ ആയിക്കോട്ടെ. ഞാനത് എടുക്കാൻ തയ്യാറാണ്.

എന്നെ സംബന്ധിച്ച് ഞാൻ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങൾ ശരിയാണെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അതിൽ നിന്ന് പുറകോട്ട് ഞാൻ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങൾക്ക് സന്തോഷം തോന്നുകയാണെങ്കിൽ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ... ഇതേ പോലെ 10- 25 പൊലീസുകാർ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ. സജിത പറഞ്ഞു.

നേരത്തെ ദിലീപ് ഫാൻസുകാർ ദിലീപ് ഓൺലൈൻ എന്ന പേജിലൂടെയാണ് സന്തോഷം രേഖപ്പെടുത്തിയത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം 'വാവ' യ്ക്കിട്ടായപ്പൊ കണ്ണീർ എന്ന് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പൊലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി.യെന്നും കുറിപ്പിൽ പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP