Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സി.പിമ്മിന്റെ ഫാസിസ്റ്റു നയം ജനങ്ങൾ തിരിച്ചറിയണം - കോട്ടക്കൽ മണ്ഡലം കെഎംസിസി

സി.പിമ്മിന്റെ ഫാസിസ്റ്റു നയം ജനങ്ങൾ തിരിച്ചറിയണം - കോട്ടക്കൽ മണ്ഡലം കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ : ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റു രീതിയാണ് സി. പി. എം താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വധിച്ചതിലൂടെ നടപ്പാക്കിയതെന്നും ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളും തിരിച്ചറിയണമെന്നും ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ണൂർ മോഡൽ കൊലപാതക രാഷ്ട്രീയം സമാധാന കാംക്ഷികളായ ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം. മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

നവംബർ ഏഴ് വ്യാഴാഴ്ച കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മദീന സിയാറ നടത്താനും തീരുമാനിച്ചു.പ്രളയ പുനരധിവാസ നിധിയിലേക്ക് കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി കമ്മിറ്റി സ്വരൂപിച്ച തുക ഭാരവാഹികൾ യോഗത്തിൽ വെച്ച് മണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് കൈമാറി.

മുഹമ്മദ് കല്ലിങ്ങൽ, പി.പി. മൊയ്ദീൻ എടയൂർ, അൻവർ പൂവ്വല്ലൂർ, മുഹമ്മദലി ഇരണിയൻ, വി.കെ മുസ്തഫ, റസാഖ് വെണ്ടല്ലൂർ, ടി.ടി. ഷാജഹാൻ പൊന്മള, ടി.കെ. അൻവർ കുറ്റിപ്പുറം, ഹംദാൻ ബാബു മണ്ടായപ്പുറം ,സി.കെ. കുഞ്ഞുട്ടി, കുഞ്ഞാലി കുമ്മാളിൽ, ജാഫർ നീറ്റുകാട്ടിൽ , അഹ്മദ് കുട്ടി വടക്കേതിൽ, കെ.പി സമദലി, ശരീഫ് കൂരിയാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ പി. ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP